2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

സൗഹൃദം

ദേ ഇപ്പോൾ ഫോൺ വച്ചതേ ഒള്ളൂ.കടൽ കടന്നു വന്ന വിളി. അതിന്റെ ആഹ്ലാദത്തിൽ ഉടൻ എഴുതുന്നു.

ബ്ലോഗിലെ സൗഹൃദം ഒരു പ്രത്യേക സൗഹൃദം തന്നെ. ബ്ലോഗെഴുത്തിൽ നിന്നും എല്ലാം അറിയാൻ കഴിയും. നമ്മുടെ സൗഹൃദവും അങ്ങിനെ തുടർന്നു പോകും. ആളിനെ നേരിട്ട് കണ്ടില്ല എന്നൊരു ചെറിയ വിഷമം മാത്രമേ കാണൂ. എന്നാലും കാണുന്ന ഒരു പ്രതീതി അനുഭവപ്പെടും. അത്ര ഊഷ്മളമാണ് ആ സൗഹൃദവും സ്നേഹ ബന്ധവും. 

കുറെ നാൾ മുൻപ് ആസ്‌ട്രേലിയയിൽ നിന്നും ഒരു ഫോൺ വന്നു.ഒരു അഭിപ്രായത്തിനും നാട്ടിൽ വരുമ്പോൾ കാണാനും. കാണൽ നടന്നില്ല. ദുബായിൽ നിന്നും ഒരു വിളി വന്നു കഴിഞ്ഞ മാസം കാണലും നടന്നു. ബ്ലോഗ്  സുഹൃത് ബന്ധത്തിന്റെ ആഴം അറിയാൻ പറഞ്ഞു എന്നെ ഉള്ളൂ.

ഇനി ഫോൺ കാളിന്റെ വിശേഷങ്ങൾ പറയാം. വന്നത് അങ്ങ് ബിലാത്തിയിൽ നിന്നും. ഒരു മാന്ത്രിക ശബ്ദം. മറ്റാരുമല്ല നമ്മുടെ ബിലാത്തിക്കാരൻ സാക്ഷാൽ മുരളീ മുകുന്ദൻ. ബ്ലോഗിൽ നിന്നുള്ള പരിചയം ഇവിടം വരെ എത്തി ഇനി അടുത്ത വരവിന് നേരിട്ടുള്ള ഏറ്റുമുട്ടലും. മുരളിയോട്  സംസാരിക്കാൻ കഴിഞ്ഞതിലുള്ള  അതിയായ സന്തോഷം  ബ്ലോഗ് കൂട്ടുകാരോട് പങ്കു വയ്ക്കുന്നു. 

5 അഭിപ്രായങ്ങൾ:

  1. സുഹുര്‍ത്ത് ബന്ധങ്ങള്‍ രക്തബന്ധത്തെക്കാള്‍ വലുതാണ്‌. ഉള്ള സൗഹൃദങ്ങൾ നില നിർത്താനും ഇനിയുമൊരുപാട് നല്ല സുഹൃത്തുക്കളെ ലഭിക്കാനും ഇടവരട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. ആഹാ... മുരളിയേട്ടന്‍ വിളിച്ചോ?? നിക്കും സന്തോഷായിട്ടോ :)

    മറുപടിഇല്ലാതാക്കൂ
  3. ഒരു പക്ഷേ ഈ ബൂലോഗമൊന്നും
    ഈ ഭൂലോകത്തിൽ പൊട്ടി മുളച്ചില്ലെങ്കിൽ
    ഈ ബിലാത്തി പട്ടണമെന്ന ലണ്ടനിലെ ഒരു
    കൊച്ചു സർക്കിളിൽ ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!

    അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച് മാധ്യമരംഗം
    കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത്
    ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെ ...അല്ലേ

    വളരെ അഭിമാനത്തോടു കൂടി ഇന്നെനിക്ക്
    പറയുവാൻ സാധിക്കുന്ന വേറൊരു സംഗതികൂടിയുണ്ട്.

    ഏതൊരു ബന്ധുജനങ്ങളേക്കാളും
    സ്നേഹവും , വാത്സല്ല്യവുമുള്ള അനേകം സൈബർ മിത്രങ്ങൾ ഈ ഭൂലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമായി എനിക്കിന്ന് കൂട്ടിനുണ്ട് ...

    ഒരില ചോറും , ഒരു പായ വിരിക്കാനുള്ള
    ഇടവും വരെ , തരാൻ തയ്യാറുള്ള , മാനസികമായി വളരെ അടുപ്പമുള്ള , ഇതുവരെ കണ്ടിട്ടില്ലാത്ത അനേകമനേകമായ ; എന്റെ പ്രിയപ്പെട്ട ബൂലോഗ മിത്രങ്ങളാണവർ ...!

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗ് ബന്ധങ്ങളിൽ ഞാൻ അന്വേഷിച്ച് ചെന്ന് കണ്ടിട്ടുള്ള രണ്ടു പേരിൽ ഒരാളാണ് ബിപിൻ സർ. പിന്നൊരാൾ തങ്കപ്പൻ സാറും. അദ്ദേഹം ദുബായിൽ മകളുടെ വീട്ടിൽ വന്നപ്പോൾ ചെന്ന് കാണുകയായിരുന്നു. ബിപിൻ സാറും കുടുംബവുമായുള്ള കൂടിക്കാഴ്ച പല നല്ല കാര്യങ്ങൾക്കും നിമിത്തമാവുകയും ചെയ്തു. നന്ദി മാത്രമാണ് പറയാനുള്ളത്.

    മറുപടിഇല്ലാതാക്കൂ
  5. നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ട് നല്ല ബന്ധങ്ങൾ പുലർത്തി കഴിയാം. ഒരു കൊച്ചു ജീവിതം അല്ലെ ഉള്ളൂ.

    മറുപടിഇല്ലാതാക്കൂ