ഒ രിക്കലും ചിരിച്ചിട്ടില്ലാത്തവർ, തെരെഞ്ഞടുപ്പ് വേളയിൽ സംഘടിപ്പിച്ചെടുത്ത ആ ചിരി കണ്ടപ്പോഴേ മനസ്സിലായി. ഇത് ഈവന്റ് മാനേജ്‌മെന്റ് കാര് മുഖത്ത് പേസ്റ് ചെയ്തു കൊടുത്തതാണെന്ന്. അസഹിഷ്ണുതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ദംഷ്ട്രകൾ തന്നെയാണ് ആ ചിരിയുടെ ഉള്ളിൽ ഒളിഞ്ഞിരുന്നത് എന്ന് ഏവർക്കും അറിയാമായിരുന്നു.
രാത്രിയിൽ മുഖ്യ മന്ത്രി പിണറായി വിജയനെ കാണാൻ ഓഫീസിൽ എത്തിയ ഒരു മാർക്സിസ്റ് എം.എൽ.എ. യെ മുൻ കൂർ അനുമതി ഇല്ലാതെ ചെന്നതിനു മുഖ്യ മന്ത്രി വഴക്കു പറഞ്ഞു,ശാസിച്ചു എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്.കാട്ടാക്കട എം.എൽ.എ. ശ്രീ സതീഷ് ആണ് ഈ ഹത ഭാഗ്യൻ. വെറുതെ കൊച്ചു വർത്തമാനം പറയാൻ പോയതല്ല. കോവളം ബൈ പാസിന്റെ വികസനത്തെ കുറിച്ച് സംസാരിക്കാൻ അവിടത്തെ എം.എൽ.എ. ശ്രീ വിന്സെന്റിനെയും മറ്റു ചില പ്രവത്തകരെയും കൂടിയായിരുന്നു പോയത്.മുൻകൂർ അനുവാദം വാങ്ങാതെ ചെന്നതിനാണ് വഴക്കു പറഞ്ഞത് എന്നാണു പറയുന്നത്.
ഇതിനു സതീഷ് എം.എൽ.എ. യുടെ വിശദീകരണം ആണ് രസകരം. അങ്ങിനെ വഴക്കു പറഞ്ഞതും ശാസിച്ചതും ഒന്നും ഇല്ല. ''എന്താ നേരത്തെ അപ്പോയിന്റ് മെന്റ് വാങ്ങി വന്നു കൂടായിരുന്നോ'' എന്ന് വളരെ സൗമ്യമായി ചോദിച്ചു എന്നാണു അദ്ദേഹം പറയുന്നത്.
ഒരു എം.എൽ.എ. യുടെ ഗതികേട് നോക്കണേ! നാടിന്റെ വികസനത്തിന്റെ കാര്യത്തിന് മുഖ്യ മന്ത്രിയെ കാണുന്നതിന് സമയവും സൗകര്യവും നോക്കണമത്രേ. മറ്റേ എം.എൽ.എ. യുടെ വിശദീകരണം ഇത് വരെ വന്നു കണ്ടില്ല.
ഈ സതീഷ് എം.എൽ.എ. യുടെ സമയം അത്ര നല്ലതല്ല എന്ന് തോന്നുന്നു. കുറെ ദിവസം മുൻപ് ഒരു യോഗത്തിൽ ഇദ്ദേഹത്തെ കാത്തു മന്ത്രി കടകം പള്ളി സുരേന്ദ്രന് കുറെ നേരം ഇരിക്കേണ്ടി വന്നു. ഇദ്ദേഹം താമസിച്ചു പോയി. ഇനി അതിനെല്ലാം കൂടി ചേർത്താണോ എന്തോ മുഖ്യ മന്ത്രി സൗമ്യമായി വഴക്കു പറഞ്ഞത്?

ഇരട്ടച്ചങ്കൻ ഒരു മന്ത്രിമുഖ്യന്റെ യാതൊരുവിധ ഗുണഗണങ്ങളും ഇല്ലാത്ത ഒരു വെറും ഗുണ്ടാത്തലവൻ ആണെന്നേ കരുതാൻ പറ്റൂ.ഓണാഘോഷം പറ്റില്ല,പണിമുടക്കിക്കോളാൻ പറയുന്ന നാണംകെട്ട ഏക കേരളമുഖ്യൻ...
മറുപടിഇല്ലാതാക്കൂഅല്ല,കാട്ടുകോഴിയും ഓണവുമായി ബന്ധമൊന്നുമില്ലല്ലോ അല്ലേ?????????
മറുപടിഇല്ലാതാക്കൂ