കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 14 റാങ്ക് നേടിയത് ശരത് വിഷ്ണു.
സാമ്പത്തിക പരാധീനതയേയും ജീവിത സാഹചര്യങ്ങളെയും അതി ജീവിച്ചു നേടിയ റാങ്കിന് പ്രത്യേക തിളക്കം. ഷൊറണൂർ വാടാനക്കുറിശ്ശിയിൽ ഒറ്റമുറി വീട്ടിലെ ജീവിതം. നാലു പേർ. അച്ഛൻ, അമ്മ, അനിയത്തി. പത്താം ക്ലാസിൽ പഠിക്കുന്നു അനിയത്തി.
പശുവിനെ വളർത്തി അതിന്റെ പാല് വിറ്റു ജീവിതം."പത്തമ്പതു വർഷമായി ജോലി ചെയ്യുന്നു. ഇപ്പോൾ ജോലി ചെയ്യാനൊന്നും വയ്യ." ശരത്തിന്റെ അച്ഛൻ പറയുന്നു. അച്ഛന് സുഖമില്ലാത്തതു കൊണ്ടു പുല്ലു വാങ്ങുന്നതും പാല് വിൽക്കുന്നതും ഒക്കെ ശരത് തന്നെ. അതു കഴിഞ്ഞുള്ള സമയം പഠിച്ചാണ് ഈ മിടുക്കൻ 14 റാങ്ക് നേടിയത്.

ഈ മിടുക്കന് മെഡിസിന് പഠിക്കണ്ടേ?. ശരത്തുമായി സംസാരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് സൗകര്യം. ബാക്കിയൊന്നും അറിഞ്ഞു കൂടാ. ഇന്നലെ അക്ഷയയിൽ പോയി ഓപ്‌ഷൻ കൊടുത്തു. കോഴിക്കോട് ആദ്യ ഓപ്‌ഷൻ. പിന്നെ തിരുവനന്തപുരം. വലിയ ചിലവുണ്ട്. പുസ്തകം, ഫീസ്, താമസം അങ്ങിനെ പലതും.
തിരുവനന്തപുരം സെൻട്രൽ എക്സൈസ് സമാന മനസ്കരുടെ ഒരു ചെറിയ കൂട്ടായ്മ ഉണ്ട്. ഞങ്ങളുടെ ആ കൂട്ടായ്മ ഒരു എളിയ സംഭാവന നൽകി. ഇന്നലെ ശരത്തിനു 25000 രൂപയുടെ ചെക്ക് കൈമാറി.

ശരത്തിന് എല്ലാ ആശംസകളും. നല്ലതു പോലെ പഠിച്ചു ഡോക്ടർ ആയി പാവപ്പെട്ടവർക്കു വേണ്ടി ജീവിക്കട്ടെ.
ഈ മാതൃക എല്ലാവരും പിൻതുടരേണ്ടതാണ്.
മറുപടിഇല്ലാതാക്കൂഒഴിക്കിനെതിരെ നീന്തി
മറുപടിഇല്ലാതാക്കൂകരകയറുവാൻ പോകുന്ന
ഒരു മിടുമിടുക്കൻ...!
ശരത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
മറുപടിഇല്ലാതാക്കൂ"ശരത്തിന് എല്ലാ ആശംസകളും. നല്ലതു പോലെ പഠിച്ചു ഡോക്ടർ ആയി പാവപ്പെട്ടവർക്കു വേണ്ടി ജീവിക്കട്ടെ."...
ആമീൻ, എന്റെ പ്രാർത്ഥനകളും , കൂടെ ശരത്തിനു ആശംസകളും.