2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മനുഷ്യത്വം

നിലവിളക്ക് ക്രിസ്ത്യാനി കൊണ്ട് പോയി, മുത്തുക്കുട കൊണ്ട് പോയി. എഴുത്തിനിരുത്ത്, തുലാഭാരം തുടങ്ങി ഹിന്ദു ആചാരങ്ങൾ എല്ലാം കൊണ്ട് പോയി എന്ന് പകുതി ഹാസ്യമായും പകുതി ഗൗരവമായും പരിതപിക്കുന്ന ട്രോളുകൾ ഈ വെബ്ബ് ലോകത്തിൽ ധാരാളം കാണാം. 

ഇന്നത്തെ പാത്രത്തിൽ വന്ന വാർത്ത ഒന്ന് നോക്കൂ.


ഏക ആശ്രയമായിരുന്ന അമ്മയുടെ (ഇന്ദു) മരണത്തോടെ അനാഥരായ  കീർത്തിയും ദീപ്തിയും. താമസിക്കാൻ വീടില്ല. നെയ്യാറ്റിൻകരയിൽ വാടകയ്ക്കു ആയിരുന്നു താമസിച്ചിരുന്നത്. ഇനി ആ വാർത്തയുടെ  അവസാന ഭാഗം ഒന്ന് വായിച്ചു നോക്കൂ.

  "സ്വന്തമായി സ്ഥലമില്ലാത്ത കൊണ്ട് തൊട്ടടുത്ത പള്ളിയിലെ പുരോഹിതന്റെ  സഹായത്തോടെ ഇന്ദുവിന്റെ മൃതദേഹം നെട്ടയം മലമുകളിലെ സെമിത്തേരിയിലാണ് ഞായറാഴ്ച സംസ്കരിച്ചത്."

ആചാരങ്ങളെല്ലാം കൊണ്ട് പോയി എന്ന് വിലപിക്കുന്നവർക്ക്  ഇത്രയും നാൾ ഹിന്ദുവിന്റെ ആചാരം അനുസരിച്ചു ജീവിച്ച ഇന്ദു എന്ന സ്ത്രീയുടെ മൃതദേഹം പോലും ഹിന്ദു ആചാരപ്രകാരം സംസ്കരിക്കാൻ കഴിഞ്ഞില്ല. 10 മാസം മുൻപ് ഇന്ദുവിന്റെ ഭർത്താവ് പ്രകാശ് മരിച്ചപ്പോഴും ശരീരം പള്ളിയിൽ ആണ് അടക്കിയത്.. ഇന്ദു മരിച്ചപ്പോഴും പള്ളി തന്നെ ശരണം.  ഭൗതിക ശരീരം മറവു ചെയ്താൽ മതി. സെമിത്തേരിയിൽ ആയാലും. ശരീരം  കിടന്നു പുഴുവരിക്കാതിരിക്കാൻ പള്ളീലച്ചൻ മഹത്തായ ഒരു മാതൃക കാട്ടിത്തന്നു.  എന്നാലും അവർക്കൊരു സഹായം ചെയ്യാൻ, അവർ വിശ്വസിച്ചിരുന്ന ആചാരങ്ങൾ പിന്തുടരുന്ന  ഹിന്ദു സമൂഹം മുന്നോട്ടു വന്നില്ല  എന്നുള്ളിടത്താണ് പ്രശ്നം.

ഇവർ താമസിച്ചിരുന്നതിനു ചുറ്റും ഹിന്ദുക്കൾ ഉണ്ടായിരുന്നല്ലോ. ഹിന്ദു സംഘടനകൾ ഉണ്ടായിരുന്നല്ലോ. ഇന്ദുവിന്റെ  മരണം എല്ലാവരും അറിഞ്ഞും കാണുമല്ലോ. എന്നിട്ടും ആരും മുന്നോട്ടു വന്നില്ല. ഇന്നലെ പത്ര വാർത്ത വന്നത് കൊണ്ട്  എല്ലാം കഴിഞ്ഞതിനു ശേഷം സഹായവുമായി എൻ.എസ്.എസ്. രംഗത്ത് വരുന്നുണ്ട്. അവരും മുൻപ്  അവിടെ  ഉണ്ടായിരുന്നല്ലോ. അവരും ഒന്നും ചെയ്തില്ല. കഷ്ട്ടപ്പെടുന്ന നായർക്ക് വേണ്ടിയല്ലേ ഈ എൻ.എസ്.എസ്? അതൊ പണക്കാർക്ക് വേണ്ടി മാത്രമോ?  ട്രോളും സോഷ്യൽ മീഡിയയും മാത്രം മതിയോ? മനുഷ്യത്വം എന്നൊന്ന് വേണ്ടേ?

4 അഭിപ്രായങ്ങൾ:

  1. ഈ നശിച്ച ജാതിസംഘടനകളാ എല്ലാതിനും കാരണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നശിച്ചത് എന്നൊന്നും പറയല്ലേ. അവരാണ് തഴച്ചു വളർന്നു നിൽക്കുന്നത്

      ഇല്ലാതാക്കൂ
  2. ഇവർ താമസിച്ചിരുന്നതിനു
    ചുറ്റും ഹിന്ദുക്കൾ ഉണ്ടായിരുന്നല്ലോ.
    ഹിന്ദു സംഘടനകൾ ഉണ്ടായിരുന്നല്ലോ.
    ഇന്ദുവിന്റെ മരണം എല്ലാവരും അറിഞ്ഞും
    കാണുമല്ലോ. എന്നിട്ടും ആരും മുന്നോട്ടു വന്നില്ല.
    ഇന്നലെ പത്ര വാർത്ത വന്നത് കൊണ്ട് എല്ലാം
    കഴിഞ്ഞതിനു ശേഷം സഹായവുമായിഎൻ.എസ്.എസ്.
    രംഗത്ത് വരുന്നുണ്ട്.
    അവരും മുൻപ് അവിടെ ഉണ്ടായിരുന്നല്ലോ.
    അവരും ഒന്നും ചെയ്തില്ല. കഷ്ട്ടപ്പെടുന്ന നായർക്ക് വേണ്ടിയല്ലേ ഈ എൻ.എസ്.എസ്?
    അതൊ പണക്കാർക്ക് വേണ്ടി മാത്രമോ?
    ട്രോളും സോഷ്യൽ മീഡിയയും മാത്രം മതിയോ? മനുഷ്യത്വം എന്നൊന്ന് വേണ്ടേ?

    മറുപടിഇല്ലാതാക്കൂ
  3. പറഞ്ഞിട്ടെന്തു കാര്യം മുരളീ

    മറുപടിഇല്ലാതാക്കൂ