2016, ജൂലൈ 20, ബുധനാഴ്‌ച

മാപ്പ്




                "രാഹുൽ ഗാന്ധി മാപ്പു പറയുന്ന പ്രശ്നമേ ഇല്ല."  

കോൺഗ്രസ്സിന്റെ വക്താക്കൾ ആണ് ഇതു പറയുന്നത്. "എന്തു വന്നാലും  അദ്ദേഹം നേരിടും". ഗാന്ധിയുടെ വധത്തിന് ഉത്തരവാദി RSS ആണെന്ന നിരുത്തരവാദിത്വ പരമായി രാഹുൽ നടത്തിയ  പ്രസ്താവനയ്ക്ക് മാപ്പ് പറയണം അല്ലെങ്കിൽ വിചാരണ നേരിടണം എന്ന സുപ്രീം കോടതി വിധിയ്ക്കു എതിരെയാണ് കോൺഗ്രസ്സ്  വക്താക്കളുടെ ഈ പ്രതികരണം.  മാപ്പ് പറഞ്ഞു എങ്ങിനെയെങ്കിലും  രക്ഷപ്പെടാൻ അവർ ആ പാവം രാഹുലിനെ അവർ  അനുവദിക്കില്ല. അവർക്കെന്താ? ശിക്ഷ കിട്ടിയാലും ആ പാവം അല്ലേ അകത്തു കിടക്കുന്നത്.

"രാഹുൽ ഗാന്ധി ചരിത്രം നന്നായി അറിയാവുന്ന പക്വതയുള്ള ഒരു നേതാവാണ്. അദ്ദേഹം പ്രസ്താവനയിൽ ഉറച്ചു നിൽക്കും" 

ഇതും കൂടി പറഞ്ഞു ആ വക്താവ്. ഇതു കേൾക്കുമ്പോൾ ചിരി യല്ല വരുന്നത്. കരച്ചിലാണ്. കോൺഗ്രസ്സിന്റെ ദുർഗതിയോർത്തു.  ഒപ്പം സഹതാപവും.  വിവരമില്ലാത്ത നേതാക്കളെ വാനോളം പുകഴ്ത്തി കാര്യം സാധിച്ചെടുക്കുക എന്നതാണ് കോൺഗ്രസ്സുകാരുടെ  സ്ഥിരം സ്വഭാവം. അത്തരമൊരു നേതാവാണ് രാഹുൽ ഗാന്ധി 

മുംബൈ ഹൈക്കോടതിയും സമൻസ് അനുസരിക്കണമെന്നു പറഞ്ഞതിന് എതിരായാണ് സുപ്രീം കോടതിയിൽ രാഹുൽ കേസ് കൊടുത്തത്. അതിലാണ് ഇത്തരമൊരു സ്ഥിതി വിശേഷം വന്നു ചേർന്നത്. സ്വാതന്ത്ര്യം കിട്ടിയപ്പോൾ മഹാത്മാ ഗാന്ധി പറഞ്ഞു. "ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്  പിരിച്ചു വിടുക."  ഇനി ഗാന്ധിജി അങ്ങിനെ പറഞ്ഞോ എന്നു കുറെ  കോൺഗ്രസ്സ് കാർ സംശയിക്കുന്നുണ്ടാകാം. കാരണം ചരിത്രം അവർക്കറിയില്ലല്ലോ.  അവർക്ക് വേണ്ടി  ഗാന്ധിജി പറഞ്ഞത് പറയാം. The Collected Works of Mahathama Gandhi Vol. 90 ൽ വ്യക്തമായി പറയുന്നുണ്ട്. (**)  ഗാന്ധിജി പറഞ്ഞത് കേൾക്കാതെ അധികാര മോഹികളായ നെഹ്‌റു ഉൾപ്പടെയുള്ള നേതാക്കൾ ആ കോൺഗ്രസ്സിന്റെ പേര് ഉപയോഗിച്ചു വർഷങ്ങളോളം ഭാരതം ഭരിച്ചു.

അങ്ങിനെ കുടുംബ വാഴ്ച കൊണ്ടു വീണു കിട്ടിയ അധികാരമാണ് രാഹുൽ ഗാന്ധിയ്ക്ക് കോൺഗ്രസ്സിൽ. അങ്ങേർക്കാകട്ടെ ചരിത്രവും അറിയില്ല ഭൂമി ശാസ്ത്രവും അറിയില്ല.ആ മനുഷ്യനാണ് പറഞ്ഞത് RSS ആണ് ഗാന്ധിയെ വധിച്ചത് എന്ന്. ഇത്രയും വിവര ദോഷം പറയുന്ന ഈ മനുഷ്യനെ ഇനിയും കോൺഗ്രസ്സുകാർ വൈസ് പ്രസിഡന്റ് ആയി വച്ചു കൊണ്ടിരിക്കുന്നത് കഷ്ട്ടം തന്നെ. അല്ല അങ്ങിനെ നേതാക്കൾ ഉണ്ടെങ്കിലല്ലേ പിറകിൽ നിന്നും അഴിമതി നടത്താനും പണം ഉണ്ടാക്കാനും കഴിയൂ.

(**)   
“Though split into two, India having attained political independence through means devised by the Indian National Congress, the Congress in its present shape and form, i.e., as a propaganda vehicle and parliamentary machine had outlived its use.

‘'India has still to attain social, moral and economic independence in terms of its seven hundred thousand villages as distinguished from its cities and towns. The struggle for the ascendancy of civil over military power is bound to take place in India's progress towards its democratic goal. It must be kept out of unhealthy competition with political parties and communal bodies. For these and other similar reasons, the AICC resolves to disband the existing Congress organisation’’.

8 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ഇനി ഏതാനും സംസ്ഥാനങ്ങളിലൂടെയേ ഈ പാർട്ടി അവശേഷിയ്ക്കുന്നുള്ളൂ.

    പൊട്ടനെന്ന്
    പോലും
    വിളിക്കാൻ യോഗ്യത കുറവായ ദേശീയ നേതാവ്‌

    മറുപടിഇല്ലാതാക്കൂ
  3. പൊട്ടൻ എന്നതിനും ഒരു മിനിമം യോഗ്യത അല്ലെ സുധീ

    മറുപടിഇല്ലാതാക്കൂ
  4. കുടുംബ വാഴ്ച കൊണ്ടു വീണു
    കിട്ടിയ അധികാരമാണ് രാഹുൽ ഗാന്ധിയ്ക്ക് കോൺഗ്രസ്സിൽ. അങ്ങേർക്കാകട്ടെ ചരിത്രവും
    അറിയില്ല ഭൂമി ശാസ്ത്രവും അറിയില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇടയ്ക്കിടെ ലീവ് എടുത്ത് എങ്ങോട്ടോ മുങ്ങും പാവം.ബോറടി മാറ്റാൻ

      ഇല്ലാതാക്കൂ
  5. എല്ലാവരുടെ കമന്റും ഭയങ്കരമായിപ്പോയല്ലോ......

    മറുപടിഇല്ലാതാക്കൂ