2016, ജൂലൈ 27, ബുധനാഴ്‌ച

കോടതി തടയൽ






രണ്ടു കൂട്ടരുടെ ''തിണ്ണ മിടുക്ക്'' കാണിക്കലാണ് കഴിഞ്ഞ ആഴ്ച കേരളം കണ്ടത്. അഭിഭാഷകരും മാധ്യമ പ്രവർത്തകരും . പത്രവും ചാനലും അവരുടെ ലോകമാണ്. അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാം. കിട്ടുന്ന വാർത്ത ഏതു രീതിയിൽ കൊടുക്കണം എന്ന് അവർ തീരുമാനിക്കും. അഭിഭാഷകരാകട്ടെ കോടതികൾ അവരുടെ കുടുംബ സ്വത്തു എന്ന് വിചാരിച്ചു മാധ്യമ പ്രവർത്തകരെ കോടതി വരാന്ത പോലും കാണാൻ അനുവദിക്കുകയില്ല.

 രണ്ടു പേരും ചെയ്യുന്നജോലി ഏകദേശം ഒരേ പോലെയാണ്. മാധ്യമ മുതലാളിയുടെ സ്ഥാപിത  താൽപ്പര്യം ആണ് മാധ്യമ പ്രവർത്തകരുടെ ആദർശം. തരുന്നവൻ എന്ത് തന്ത ഇല്ലാത്ത തരം കാണിച്ചാലും ആ വാർത്ത പത്രക്കാർ ഒതുക്കും, അവൻ പരസ്യം കൊടുത്താൽ. അതിനർത്ഥം കാശ് കൊടുത്താൽ എന്തും ചെയ്യും എന്ന്. ഹോട്ടലുകളിൽ എത്ര റെയിഡ് നടന്നു. എവിടെയൊക്കെ അടപ്പിച്ചു. ഏതെങ്കിലും പേര് പത്രങ്ങളിൽ/ചാനലുകളിൽ വന്നിട്ടുണ്ടോ? ഇല്ല. അവൻ പരസ്യം കൊടുക്കും. അതിനർത്ഥം കൈക്കൂലി വാങ്ങി ജീവിക്കുന്ന വർഗം. പിന്നെ പെയ്ഡ് ന്യൂസ് എന്നൊരു വകുപ്പ്  ഉണ്ട്. കാശ് കൊടുത്താൽ എന്ത് വേണമെങ്കിലും പാത്രത്തിൽ ഇടും. ചാനലുകളിൽ കാണിക്കും. അതാണ് വലിയ പത്ര ധർമം പറയുന്ന  മാധ്യമങ്ങളുടെ പണി. ആരെയെങ്കിലും മനഃപൂർവം ഒതുക്കണം എങ്കിലും ഇവര് ചെയ്തോളും. പണം കൊടുത്താൽ മതി.

അഭിഭാഷകനും ഇത് പോലെ തന്നെ. കാശ് ആര് കൊടുക്കുന്നോ അവർക്കു വേണ്ടി കേസ് വാദിക്കും. അവിടെയും ധർമാധർമങ്ങൾ ഒന്നുമില്ല. പണം. അത് മാത്രമാണ് കാര്യം. ഗോവിന്ദ ചാമിക്ക് വേണ്ടി പോലും വാദിക്കും വക്കീലന്മാർ.  

ഇതിൽ ആരാ വലിയവൻ എന്ന പ്രശ്നം ആണ് ഇവിടെ ഉണ്ടായത്. ഒരു സർക്കാർ പ്ലീഡർ പെണ്ണ് പിടിക്കേസിൽ പോലീസ് പിടിയിൽ ആയി. ചാനലുകളും പത്രങ്ങളും അത് വലിയ വാർത്തയായി രണ്ടു ദിവസം കൊണ്ട് നടന്നു. വക്കീലന്മാർക്കു അത് നാണക്കേടായി. അതിൽ  തുടങ്ങിയതാ ആരാ വലിയവൻ എന്ന ചോദ്യം. പുറത്തു ഒന്നും  പറ്റാത്തത് കൊണ്ട് കോടതിയ്ക്കകത്തു തിന്ന മിടുക്കു കാട്ടി.

പിന്നെ ഈ വൈരാഗ്യത്തിന് കാരണം ഈ ജുഡീഷ്യറിയുടെ കള്ളക്കളി പത്രക്കാർ പുറത്തു കൊണ്ട് വരുന്നു. കോടതിയിൽ നടക്കുന്ന പല ഒത്തു കളികളും ജനങ്ങൾ മനസ്സിലാക്കുന്നു. സർക്കാരിന് എതിരായി വാദിക്കുന്ന മുഖ്യ മന്ത്രിയുടെ ഉപദേശകൻ പുറത്തായത് മാധ്യമങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ്.

3 അഭിപ്രായങ്ങൾ:

  1. സാരമില്ല.കേരളത്തിലെ മാധ്യമവേ -- കൾക്ക്‌ നല്ല അടിയുടെ കുറവുണ്ടാരുന്നു..

    മറുപടിഇല്ലാതാക്കൂ
  2. അഭിഭാഷകനും ഇത് പോലെ തന്നെ.
    കാശ് ആര് കൊടുക്കുന്നോ അവർക്കു വേണ്ടി
    കേസ് വാദിക്കും. അവിടെയും ധർമാധർമങ്ങൾ
    ഒന്നുമില്ല. പണം. അത് മാത്രമാണ് കാര്യം

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ ഈ കൊടുത്തവരും കൊണ്ടവരും, നിയമത്തിനും സാമാന്യബുദ്ധിക്ക് നിരക്കുന്ന നീതിക്കും വില കൊടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണിൽ ഒരുപോലെ കരടുകളും കുടിലബുദ്ധികളും ആയതുകൊണ്ട് രണ്ടു കൂട്ടരും തമ്മിൽ അടിക്കുമ്പോൾ ഗുണ്ടകൾ തമ്മിൽ തല്ലി സ്വയം ചാകുന്നത് തന്നെയാണ് നല്ലത് എന്നൊരു തോന്നലാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടു കൂട്ടരും അത്രത്തോളം അവർ ചെയ്യുന്ന തൊഴിലിൻറെ പവിത്രത കളഞ്ഞുകുളിച്ചവരാണ്.

    മറുപടിഇല്ലാതാക്കൂ