2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

കള്ളക്കളി





സൗമ്യ കൊലക്കേസിൽ ഗോവിന്ദച്ചാമിയ്ക്ക് വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരി വയ്ക്കും എന്ന് തന്നെയാണ് നമ്മൾ വിചാരിച്ചിരുന്നത്, ഇന്നും വിചാരിക്കുന്നത്. അതിനിടയിൽ സുപ്രീം കോടതി ചോദിച്ച ചില പ്രസക്തമായ ചോദ്യങ്ങൾക്കു മറുപടി പറയാൻ കഴിയാതെ വായും പൊളിച്ചു നിൽക്കേണ്ടി വന്നു പ്രോസിക്യുഷന്. ഒറ്റക്കയ്യൻ ഗോവിന്ദച്ചാമി എങ്ങിനെ സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിടും? തള്ളിയിടുന്നത് ആരെങ്കിലും കണ്ടോ?ചാടിയത് ആയിരിന്നു കൂടെ? തുടങ്ങി കോടതിയുടെ പല ചോദ്യങ്ങൾക്കും പ്രോസിക്യുഷൻ  വക്കീലന്മാർക്ക് മറുപടി ഉണ്ടായിരിരുന്നില്ല.

ഇതിനുള്ള രേഖകളും തെളിവുകളും ഒക്കെ കേസ് റിക്കോർഡുകളിൽ ഉണ്ട്. അതൊന്നു പറയുക മാത്രമാണ് വേണ്ടത്. പക്ഷെ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന വക്കീലന്മാർ, നമ്മൾ കൊടുക്കുന്ന നികുതിയിൽ നിന്നും ശമ്പളം പറ്റുന്ന സർക്കാർ വക്കീലന്മാർ, മറുപടി പറയാതെ നിന്നു. എന്താണ് അതിനർത്ഥം? അവർക്കു മറ്റെന്തോ താൽപ്പര്യം ഉണ്ടായിരുന്നു എന്ന് തന്നെ. പ്രതിയുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണി അവർ ഇത് ചെയ്തു അന്ന് പറഞ്ഞാലും അധികമാകില്ല. അതിനു പ്രതിയുടെ ഭാഗത്തു നിന്നും അവർക്കു എന്തെങ്കിലും കിട്ടി എന്ന് പറഞ്ഞാലും തെറ്റ് പറയാൻ കഴിയില്ല.

കേസുകൾ വലിയ ഒരു തട്ടിപ്പു ആണ്. സത്യം പലയിടത്തും ബലി  കഴിക്കപ്പെടുന്നു.  അന്വേഷണ ഉദ്യോഗസ്ഥർ പണം വാങ്ങി തെളിവുകൾ ഒഴുവാക്കുന്നു. തെളിവുകൾ നശിപ്പിക്കുന്നു.പ്രതിയ്ക്ക് അനുകൂലമായി കാര്യങ്ങൾ നീക്കുന്നു.പോസ്ററ് മോർട്ടം ചെയ്യുന്നവർ തെളിവുകൾ പലതും പുറത്തു കൊണ്ടു വരുന്നില്ല. ഇതിനൊക്കെ അനുകൂലമായി പ്രോസിക്യുഷനും വാദിക്കുന്നു. അങ്ങിനെ കേസ് മൊത്തം അട്ടിമറിക്കപ്പെടുന്നു.

കേസിന്റെ കാര്യങ്ങൾ പൂർണമായും ജനങ്ങൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കാൻ കഴിയുകയുമില്ല.പത്രങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നും ആണ് കുറച്ചു മനസ്സിലാക്കുന്നത്. ശരിയായ രീതിയിൽ ആണ് അന്വേഷണം പോകുന്നത് എന്ന് അവർക്കു തോന്നും. കാരണം തെളിവുകൾ എല്ലാം എടുത്തോ സത്യ സന്ധമായി കേസ് അന്വേഷിച്ചോ എന്നൊന്നും ജനങ്ങൾക്കു അറിയാൻ കഴിയില്ല. പോലീസ് കാർ ഈ കള്ളക്കളിയൊക്കെ വളരെ രഹസ്യമായി, സമർത്ഥമായി ചെയ്യും.

രണ്ടു കാര്യങ്ങൾ ആണ് ഇതിനു പുറകിൽ ഉള്ളത്. ഒന്ന് രാഷ്ട്രീയക്കാരുടെ ഇടപെടൽ. അവിടെ സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ നട്ടെല്ല് വളച്ചു സത്യത്തിനെ  ബലി കഴിക്കുന്നു. രണ്ടാമതായി പണം വാങ്ങി ചെയ്യുന്നത്. ഈ സംഭവിക്കുന്നത്  പൂർണമായും അറിയാൻ ജനങ്ങൾക്ക് കഴിയില്ല. പത്രങ്ങൾ അവരുടെ താൽപ്പര്യത്തിന് അനുസരിച്ചാണല്ലോ വാർത്തകൾ കൊടുക്കുന്നത്. 

