Thursday, September 22, 2016

പാക് ഭീകരർ

ഭാരതത്തിനു നേരെ വർഗീയമായും, സൈനികമായും പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണ് ഒപ്പം അവർ ഒരു  തിരിച്ചടിയും അർഹിക്കുന്നു.  പത്താൻകോട്ടെ ഭീകരാകരമാണത്തിനു ശേഷം പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ആക്രമണമായിരുന്നു 18 സൈനികർ കൊല്ലപ്പെട്ട   'ഉറി' ആക്രമണം.
ഉറി ആക്രമണത്തിന് ശേഷം നമ്മുടെ കേരളീയർ കൂടുതൽ ആക്രമണോൽസുകാരായി എന്ന് സോഷ്യൽ മീഡിയയിൽ വരുന്ന പലതും കണ്ടാൽ മനസ്സിലാകും. ഉടൻ പാകിസ്ഥാനുമായി ഒരു യുദ്ധം തന്നെ വേണമെന്ന അഭിപ്രായം ആണ് ഇവരിൽ പലരും പ്രകടിപ്പിക്കുന്നത്. മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ പടവും ഇട്ടു, അവർ നടത്തിയ 1965 ഉം 1971 ഉം യുദ്ധങ്ങൾ പ്രകീർത്തിച്ചിട്ടുള്ള പോസ്റ്റുകൾ. അത് പോലെ ഒരു യുദ്ധം വേണമെന്ന പോസ്റ്റുകൾ.

ഒരു യുദ്ധം എത്ര ഭയാനകവും എത്ര ദുരിതം വിതയ്ക്കുന്നതും ആണ്? ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്നു. ആയിരക്കണക്കിന് സൈനികർ മരിക്കുന്നു. പതിനായിരക്കണക്കിന്  കോടി രൂപ ചിലവഴിക്കപ്പെടുന്നു.  രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ആകെ തകരാറിലാകുന്നു. ഭക്ഷണ സാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകുന്നു. പണത്തിന്റെ ദൗർലഭ്യം ഉണ്ടാകുന്നു. അങ്ങിനെ രാജ്യം ആകെ യുദ്ധക്കെടുതികൾ അനുഭവിക്കുന്നു. തകർന്ന സമ്പദ് വ്യവസ്ഥ നേരെയാക്കി എടുക്കാൻ അടുത്ത പത്തോ ഇരുപതോ വർഷങ്ങൾ വേണ്ടി വരും.

പാകിസ്ഥാനെ അടിക്കണം എന്ന് പറയാൻ എളുപ്പമാണ്. പ്രത്യേകിച്ചും ശത്രു രാജ്യത്തിന്റെ അതിർത്തികളിൽ നിന്നും വളരെ വളരെ  ദൂരെ  സ്ഥിതി ചെയ്യുന്ന  നാം കേരളക്കാർക്ക്. ഇന്ന് വരെ അകലങ്ങളിൽ അല്ലാതെ യുദ്ധം നമ്മൾ കണ്ടിട്ടില്ല. അതിർത്തിയിലെ വെടിയൊച്ച കേൾക്കുന്ന പഞ്ചാബ്, കാശ്മീർ,രാജസ്ഥാൻ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളെ പ്പോലെ യുദ്ധത്തിന്റെ  ഭീകരത നേരിട്ട് അനുഭവിക്കേണ്ട നമുക്ക്. വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ  ബോംബോ ഷെല്ലോ വീട്ടിനു മുകളിലോ തലയിലോ വീഴുമെന്നു പേടിച്ചു കഴിയേണ്ട നമുക്ക്. ആകെ ഒന്ന് പേടിച്ചത് 1971 ൽ കൊച്ചിയിലെ കടലിൽ  നിർവീര്യമായ ഒരു ബോംബ് പോലുള്ള സാധനം കണ്ടപ്പോൾ ആണ്. അതോടെ തീർന്നു മലയാളിയുടെ യുദ്ധാനുഭവം.

ഇടയ്ക്കിടെ വരുന്ന  ശവപ്പെട്ടികൾ മാത്രമാണ് യുദ്ധം നടക്കുന്നു എന്ന് കേരളക്കാരെ  ഓർമിപ്പിക്കുന്നത്. അത് ആ സൈനികരുടെ വീട്ടിലും  കുടുംബങ്ങളിലും   മാത്രം ഒതുങ്ങുന്നു. നമ്മൾ ബിവറേജസിന്റെ ക്യുവിലും പെറോട്ട ചിക്കൻ കടകളുടെ മുന്നിലും ആഘോഷം നടത്തുന്നു. ഇടയ്ക്കിടെ ടി.വി.യിൽ വരുന്ന യുദ്ധ വാർത്തകൾ കണ്ടും കേട്ടും  ആസ്വദിക്കുന്നു.

