2016, ജൂലൈ 1, വെള്ളിയാഴ്‌ച

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം.

സത്യത്തിൽ സ്ഥല ജല ഭ്രമം ഉണ്ടായത് പെട്ടെന്ന് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം കിട്ടിയ രമേശ് ചെന്നിത്തലയ്ക്കാണ്.കൂടാതെ പാർട്ടിക്കുള്ളിൽ നിന്നും വരുന്ന നിസ്സഹകരണം. കൈവിട്ടു പോയ പദവി ആലോചിച്ചുള്ള ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദവും.

മന്ത്രി സഭാ തീരുമാനങ്ങൾ പണ്ടൊക്കെ ഉമ്മൻ ചാണ്ടി വിശദീകരിക്കുകയായിരുന്നു. അതു പിണറായി വിജയൻ ചെയ്യുന്നില്ല. അത്  മാധ്യമങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം ആണെന്നാണ് ചെന്നിത്തലയുടെ ആരോപണം. യാതൊരു ഉളുപ്പുമില്ലാത്ത ഒരു വർഗം ആണ് ഈ രാഷ്ട്രീയക്കാർ. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ആയിരുന്നു ഈ ചെന്നിത്തല. ആ മന്ത്രി സഭ അവസാന മാസങ്ങളിൽ  എടുത്ത തീരുമാനങ്ങൾ മുഴുവൻഒളിച്ചു വച്ചു. ഒരാൾ അതു വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുത്തില്ല. അവസാനം വിവരാവകാശ കമ്മീഷണർ അതു10 ദിവസത്തിനകം  കൊടുക്കണമെന്നുംഇനിയുള്ള മന്ത്രിസഭാ തീരുമാനങ്ങൾ 48   മണിക്കൂറുകൾക്കുള്ളിൽ സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവിട്ടും. അതു ഇതു വരെ കൊടുത്തിട്ടില്ല. അങ്ങിനെയുള്ള മന്ത്രി ചെന്നിത്തല ആണ് പറയുന്നത് പിണറായി മന്ത്രി സഭാ തീരുമാനങ്ങൾ പത്രക്കാരോട് പറയുന്നില്ല എന്ന്. എങ്ങിനെയൊക്കെ ആണ് ജനങ്ങളെ ഇവർ വിഡ്ഢികളാക്കുന്നത്.

ഈ കാര്യങ്ങളൊക്കെ പിണറായി വിജയനും അറിയാം. പക്ഷെ മറുപടിയിൽ അതിനെക്കുറിച്ചു ഒരക്ഷരം പറഞ്ഞില്ല. കാരണമെന്താണ്? രണ്ടും ഒരേ തൂവൽ പക്ഷികൾ. മന്ത്രിസഭയിൽ എടുക്കുന്ന തീരുമാനങ്ങൾ പലതും ജന വിരുദ്ധം ആണ്. അതു രഹസ്യമാക്കി വയ്ക്കാനാണ് രണ്ടു കൂട്ടർക്കും താൽപ്പര്യം. അതു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും രണ്ടു കൂട്ടരും കുറ്റപെടുത്തിന്നില്ല. 

ഇപ്പോൾ മനസ്സിലായില്ലേ കേരളത്തിലെ ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം.

നിയമ സഭയിൽ പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്, ചട്ടങ്ങൾ ഉണ്ട്. മര്യാദകൾ ഉണ്ട്. മാന്യത ഉണ്ട്. സഭയിൽ ഇല്ലാത്ത ഒരാളിനെ കുറിച്ചു അനാവശ്യ പരാമർശം നടത്തുന്നത് ഏതായാലും പാലിക്കേണ്ട മര്യാദ അല്ലെന്നുള്ളത് തർക്കമറ്റ സംഗതി ആണ്.

ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാവശ്യമായി നരേന്ദ്ര മോദിയുടെ പേര് സഭയിൽ പരാമർശിക്കുകയുണ്ടായി. മുഖ്യ മന്ത്രി പിണറായിയെ  ഉപമിക്കാനാണ് മോദി യുടെ പേര് സഭയിൽ ഉപയോഗിച്ചത്. "മോദിയെ പ്പോലെ പത്രക്കാരിൽ നിന്നും ഒളിച്ചോടുന്ന മുഖ്യ മന്ത്രി വിജയൻ". ഇതാണ് ചെന്നിത്തല പറഞ്ഞത്. മുഖ്യ മന്ത്രി ഒളിച്ചോടുന്നു എന്നു പറയുന്നതിന്  ഇൻഡ്യൻ പ്രധാന മന്ത്രിയെ എന്തിനു നിയമ സഭയിൽ പരാമർശിക്കണം?  പ്രധാന മന്ത്രിയുടെ പേര് അനാവശ്യമായി നിയമ സഭയിൽ വലിച്ചിഴയ്ക്കണം? പ്രധാന മന്ത്രിയെ അധിക്ഷേപിക്കുക ആയിരുന്നില്ലേ പ്രതിപക്ഷ നേതാവ് ചെയ്തത്? ബി.ജെ.പി.യുടെ ഒരു അംഗം കേരള നിയമസഭയിൽ ഉണ്ട്. ഇതു സ്പീക്കറുടെ ശ്രദ്ധയിൽ കൊണ്ടു  വരണം. ഇനി ഇതു ആവർത്തിക്കരുത് എന്നു നിർദ്ദേശവും ഉണ്ടാകണം.

6 അഭിപ്രായങ്ങൾ:

  1. മന്ത്രിസഭാ തീരുമാനങ്ങൾ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് അതാത് ദിവസം തന്നെ മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുക്കാറുണ്ട്. അതായത്, എല്ലാ യോഗത്തിനും ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണണം എന്ന് ഒരു നിർബന്ധവും ഇല്ല. അത് ചെന്നിത്തലയ്ക്കും നന്നായി അറിയാം. പിന്നെ, വേറെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ഓരോന്നു പറഞ്ഞു ചൊറിയുന്നു എന്നു മാത്രം.
    എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പക്വതയോടെ ചിന്തിച്ചു മറുപടി പറയണം എന്നത് വേറൊരു വശം!
    പിണറായി, കണ്ണൂരിലെ ദളിത് സ്ത്രീകളുടെ അറസ്റ്റിനെ കുറിച്ച് അറിയില്ല എന്ന അബദ്ധം വിളമ്പിയത് ഉദാഹരണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവർ പറയുന്നത് പോട്ടെ. ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. കേരളം തന്നെ വിറ്റു പോകുന്നതിന്റേത് കാര്യമെങ്കിലും മലയാളി അറിയണ്ടേ

      ഇല്ലാതാക്കൂ
  2. ഇരട്ടച്ചങ്കന്റെ ഭരണം തുടങ്ങിയപ്പോത്തന്നെ നാശത്തിലേയ്ക്ക്‌ പോകുന്ന ലക്ഷണം.എന്താകുമോ എന്തോ???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കേരളം മുടിക്കും എന്നു എല്ലാവര്ക്കും അറിയാമല്ലോ.

      ഇല്ലാതാക്കൂ
  3. നിയമ സഭയിൽ പാലിക്കേണ്ട
    നിയമങ്ങൾ ഉണ്ട്, ചട്ടങ്ങൾ ഉണ്ട്.
    മര്യാദകൾ ഉണ്ട്. മാന്യത ഉണ്ട്. സഭയിൽ
    ഇല്ലാത്ത ഒരാളിനെ കുറിച്ചു അനാവശ്യ പരാമർശം
    നടത്തുന്നത് ഏതായാലും പാലിക്കേണ്ട മര്യാദ അല്ലെന്നുള്ളത്
    തർക്കമറ്റ സംഗതി ആണ്.

    മറുപടിഇല്ലാതാക്കൂ