Tuesday, September 13, 2016

മാനനഷ്ടം

സിനിമാ നടൻ ദിലീപ് കേസ് കൊടുക്കുമത്രേ. തന്റെ ഫേസ് ബുക്കിൽ ആണ് ഈ ഭീഷണി. വിഷയം അങ്ങേരുടെ രണ്ടാം വിവാഹം തന്നെ. അടുത്തിടെ വനിത വാരികയിൽ അങ്ങേരും സിനിമാ നടി കാവ്യയും കൂടി യോജിച്ചു ഒന്നിച്ചു ഒരു അഭിമുഖം നൽകിയിരുന്നു. അത് വിശദീകരിച്ചു ഒരു പത്രം എഴുതിയതിനാണ് ദിലീപിന്റെ ഭീഷണി.

അഭിമുഖം കൊടുക്കുന്നെങ്കിൽ എന്തിനാ രണ്ടു പേരും കൂടി കൊടുക്കുന്നത്? അങ്ങേർക്കു പറയാനുള്ളത് സ്വയം അങ്ങ് പറഞ്ഞാൽ പോരെ? അല്ലെങ്കിൽ അത് ഭാര്യ ആയിരിക്കണം. പിന്നെ അതിലെ ഫോട്ടോകളും. വനിത അല്ലെ വാരിക. മാക്സിമം മുതെലെടുക്കാൻ വേണ്ടി  "എന്തെങ്കിലും നടക്കും" എന്ന് ധ്വനിപ്പിക്കുന്ന, രണ്ടു പേരും ചേർന്നുള്ള   കുറെ ഫോട്ടോകളും ഇട്ടു. മുഖ ചിത്രവും അത് പോലെ രണ്ടു പേരും ചേർന്നു നിൽക്കുന്നത്.  വിവാഹ മോചനം നടത്തി ഫ്രീ ആയി രണ്ടു പേരും! ആളുകൾ എന്തും ധരിച്ചോട്ടെ എന്ന് വാരിക കരുതി. സർക്കുലേഷനും കൂടും. അതിനു സപ്പോർട്ട്  ചെയ്യുന്നത് പോലെ ദിലീപും കാവ്യയും പെരുമാറി. എന്തെങ്കിലും നടക്കുന്നെങ്കിൽ നടക്കട്ടെ എന്ന് അവരും കരുതി.  സിനിമയിൽ വന്ന കാലം മുതലേ കാവ്യയുമായുള്ള കെമിസ്ട്രിയും (ഫിസിക്‌സും ബയോളജിയും ഒക്കെ) ഒക്കെ ദിലീപ് വിശദീകരിച്ചു. ദിവ്യയും അത് പോലെ തന്നെ ദിലീപേട്ടനുമായുള്ള അതും.

''കല്യാണം കഴിക്കുന്നെങ്കിൽ മോളോട് ചോദിച്ചിട്ടേ ചെയ്യൂ''. പറയുന്നത് ദിലീപ് ആണ്. എന്തും മകളുടെ അഭിപ്രായം അറിഞ്ഞിട്ടത്രേ ചെയ്യുന്നത്.ആ മോളുടെ  അമ്മയുമായുള്ള വിവാഹം ഒഴിഞ്ഞപ്പോൾ "മീനൂട്ടി" യോട് ചോദിച്ചായിരുന്നോ മാഷേ? എന്തിനാ വെറുതെ വർത്തമാനം പറയുന്നത്?

പണത്തിനും പ്രശസ്തിക്കും വേണ്ടി പെറ്റ തള്ളയെ വരെ തള്ളിക്കളയുന്ന വരാണ്   ഭൂരിപക്ഷം സിനിമാക്കാരും. അവർക്കു കുടുംബവും ഭാര്യയും, ഭർത്താവും മക്കളും എല്ലാം വെറും ഷോ മാത്രമാണ്. അത് പോലെയുള്ള ഒരു നാടകം. ദിലീപിന്റെ ഈ പ്രകടനവും അത്  തന്നെ  പടങ്ങളൊന്നും ഇല്ലാതെ പൊളിഞ്ഞു നിൽക്കുന്ന കാലം. ഇനി പടങ്ങൾ കിട്ടുമെന്ന് വലിയ പ്രതീക്ഷയും ഇല്ല. എന്നാൽ ഇങ്ങിനെയെങ്കിലും എന്തെങ്കിലും പബ്ലിസിറ്റി ആകട്ടെ എന്ന് രണ്ടു പേരും വിചാരിച്ചു. ഈ സിനിമാക്കാർക്ക് എന്നും ലൈം ലൈറ്റിൽ നിൽക്കുന്നതാണ് ഇഷ്ട്ടം. അതിനു പത്ര മാധ്യമങ്ങളുടെ സഹായം വേണം. അതിനാണ് ഇങ്ങിനെയുള്ള ഇന്റർവ്യൂ കൊടുക്കുന്നത്.  അതും പോരാഞ്ഞു കൂടുതൽ കോൺട്രോവേഴ്‌സി ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. ഇപ്പോൾ ഫേസ് ബുക്കിൽ കാണിച്ച കോപ്രായം പോലെ.അത്രയും നാൾ പത്ര ത്താളിൽ നിറഞ്ഞു നിൽക്കാമല്ലോ. 