ഇന്നും പാകിസ്ഥാന്റെ ആക്രമണത്തെ അപലപിക്കാത്ത, അതിനെ കാശ്മീരിന്റെ പേര് പറഞ്ഞു സാധൂകരിക്കുന്ന ആളുകൾ നമ്മുടെ നാട്ടിലുണ്ട്. മതമോ,രാഷ്ട്രീയമോ ആയുള്ള നേട്ടത്തിന് വേണ്ടിയാണ് അവർ സ്വന്തം നാടിനെ തള്ളിപ്പറയുന്നത്. രാജ്യദ്രോഹികൾ ആണവർ. അവരും പാകിസ്ഥാൻ പോലെ നമ്മുടെ ശത്രുക്കൾ തന്നെയാണ്.


9 comments:

 1. ജയ് ഭാരത്
  ജയ് ജവാൻ...

  ReplyDelete
  Replies
  1. അതെ വീകെ.നമുക്ക് ഒറ്റക്കെട്ടായി ഭാരതീയരായി നമ്മുടെ രാജ്യത്തിന് വേണ്ടി നില കൊള്ളാം.

   Delete
 2. നമ്മുടെ നാട്‌ നമുക്ക്‌ എന്നും സ്വർഗ്ഗമാകട്ടെ!!!!

  ReplyDelete
 3. സാറിൻറെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു.
  സൗമ്യ വധക്കേസിലെ പ്രതിയായ നരാധമനു പോലും വധശിക്ഷ വിധിക്കുന്നത് മഹാപാപമാണെന്നും വധശിക്ഷയ്ക്കു എതിരാണെന്നും പറയുന്നവർ പലരും യുദ്ധത്തിനായി മുറവിളി കൂട്ടുന്നുണ്ട്. നീചമായ കുറ്റം ചെയ്തവനെ തൂക്കുമ്പോഴേ ഇവിടെ പലർക്കും മനുഷ്യാവകാശം തല പൊക്കൂ. യുദ്ധം വന്ന് കൂട്ടത്തോടെ നിരപരാധികളായ സൈനികരും യുദ്ധഭൂമിയോട് ചേർന്ന സ്ഥലങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരും മരിച്ചുവീഴുമ്പോൾ ഇവരുടെയൊക്കെ മനുഷ്യാവകാശം കാശിക്ക് പോകും.
  അവസാനനിമിഷം വരെ ഒഴിവാക്കാൻ ശ്രമിക്കേണ്ട ഒന്ന് തന്നെയാണ് ഏതൊരു യുദ്ധവും. നമ്മളൊക്കെ ഒരു ദിവസം സമാധാനമായി ഉറങ്ങുന്നുണ്ടെങ്കിൽ അത് അതിർത്തിയിൽ ജീവൻ ത്യജിക്കാൻ തയ്യാറായി നിൽക്കുന്ന ഓരോ ജവാന്റെയും കാരുണ്യത്തിലാണ്. രാഷ്ട്രീയ തിമിരം ബാധിച്ചവർ പരസ്പരം എതിർക്കാൻ വാക്‌പ്പോര്‌ നടത്തി(വാക്‌പോരല്ലാതെ യഥാർത്ഥ പോരെന്താണ് എന്ന് അറിയാത്തവർ) യുദ്ധം വരട്ടെ എന്ന് ഘോരഘോരം ആവശ്യപ്പെടുമ്പോൾ നമ്മളെ കാക്കുന്ന ജവാൻമാർക്കും അവരുടെ കുടുംബത്തിനും നമ്മൾ കൊടുക്കുന്ന മാനസിക പീഡനം എത്രയെന്ന് ചിന്തിക്കാൻ കഴിയാത്തത്ര നീചമാനസ്കരാണോ നമ്മൾ? എല്ലാ ചേരിതിരിവുകളും മറന്നു രാജ്യം ഒറ്റക്കെട്ടായി നിന്ന്, യുദ്ധം ഉണ്ടാവാനുള്ള സാധ്യതകൾ ഒഴിഞ്ഞുപോകണേ എന്ന് അവരുടെ കുടുംബത്തോടൊപ്പം ചേർന്ന് പ്രാർത്ഥിക്കുക എന്ന പ്രത്യുപകാരമെങ്കിലും കാണിക്കേണ്ട കടമ നമുക്ക് നമ്മുടെ ജവാന്മാരോട് ഇല്ലേ?

