2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

വിവാഹം-മോചനം

"ആ കാലമാടനുമായിട്ടുള്ള  കല്യാണമേ വേണ്ടായിരുന്നു"

"ആ വൃത്തികെട്ടവളെ ഇത്രയും നാൾ പൊറുപ്പിച്ചത് തന്നെ എന്റെ മഹാമനസ്കത."      

വിവാഹ മോചനത്തിന്  ശേഷം സിനിമാ രംഗത്തെ ഭാര്യാ ഭർത്താക്കന്മാർ സ്ഥിരം പറയുന്ന വാചക സാംപിളുകളാണിത്. ഇനി കല്യാണം കഴിഞ്ഞയുടൻ ആ 'അനാഘ്രാത കുസുമങ്ങൾ' പറയുന്നതോ......

  "എന്റെ ചേട്ടനില്ലെങ്കിൽ എനിക്ക് ജീവിതമേ ഇല്ല"  

(ആത്മഗതം : " കുറെ കളിച്ച്‌  ആരുടെയെങ്കിലും തലയിൽ തൂങ്ങാൻ നടന്നപ്പോഴാണ്   ഈ പൊട്ടനെ കിട്ടിയത്")

"എന്റെ ഭാര്യ അവളാണെന്റെ എല്ലാം.എന്റെ കണ്ണാണ് കരളാണ്" 

(ആത്മഗതം :നീ കുറെ ഓടിയതാണെന്ന് അറിയാതെയല്ലെടീ. നിന്റെ പൂത്ത കാശ് കുറെ ഞാൻ അനുഭവിക്കട്ടെ")

 എന്ന് പറഞ്ഞു തേനും പാലും ഒലിപ്പിച്ച  കക്ഷികളാണ് ഇപ്പോൾ തമ്മിൽ  തെറി പറയുന്നത്. 

പൈങ്കിളി വാരികകൾക്ക് പരദൂഷണം എന്നും ഇഷ്ട്ട വിഷയം തന്നെ. ബുദ്ധിപരമായ വ്യായാമം ഒന്നും വേണ്ടാത്തതിനാൽ അത് വായിക്കാൻ വലിയൊരു ജനക്കൂട്ടവും ഉണ്ടാകും. പിന്നെ പരദൂഷണം കേൾക്കുന്നതിന്റെ സുഖം. 

ഇത്തരം പ്രസിദ്ധീകരണങ്ങൾ മലയാള സാഹിത്യത്തെയും സംസ്കാരത്തെയും മലീമസമാക്കിക്കൊണ്ടിരിക്കുന്നു. അതിനു ധാരാളം വായനക്കാർ ഉണ്ടാകുന്നതാണ് അവയൊക്കെ വളരാനും വികസിക്കാനും ഒക്കെ കാരണം.  വായനക്കാരുടെ അധമ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ് ആ പ്രസിദ്ധീകരണങ്ങൾ ഇങ്ങിനെ വളരുന്നത്. പരസ്യത്തിലൂടെ പണം വാരിക്കൂട്ടുന്നത്. അതവരുടെ ബിസിനസ്സ് ആണ്.അതിനു കരുക്കൾ ആകുന്നതോ പാവപ്പെട്ട ജനങ്ങളും. 

ഈ സിനിമാക്കാർക്ക്  വിവാഹവും ഒരു പബ്ലിസിറ്റി ആണ്. കല്യാണം  കഴിഞ്ഞാൽ ഒരു ലക്കം വാരിക മുഴുവൻ ഭാര്യയും ഭർത്താവും രണ്ടു പേരുടെയും ഗുണ ഗണങ്ങൾ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തലാണ്. ആദ്യമായി സ്ത്രീയെയും പുരുഷനെയും കാണുന്നത് പോലെ.ഇവരൊക്കെ എത്ര ഓടിയവരാണ് എന്ന് അറിയുന്ന ജനം ചിരിക്കും. പിന്നെ വിവാഹ മോചനം വരെ ഇവരാരും പുറത്തു വരില്ല. അവർ നടത്തിക്കൊണ്ടിരുന്ന ജീവിതം തന്നെ തുടരും.അതൊക്കെ വ്യക്തമായി അറിഞ്ഞു കൊണ്ടാണല്ലോ വിവാഹം എന്ന ഒരു അഡ്ജസ്റ്മെന്റ് നടത്തിയത്. പിന്നീട് വരുന്നത് വിവാഹ മോചനവും കൊണ്ടാണ്. അങ്ങോട്ടും ഇങ്ങോട്ടും തെറി പറഞ്ഞു കൊണ്ട്.ഇവരുടെ ഒക്കെ പൂർവകാല ചരിത്രവും, ചാരിത്ര്യവും വഴി വിട്ട  ജീവിതവും ഒക്കെ നന്നായി അറിയുന്ന ജനങ്ങളെ കളിപ്പിക്കാനാണ് അവരുടെ  ഉദ്യമം. അതൊക്കെ വായിക്കാൻ നമ്മളും. ഇപ്പോൾ ദിവസവും ഓരോ വിവാഹ മോചനം നടക്കുന്നത് കൊണ്ട് ഈ പരദൂഷണ വാരികകൾക്കു ചാകര ആണ്.ഒരു പത്തു പതിനഞ്ചു സിനിമാക്കാര് അടുത്തിടെ വിവാഹ മോചനം നടത്തിയിട്ടുണ്ട്.

സിനിമാ മാസികകൾ അല്ല ഇപ്പോൾ ഈ പരദൂഷണ ബിസിനസ്സ് ഏറ്റെടുത്തിരിക്കുന്നത്.കുടുംബ വാരിക എന്ന ലേബലിൽ പുറത്തിറങ്ങുന്നവയാണ്. (വനിത അതിൽ പ്രധാനിയാണ്).  ഇത്തരം
 പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കുകയാണ് പ്രബുദ്ധം എന്ന് പറയുന്ന കേരള ജനത ചെയ്യേണ്ടത്.

4 അഭിപ്രായങ്ങൾ:

  1. മലയാളിക്കിഷ്ടം എന്നും പരദൂഷണം തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് തരാൻ കുറെ മാധ്യമങ്ങളും അല്ലെ ഷാഹിദ്

      ഇല്ലാതാക്കൂ
  2. "എന്റെ ചേട്ടനില്ലെങ്കിൽ എനിക്ക് ജീവിതമേ ഇല്ല"

    (ആത്മഗതം : " കുറെ കളിച്ച്‌ ആരുടെയെങ്കിലും തലയിൽ തൂങ്ങാൻ നടന്നപ്പോഴാണ് ഈ പൊട്ടനെ കിട്ടിയത്")

    "എന്റെ ഭാര്യ അവളാണെന്റെ എല്ലാം.എന്റെ കണ്ണാണ് കരളാണ്"

    (ആത്മഗതം :നീ കുറെ ഓടിയതാണെന്ന് അറിയാതെയല്ലെടീ. നിന്റെ പൂത്ത കാശ് കുറെ ഞാൻ അനുഭവിക്കട്ടെ")

    മറുപടിഇല്ലാതാക്കൂ