2016, ജൂലൈ 23, ശനിയാഴ്‌ച

ദേ ..പുട്ട് അടിക്കാൻ





55 കോടി രൂപ. പാവങ്ങൾക്ക് വീട് വച്ച് നൽകാൻ. നടൻ ദിലീപിന്റെ പദ്ധതിയാണ്. കേൾക്കുമ്പോൾ നല്ല സുഖം. എന്ത് നല്ല മനുഷ്യൻ ആണീ ദിലീപ്. 55  കോടി ചിലവഴിക്കുന്നു പാവങ്ങൾക്ക് വേണ്ടി. എന്തൊരു ദീനാനുകമ്പ.

സംഭവം കൂടുതൽ വായിച്ചപ്പോഴാണ് ഗുട്ടൻസ് മനസ്സിലായത്. ബാങ്ക് അകകൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്. ആർക്കും സംഭാവന ചെയ്യാം. അപ്പോൾ അതാണ് കാര്യം. അങ്ങേരല്ല ഈ പണം മുടക്കുന്നത്. ഒരു ഫണ്ട് ഉണ്ടാക്കുന്നു. അതെടുത്തു വീട് നിർമിച്ചു കൊടുക്കും. അതും അത്രയും പണം കിട്ടിയാൽ. ആരാന്റെ പണം. ക്രെഡിറ്റ് നമുക്ക്. എങ്ങനുണ്ട് ദിലീപിന്റെ ബുദ്ധി? 

ഒരു കാര്യം കൂടി. ഇതിൽ അങ്ങേര് എത്ര പണം മുടക്കുമെന്നു പറയുന്നില്ല. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് പ്രമാണം എന്നാണ് പുള്ളി പറയുന്നത്.എന്നു വച്ചാൽ ആരും അറിയരുത് എന്ന്. ദിലീപ് പണം മുടക്കുമോ എന്നു തന്നെ ആർക്കും അറിയില്ല. കിട്ടുന്നതും ആരും അറിയില്ലായിരിക്കാം. പൊതു ജന മനസ്സിൽ അദ്ദേഹം പാവങ്ങൾക്ക് സഹായം ചെയ്യുന്ന മനുഷ്യൻ.

എത്ര കോടികളാണ് ഈ സിനിമാക്കാർ  ഉണ്ടാക്കിയത്? കോടികളുടെ കാറും വീടും ആഡംബരവും വാങ്ങി അത് ചിലവഴിക്കുന്നു. ആർക്കു വേണ്ടി വാരിക്കൂട്ടുന്നു? ഇതൊന്നും സന്തോഷമായി ആസ്വദിക്കാൻ കുടുംബം ഇല്ല. മിയ്ക്കവാറും എല്ലാവരുടെയും ഭാര്യ/ഭർത്താവ് പിണങ്ങി പിരിഞ്ഞു പോയി. മക്കളുടെ ഗതിയും അത് തന്നെ. പിന്നെ ആർക്കു വേണ്ടി?

ഇനിയും ഇങ്ങിനെ ഉള്ള ദയാലുക്കൾ മലയാള കരയിൽ ഉണ്ടാകട്ടെ. 

6 അഭിപ്രായങ്ങൾ:

  1. "ഉദരം നിമിത്തം വേഷം ബഹുകൃതം "
    എന്നെക്കെ ദോഷദൃക്കുകൾ നുണ പറയുന്നതാണു
    സാർ. ജനപ്രീയനാകാനുള്ള ശ്രമമാണു . പിന്നെ
    മഞ്ജുവാര്യർ ഓരോ കാരുണ്യപ്രവർത്തനം
    നടത്തുമ്പോൾ ഒരു ഇത്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണ് സഞ്ജു ശരി. പടമോ ഇല്ല. പിന്നെ എങ്ങിനെയെങ്കിലും അൽപ്പം പ്രശസ്തി. പഴയ ഭാര്യ ആ കാര്യത്തിൽ മുന്നേ പോകുന്നു. എല്ലാറ്റിന്റെയും അംബാസഡർ. അപ്പഴ് ഇങ്ങിനെ ആകട്ടെ. എന്നാണു.

      ഇല്ലാതാക്കൂ
  2. ആരാന്റെ പണം...
    ക്രെഡിറ്റ് നമുക്ക്. എങ്ങനുണ്ട് ദിലീപിന്റെ ബുദ്ധി?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് കണ്ടു കയ്യടിക്കാൻ കുറെ മണ്ടന്മാരും പിന്നെ കുറെ പത്രങ്ങളും. അതാണ് മുരളീ കുഴപ്പം.

      ഇല്ലാതാക്കൂ