  പ്രായപൂർത്തിയായ പൗരന്മാരെല്ലാവരും രാജ്യത്തെ അടിയന്തിര ഘട്ടങ്ങളിൽ നിർബന്ധിത സൈനികസേവനം നടത്തണമെന്ന നിയമം ഉള്ള രാജ്യമായിരുന്നു നമ്മുടേതെങ്കിൽ ഇന്ന് യുദ്ധം വേണമെന്ന് വിളിച്ചുകൂവുന്നവർ വായ് തുറക്കില്ലായിരുന്നു. ആരാൻറെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്!

  ReplyDelete
  Replies
  1. ശരിയാണ്അ ഗിരിജ. ത്രയും അനിവാര്യം എന്ന് തോന്നിയാൽ മാത്രമാണ് യുദ്ധം വേണ്ടത്.നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്ഥാനെ തളയ്ക്കാൻ നാം നോക്കുന്നു. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ തുടരുകയാണെങ്കിൽ സാമ്പത്തിക നിരോധനം ഏർപ്പെടുത്തും എന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു കഴിഞ്ഞു. അവരെ ഭീകര രാഷ്ട്രം ആയി പ്രഖ്യാപിക്കാനുള്ള ബില് അമേരിക്കയിൽ അവതരിക്കപ്പെട്ടു.

   പണ്ട് NCC ഡിഗ്രി ക്ലാസുകളിലും നിര്ബന്ധിതമായിരുന്നു. യൂണിഫോം ഇട്ടു പരേഡും മറ്റും. അൽപ്പസ്വൽപ്പം ഡിസിപ്ലിൻ ഒക്കെ അന്ന് കുട്ടികൾക്ക് കിട്ടിയിരുന്നു. പിന്നീടത് പ്രീ-ഡിഗ്രി വരെയാക്കി. പിന്നെ അത് നിർത്തലാക്കി.

   Delete
 4. അതു തന്നെ ആരാന്റമ്മക്കു പ്രാന്ത്‌ വന്നാൽ കാണാൻ നല്ല ചേലാ. എല്ലുപൊടിയുന്ന തണുപ്പിലും മരുഭൂമിയിലും തോക്കും പിടിച്ച്‌ ജന്മം ബലികഴിക്കാൻ തയ്യാറായി നിൽക്കുന്നതുകൊണ്ട്‌ ഇവിടിരുന്നു സോഷ്യൽ മീഡിയായിലൂടെ കാഹളം മുഴക്കാം. ആഗസ്റ്റ്‌ 15 നും ജനുവരി 26 നും ത്രിവർണ്ണ പതാക പ്രൊഫൈൽ ആയി സെറ്റ്‌ ചെയ്യാം. അത്രയൊക്കെ മതീന്നേ. യുദ്ധം പട്ടാളം ചെയ്തോളും , നമക്കിവടെ ഇരിക്കാം.

  ReplyDelete
  Replies
  1. അതെ രാജ്. യുദ്ധം പട്ടാളം ചെയ്തോളും. അതിന്റെ ഉടനുള്ള കെടുതികൾ അതിർത്തി സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ അനുഭവിച്ചു കൊള്ളും. പിന്നെ നമുക്കെന്താ

   Delete
 5. ഇന്നും പാകിസ്ഥാന്റെ ആക്രമണത്തെ
  അപലപിക്കാത്ത, അതിനെ കാശ്മീരിന്റെ
  പേര് പറഞ്ഞു സാധൂകരിക്കുന്ന ആളുകൾ
  നമ്മുടെ നാട്ടിലുണ്ട്. മതമോ,രാഷ്ട്രീയമോ
  ആയുള്ള നേട്ടത്തിന് വേണ്ടിയാണ് അവർ
  സ്വന്തം നാടിനെ തള്ളിപ്പറയുന്നത്. രാജ്യദ്രോഹികൾ ആണവർ. അവരും പാകിസ്ഥാൻ പോലെ നമ്മുടെ ശത്രുക്കൾ തന്നെയാണ്.

  ReplyDelete