ഞെട്ടലിൽ നിന്നും വിമുക്തമായിട്ടില്ല. രാഷ്ട്രീയക്കാരുടെ ഞെട്ടൽ പോലല്ല. ഞെട്ടി ത്തരിച്ചു പോയി.
"നികുതി കൊടുത്തു സ്വർണം വാങ്ങൂ. വാങ്ങുമ്പോൾ ബില്ല് വാങ്ങൂ. ബില്ലും നികുതിയും ഇല്ലാതെ സ്വർണം വിൽക്കില്ല". പറയുന്നത് നികുതി പിരിവ് കാരോ സർക്കാരോ അല്ല. സ്വർണ്ണക്കച്ചവടക്കാരനാണ് പറയുന്നത്. ടി.വി. യിലെ പരസ്യത്തിലൂടെ.
ഇതു വേറെ ഏതെങ്കിലും രാജ്യത്ത് അല്ല. നമ്മുടെ ഇൻഡ്യാ മഹാരാജ്യത്തു തന്നെ. ജനങ്ങൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന കേരളത്തിൽ തന്നെ ആണ്. എന്തത്ഭുതം! വിശ്വസിക്കാൻ കഴിയുന്നില്ല. അല്ലേ?
സ്വർണത്തിന് കേരള സർക്കാരിന്റെ നികുതി ഉണ്ട്. അതു കൊടുക്കാതിരിക്കാനാണ് സ്വർണ കടക്കാർ ശ്രമിക്കുന്നത്. അപ്പോൾ ആ കച്ചവടത്തിന്റെ കണക്ക് എങ്ങും കാണിക്കാതെ നടത്തുന്നു. അതു കൊണ്ടു മറ്റു നികുതി യ്‌ക്കൊപ്പം ആദായ നികുതിയും വെട്ടിക്കുന്നു. അപ്പോൾ ഈ വിൽക്കുന്ന സ്വർണമോ? അതു വരുന്ന വഴി ആണ് കള്ളക്കടത്ത്. കഴിഞ്ഞ വർഷം 926 ടൺ സ്വർണമാണ് നികുതി കൊടുത്തു ഇറക്കുമതി ചെയ്തത്. അതിലും പതിന്മടങ്ങു സ്വർണമാണ് കള്ളക്കടത്തു വഴി ഇന്ത്യയിൽ എത്തുന്നത്. അതിൽ കൂടുതലും കേരളത്തിലും. ആ കള്ളക്കടത്തു സ്വർണം എങ്ങോട്ടു പോകുന്നു? ആര് വാങ്ങുന്നു?ഈ സ്വർണക്കടക്കാർ ആണ് അതു വാങ്ങുന്നത്. കള്ളക്കടത്തു സ്വർണം വാങ്ങി നികുതി കൊടുക്കാതെ വിൽക്കുന്നു. കേരളത്തിലെ പ്രമുഖ ജ്യുവലറികൾ എല്ലാം ഇത്തരത്തിൽ കള്ളക്കടത്തു സ്വർണം വാങ്ങുകയും ആഭരണങ്ങൾ ആക്കി വിൽക്കുകയും ചെയ്യുന്നു. ഉത്സവപ്പറമ്പിലെ ആള് പോലെ സ്വർണം വാങ്ങാൻ ആൾക്കൂട്ടമാണ് എല്ലാ സ്വർണ കടകളിലും. അവിടത്തെ വൈകുന്നേരത്തെ കണക്കു കാണണം. 25 പവനോ 50 പവനോ ആയിരിക്കും ആകെ വിൽപ്പന.
ഏതാണ്ട് 80000 കോടി രൂപയാണ് കേരളത്തിൽ ഇവർ വർഷം തോറും നികുതി വെട്ടിക്കുന്നത്. പുതിയ ധന മന്ത്രി നികുതി വെട്ടിപ്പ് തടയും എന്നൊരു സംശയം അവർക്കുണ്ട്. അതിനു തടയിടാനാണ് ഇപ്പോൾ "നികുതി കൊടുക്കൂ" എന്നൊരു പരസ്യവുമായി രംഗത്തു വന്നത്. എന്തെല്ലാം തട്ടിപ്പുകൾ

ഹഹഹ... കൊള്ളാലോ
മറുപടിഇല്ലാതാക്കൂബില്ലുണ്ടെങ്കിൽ സ്വർണ്ണം
മറുപടിഇല്ലാതാക്കൂകളവ് പോയാലും ഇൻഷൂറൻസ് കിട്ടും...!