2016, ജൂലൈ 22, വെള്ളിയാഴ്‌ച

കബാലി ഡാ

MGR ന് അസുഖം പിടിപെട്ടപ്പോൾ 100 ലേറെ ആൾക്കാർ ആത്മാഹൂതിയ്ക്കു ശ്രമിച്ചു. 1987 ൽ എം.ജി.ആർ. മരിക്കുമ്പോൾ തമിഴകത്തു ദുഃഖം അണപൊട്ടി അവിടമാകെ ജനങ്ങൾ  കൊള്ളയും കൊള്ളിവയ്പ്പും നടത്തുകയായിരുന്നു. 30 പേർ ആത്മഹത്യ ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ തല മുണ്ഡനം ചെയ്തു. 

ഇതൊക്കെ കണ്ട് മലയാളികൾ ചിരിക്കുകയായിരുന്നു. തമിഴന്റെ വിവരക്കേട് ഓർത്ത്. എന്നും തമിഴരെ മലയാളികൾ കളിയാക്കിയും ഇരുന്നു. അവന്റെ ഇത്തരം വികാരാവേശവും വിവരക്കേടും ചൂണ്ടിക്കാട്ടി. ജയലളിത ജയിലിൽ ആയപ്പോൾ തമിഴന്മാർ ആത്മഹത്യ ചെയ്യാൻ തുടങ്ങി. അഡ്ജസ്റ് മെന്റ് മുഖ്യ മന്ത്രി ആയ പനീർശെൽവം കസേരയിൽ  ഇരുന്നതേ ഇല്ല. മുഖ്യ മന്ത്രി  കസേരയ്ക്കു താഴെ തറയിൽ ഇരുന്നായിരുന്നു അയാളുടെ ഭരണം. ഇതൊക്കെ തമിഴന്റെ  വിവരക്കേടായി കണ്ട് എന്നും അവനെ പുശ്ചത്തോടെ നോക്കുക ആയിരുന്നു മലയാളി.

ആ മലയാളി ആണ് കബാലി എന്ന് അലറി വിളിച്ചു കൊണ്ട് തമിഴനേക്കാളും തരം താണ് ആ സിനിമ കാണാൻ തിയേറ്ററുകളിൽ അടി പിടി കൂട്ടുന്നത്. കഷ്ട്ടം.ഇപ്പോൾ തോന്നുന്നു തമിഴനാണ് ഭേദം എന്ന്. അവന്റെ ഹീറോ യെ ആണല്ലോ അവൻ ഇങ്ങിനെ കൊണ്ടു നടക്കുന്നത്. മലയാളിയോ?


6 അഭിപ്രായങ്ങൾ:

  1. ഹ ഹാ ഹാ.മലയാളിയ്ക്ക്‌ ഉത്ബുദ്ധതയും,പ്രബുദ്ധതയും ബി.ജേ.പിക്കെതിരെയേ ഉള്ളൂ.പാണ്ടി പാണ്ടിയെന്ന് വിളിച്ചതിനൊക്കെ നമ്മൾ പ്രായശ്ച്ചിത്തം ചെയ്യുന്നതല്ലേ?ഇരട്ടച്ചങ്കൻ പോലും മുല്ലപ്പെരിയാർ വിഷയത്തിൽ വിസർജ്ജിച്ചത്‌ ഭക്ഷിച്ചത്‌ നമ്മൾ കണ്ടതല്ലേ??ആ എന്തെങ്കിലും കാണിയ്ക്കട്ടെ.ഒരാഴ്ച കഴിയുമ്പോൾ ഈ സിനിമ ഏതേലും പിള്ളാരുടെ കൈയ്യിൽ നിന്ന് കിട്ടും ,അപ്പോ കണ്ടിട്ട്‌ വിവരം പറയാം.(ഞാൻ തീയേറ്ററിൽ നിന്ന് ഇറങ്ങിപ്പോന്ന ഏകസിനിമ ചന്ദ്രമുഖി ആണു )

    മറുപടിഇല്ലാതാക്കൂ
  2. ഒരാഴ്ച വേണ്ട. സംഭവം നെറ്റിൽ ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. സുധി സിനിമ നെറ്റില്‍ കണ്ടവരുണ്ട്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റിലീസ് ദിവസം തന്നെ സംഭവം നെറ്റിൽ വന്നു മുബീ

      ഇല്ലാതാക്കൂ