5 അഭിപ്രായങ്ങൾ:

  1. വെള്ളമിറങ്ങിച്ചാകാൻ സാധ്യതയുള്ള ഒരു വക്കീൽ പോലുമില്ല.പാണ്ടിയെ വെറുതേ വിട്ടാൽപ്പോലും അതിശയിക്കാനുമില്ല..

    മറുപടിഇല്ലാതാക്കൂ
  2. മാനഭംഗത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ സൗമ്യ ചാടിയതാകാം എന്ന് കോടതി വിലയിരുത്തിയാൽ നമുക്കെന്തു ചെയ്യാൻ പറ്റും?മാനഭംഗശ്രമം തന്നെ ഇല്ലാതാക്കണമെങ്കിൽ ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം.

    പുതുജീവിതത്തിലേയ്ക്ക്‌
    കാലെടുത്ത്‌ വെക്കാൻ നാളുകൾ മാത്രം ബാക്കിയുണ്ടായിരുന്ന ആ പെൺകുട്ടിയുടെ കാര്യം ഓർക്കുമ്പോത്തന്നെ ഉള്ള്‌ ചുട്ട്‌ പൊള്ളും.

    പതിനാറു
    വയസ്സ്‌
    മാത്രം പ്രായമുണ്ടായിരുന്ന സൂര്യനെല്ലിപ്പെൺകുട്ടി നാൽപ്പത്‌ ദിവസം അറുപതോളം ആൾക്കാരുടെ കൂടെ സുഖിക്കുകയായിരുന്നില്ലേ എന്ന് ചോദിച്ച നരാധമൻ ജഡ്ജിമാരുടെ പട്ടികയിലേയ്ക്ക്‌ പരമോന്നതജഡ്ജിമാരും കടന്നു വന്നിരിക്കുന്നു. കഷ്ടം!
    അമർഷം ആരോട്‌ പറയാൻ.??
    പട്ടിയ്ക്കും
    പൂച്ചയ്ക്കും പന്നിയ്ക്കും പശുവിനും വേണ്ടി വാദിയ്ക്കാൻ മാത്രം നേതാക്കന്മാർ !! !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മൾ കുറേക്കൂടി ജാഗരൂകരായിരിക്കണം സുധീ.

      ഒരു സ്ത്രീ പീഡനം,ഒരു കൊലപാതകം, ഒരു കുറ്റ കൃത്യം നടക്കുമ്പോൾ അതിനെ മറ്റൊരു രീതിയിൽ സമൂഹം കാണുന്നു. ആര് നടത്തി എന്നതിനെ ആശ്രയിച്ചായിരിക്കും കുറ്റത്തിന് വിലയിരുത്തുന്നത്. രാഷ്ട്രീയ, വർഗീയ, സാമ്പത്തിക നിലകൾ ഒക്കെ കണക്കിലെടുത്താണ് കുറ്റം ചെയ്തവൻ കുറ്റക്കാരനാണ് പറയുന്നത്. അത് മാറണം. കുറ്റവാളി മതത്തിൽ പെട്ടവൻ ആയാലും കുറ്റവാളി തന്നെ മുദ്ര കുത്തണം. സോഷ്യൽ മീഡിയ ഇത്രയും ആക്റ്റീവ് ആയതിനു ശേഷം ഒരുപാട് സത്യങ്ങൾ പുറത്തു വരുന്നുണ്ട്. അതൊരു സൂചന ആണ്. അങ്ങിനെയെങ്കിലും നമ്മൾ കുറ്റം ചെയ്തവനെ കണ്ടെത്തും നമുക്ക് പ്രതീക്ഷിക്കാം.

      ഇല്ലാതാക്കൂ
  3. കേസുകൾ വലിയ
    ഒരു തട്ടിപ്പു ആണ്. സത്യം
    പലയിടത്തും ബലി കഴിക്കപ്പെടുന്നു.
    അന്വേഷണ ഉദ്യോഗസ്ഥർ പണം വാങ്ങി
    തെളിവുകൾ ഒഴുവാക്കുന്നു. തെളിവുകൾ നശിപ്പിക്കുന്നു.
    പ്രതിയ്ക്ക് അനുകൂലമായി കാര്യങ്ങൾ നീക്കുന്നു.പോസ്ററ്
    മോർട്ടം ചെയ്യുന്നവർ തെളിവുകൾ പലതും പുറത്തു കൊണ്ടു വരുന്നില്ല. ഇതിനൊക്കെ അനുകൂലമായി പ്രോസിക്യുഷനും
    വാദിക്കുന്നു. അങ്ങിനെ കേസ് മൊത്തം അട്ടിമറിക്കപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