"പോടോ, പോയി വേറെ പണി നോക്ക്"
കേരള മുഖ്യ മന്ത്രി പ്രതിപക്ഷ നേതാവിനോട് നിയമസഭയിൽ പറഞ്ഞതാണ്.
ഇതിൽ വലിയ പുതുമ ഒന്നും തോന്നേണ്ട കാര്യമില്ല. കാര്യം കുറെ നാളായി നിയമ സഭയിൽ നടക്കുന്ന സംഭവങ്ങൾ നമ്മൾ കാണുന്നുണ്ടല്ലോ. മാണിയ്ക്ക് ഒരു ബഡ്ജറ്റ് അവതരിപ്പിക്കാൻ സ്ഥലം ഒരുക്കുന്നതിന് വേണ്ടി അന്നത്തെ ഭരണ പക്ഷം ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ കാട്ടി ക്കൂട്ടിയ കോലാഹലങ്ങൾ നമ്മൾ കണ്ടു. അതിനെ എതിർക്കാൻ ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക പ്രവൃത്തികളും നമ്മൾ കണ്ടു. സ്പീക്കറുടെ കസേര മറിച്ചിടുക, തുടങ്ങിയ അഭ്യാസങ്ങൾ. കയ്യാങ്കളികൾ. സ്ത്രീകളെ കയ്യേറ്റം ചെയ്തു എന്നുള്ള കേസുകളും ഉണ്ടായി. അതാണ് നമ്മുടെ നിയമ സഭയുടെയും നിയമ സഭാ സാമാജികരുടെയും നിലവാരം. ഉടു തുണി കഥയും കേട്ടിട്ടുണ്ട്.
അതിന്റെ ബാക്കി പത്രം ആണ് പിണറായി മുഖ്യ മന്ത്രി രമേശ് ചെന്നിത്തല യോട് പറഞ്ഞ " പോയി പണി നോക്ക്" എന്ന വാചകം. കാലങ്ങളോളം പാർട്ടി സെക്രട്ടറി ആയിരുന്നു അധികാരം മുഴുവൻ കൈയിൽ വച്ച് എല്ലാവരോടും സാമന്തന്മാർ,അല്ലെങ്കിൽ ഭൃത്യന്മാർ എന്ന നിലയിൽ പുശ്ചത്തോടും അധികാരത്തോടും ധാർഷ്ട്യത്തോടും മാത്രം പെരുമാറിയ പിണറായിക്ക് ഇപ്പറഞ്ഞതിൽ, ഈ ഭാഷയിൽ വലിയ അപാകത ഒന്നും തോന്നുന്നുണ്ടാകില്ല. അത് കേട്ടിരുന്ന മാർക്സിസ്റ് സാമാജികർക്കു എന്ത് തോന്നിയാലും പഞ്ച പുശ്ചമടക്കി നിൽക്കേണ്ട ഗതികേടും. കാരണം പിണറായി മുഖ്യ മന്ത്രി എന്നതിനുപരി പാർട്ടിയിലെ എല്ലാം എല്ലാം ആണ്. അതിനു മീതെ പരുന്തും പറക്കില്ല.(അച്യുതാനന്ദനും).
പിന്നെ നല്ല ഭാഷയും ഒതുക്കവും ഒന്നും അറിയില്ല എന്ന് പറയാനും കഴിയില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെയും അച്യുതാനന്ദനെ മോശമാക്കി ഒരക്ഷരം സംസാരിച്ചില്ലല്ലോ. എത്ര സമ്മേളനങ്ങളിൽ രണ്ടു പേരും ഒന്നിച്ചു പങ്കെടുത്തു. എന്തൊരു സ്നേഹം ആണ് അഭിനയിച്ചത്. മുഖ്യ മന്ത്രി പദം ഉറപ്പാക്കുന്നത് വരെയും ഈ അടവ് നയം തുടർന്നു. അപ്പോൾ പെരുമാറാൻ അറിയില്ല എന്ന് പറയുന്നതു പൂർണമായും വിശ്വസിക്കാൻ കഴിയില്ല. ഇന്നത്തെ ഒരു പത്രത്തിൽ കണ്ടു. "മഹാന്മാരെ പ്പോലെ ഒന്നും ആകാൻ എനിക്ക് കഴിയില്ല" എന്ന് പിണറായി പറഞ്ഞതായിട്ട് . അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യ സന്ധമായി പറഞ്ഞതാണ് എന്ന് സ്വീകരിക്കേണ്ടി വരും.
തെരെഞ്ഞെടുപ്പിൽ നമ്മൾ ചെയ്ത പ്രവൃത്തിയുടെ ഫലം തന്നെയാണ് നമ്മൾ അനുഭവിക്കുന്നത്. ഇത്രയും കാലം കമ്മ്യുണിസ്റ്റിനു അല്ലെങ്കിൽ കോൺഗ്രസിനു വോട്ട് ചെയ്യണം എന്നൊരു മാർഗം മാത്രമേ നമുക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മറ്റൊരു ഓപ്‌ഷൻ കൂടി വന്നിരുന്നു.

ഇരട്ടച്ചങ്കനും,വിഡ്ഢികളും കൂടി കേരളം കുട്ടിച്ചോറാക്കും.
മറുപടിഇല്ലാതാക്കൂനമ്മുടെ നിയമ സഭയുടെയും
മറുപടിഇല്ലാതാക്കൂനിയമ സഭാ സാമാജികരുടെയും നിലവാരം.