ദിലീപേ, നിങ്ങൾക്ക് വേണമെങ്കിൽ വേറെ കല്യാണം കഴിച്ചു കൊള്ളൂ. കാവ്യ തയ്യാറായാണെങ്കിൽ അങ്ങിനെ. അല്ലെങ്കിൽ മറ്റാരെയെങ്കിലും. അതിനു ഈ പത്ര മാസികകളിൽ വന്ന് വിഴുപ്പലക്കുക്കുന്നതു എന്തിനാണ്? പിന്നെ ഫേസ് ബുക്ക്. നിങ്ങളെ അന്ധമായി ആരാധിക്കുന്ന കുറെ മണ്ടന്മാർ നിങ്ങളെ പുകഴ്ത്തി കൊണ്ടിരിക്കും. അത് കണ്ടു പാവം നിങ്ങൾ...............

14 comments:

 1. അങ്ങനെ പറഞ്ഞു കൊടുക്ക്‌. ഹല്ല പിന്നെ.

  ReplyDelete
  Replies
  1. ഇതൊക്കെ പല തവണ കാണുന്നതാണ് രാജ്.

   Delete
 2. തുടരൻ പരാജയങ്ങൾ ആരേയും എന്തും ചെയ്യിക്കും.!!!!

  ReplyDelete
  Replies
  1. എന്നാലും ഇങ്ങിനെ അഭിമുഖവും നൽകി പിന്നെ അതിന്റെ പിറകെ നടക്കേണ്ട ആവശ്യമുണ്ടോ സുധീ ?

   Delete
 3. ശെരിയായ കാര്യ കാരണങ്ങൾ അറിയാതെ നമുക്കു ഒരാളെ വിമർശിക്കാൻ കഴിയില്ല.

  ReplyDelete
  Replies
  1. വിമർശനമല്ല ഷാഹീദെ. ഇതൊക്കെ അങ്ങേരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. ആരെയോ കെട്ടുകയോ അല്ലാതെ കൊണ്ട് നടക്കുകയോ എന്തോ ചെയ്തോട്ടെ. പൊതു ജന മധ്യത്തിൽ വിളമ്പേണ്ട കാര്യങ്ങൾ അല്ല. അത്രയേ പറഞ്ഞുള്ളൂ.

   Delete
 4. അത്രയും നാൾ പത്ര ത്താളിൽ നിറഞ്ഞു നിൽക്കാമല്ലോ. 

  ReplyDelete
  Replies
  1. അതാണ് ദിവ്യ ഉദ്ദേശം

   Delete
 5. Replies
  1. അതെ മുബീ. അത് മനസ്സിലാക്കാതെ പിറകെ നടക്കാൻ നമ്മൾ കുറെ മണ്ടന്മാരും.

   Delete
 6. ജനപ്രിയ നായകൻറെ , ചില ജനപ്രിയമല്ലാത്ത, ചില്ലറ നമ്പറുകൾ ! :)

  "...ദിലീപ് വിശദീകരിച്ചു. ദിവ്യയും അത് പോലെ തന്നെ ദിലീപേട്ടനുമായുള്ള അതും.... " കാവ്യയെ ദിവ്യയെന്നു വിശേഷിപ്പിച്ചത് മനഃപൂർവമാണോ ? എന്തായാലും , ദിവ്യയും ദിലീപും എന്ന പ്രയോഗം , കാവ്യയും ദിലീപും എന്നതിനേക്കാൾ , നല്ല ചേർച്ചയുണ്ട് ! :)

  ReplyDelete
  Replies
  1. ദിവ്യ എങ്ങിനെയോ കടന്നു വന്നതാണ് ഷഹീമേ ഇവരുടെ നാടകം ഒക്കെ കാണുമ്പോൾ എല്ലാവര്ക്കും ഒരേ പേര് തന്നെ മതിയെന്ന് തോന്നുന്നു.

   Delete
 7. പണത്തിനും പ്രശസ്തിക്കും
  വേണ്ടി പെറ്റ തള്ളയെ വരെ
  തള്ളിക്കളയുന്ന വരാണ് ഭൂരിപക്ഷം
  സിനിമാക്കാരും. അവർക്കു കുടുംബവും
  ഭാര്യയും, ഭർത്താവും മക്കളും എല്ലാം വെറും
  ഷോ മാത്രമാണ്

  ReplyDelete