2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ബൈ-പാസ് സർജറി





തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രി. ഡോക്ടർ ആകട്ടെ അതി പ്രശസ്തൻ. ഹൃദ്രോഗ വിദഗ്ധൻ.  ശ്രീ ചിത്ര ആശുപത്രിയിൽ  ഒക്കെ മുമ്പ് ജോലി ചെയ്ത പ്രഗത്ഭൻ.

നെഞ്ചു വേദനയെ തുടർന്ന് ഒരു രോഗിയെ ഈ പ്രമുഖ ആശുപത്രിയിൽ കൊണ്ട് ചെല്ലുന്നു. എല്ലാ പരിശോധനകളും നടത്തുന്നു. അവസാനം കണ്ടു പിടിക്കുന്നു ഹൃദയത്തിൽ ബ്ലോക്ക്. ഒന്നും രണ്ടുമല്ല 5  ബ്ലോക്ക്. പിന്നെ എന്താണ് ചെയ്യാനുള്ളത്?  ബൈ പാസ്സ് സർജറി. ഡോക്ടർ രോഗിയുടെ ബന്ധുക്കളെ വിളിക്കുന്നു. ബൈ പാസ്സ് സർജറിയുടെ ആവശ്യകതയെ കുറിച്ച് പറയുന്നു. ചെയ്തില്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിൽ.

രോഗി  സ്ത്രീ. വയസ്സ് 78 .

ബന്ധുക്കൾ വീണ്ടും ചോദിക്കുന്നു. "ഡോക്ടർ ഈ പ്രായത്തിൽ.....  ". 
" ഹേയ് ഒരു കുഴപ്പവുമില്ല" ഡോക്ടറുടെ മറുപടി. "സർജറി കഴിഞ്ഞു ഒരു  മാസം ഐ.സി.യു.  യിൽ കടിക്കേണ്ടി വരും. അതിനു 1 - ഒന്നര ലക്ഷം കൂടെ കരുതിക്കോ." ബൈ പാസിന് ഒരു 3 -4  ലക്ഷം.

കേമനായ ഡോക്ടർ അല്ലേ. ബന്ധുക്കൾ സമ്മതിക്കുന്നു.രോഗിയുടെ ഒരു അകന്ന ബന്ധു സംശയം പ്രകടിപ്പിക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല. അയാൾ അയാളുടെ ബന്ധു മറ്റൊരു പി.ജി. ഡോക്ടറുടെ അഭിപ്രായം അന്വേഷിക്കുന്നു. ആ ഡോക്ടർ പറഞ്ഞു. "മിയ്ക്കവാറും ഓപ്പറേഷൻ ടേബിളിൽ തന്നെ ആയിരിക്കും അന്ത്യം."

സർജറി നടക്കുന്നു. പറഞ്ഞത് പോലെ സംഭവിക്കുന്നു.  ഓപ്പറേഷൻ ടേബിളിൽ തന്നെ മരിക്കുന്നു. അത് പുറത്തു പറയാതെ ആശുപത്രിക്കാർ  ഒരു ദിവസം ICU ൽ കിടത്തുന്നു. അതിനു ശേഷം  മരണം ബന്ധുക്കളെ അറിയിക്കുന്നു. ഇതാ സഞ്ചയനവും കഴിഞ്ഞു.

ഇത്രയും അനുഭവ ജ്ഞാനം ഉള്ള, ബൈ-പാസ് സർജറി തീരുമാനിച്ച  ഡോക്ടറുടെ അറിവിനെ ചോദ്യം ചെയ്യുകയല്ല. 78 വയസ്സ്. അത് വളരെ പ്രധാനം. ആരോഗ്യ സ്ഥിതി സ്വാഭാവികമായും  മോശം. അങ്ങിനെയുള്ള ഒരാളെ സർജറി  നടത്താൻ തീരുമാനിച്ചത് എന്തിന് എന്ന് ബന്ധുക്കൾ ചോദിച്ചാൽ ആ ഡോക്ടർ എന്ത് സമാധാനം പറയും? ഓപ്പറേഷൻ ടേബിളിൽ വച്ച് മരിക്കുന്ന സ്റ്റേജിലുള്ള ഒരു രോഗിയെ മനസ്സിലാക്കാൻ ആ ഡോക്ടർക്ക് കഴിയില്ലേ? 

സംഭവം അതല്ല. രോഗി മരിക്കുമോ ഇല്ലയോ എന്നതല്ല അവരുടെ പ്രശ്നം. കഴിവതും കൂടുതൽ ബൈ-പാസ്സ് ചെയ്യുകയാണ് ഹോസ്പിറ്റലിന്റെ ലക്ഷ്യം. അത്രയും പണം കിട്ടുമല്ലോ.അതിന്റെ ഒരു പങ്ക് ചെയ്യുന്ന ഡോക്ടർക്കും  കിട്ടും. ജീവൻ പോകാതിരുന്നുവെങ്കിൽ ഒന്ന് രണ്ടു മാസം ഐ.സി.യു.വിൽ കിടത്തി അതിന്റെ കാശും കിട്ടും. മരിക്കും എന്നുറപ്പുണ്ടെങ്കിലും അഞ്ചാറു ദിവസം വെന്റിലേറ്ററിൽ കിടത്തി അതിന്റെ കാശും. തിരുവനന്തപുരത്തെ ഉത്രാടം തിരുനാൾ SUT ഹോസ്പിറ്റൽ ആണ് ഈ ആശുപത്രി.

5 അഭിപ്രായങ്ങൾ:

  1. രോഗി മരിക്കുമോ ഇല്ലയോ
    എന്നതല്ല അവരുടെ പ്രശ്നം. കഴിവതും
    കൂടുതൽ ബൈ-പാസ്സ് ചെയ്യുകയാണ് ഹോസ്പിറ്റലിന്റെ
    ലക്ഷ്യം.
    അത്രയും പണം കിട്ടുമല്ലോ.അതിന്റെ
    ഒരു പങ്ക് ചെയ്യുന്ന ഡോക്ടർക്കും കിട്ടും.
    ജീവൻ പോകാതിരുന്നുവെങ്കിൽ ഒന്ന് രണ്ടു
    മാസം ഐ.സി.യു.വിൽ കിടത്തി അതിന്റെ
    കാശും കിട്ടും. മരിക്കും എന്നുറപ്പുണ്ടെങ്കിലും അഞ്ചാറു
    ദിവസം വെന്റിലേറ്ററിൽ കിടത്തി അതിന്റെ കാശും...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിനൊരു പ്രതിവിധിക്ക് സമയമായില്ലേ....ഭരണാധികാരുടെ അടിയന്തര ഇടപെടലുകൾ അനിവാര്യം...

      ഇല്ലാതാക്കൂ
    2. ഇതിനൊരു പ്രതിവിധിക്ക് സമയമായില്ലേ....ഭരണാധികാരുടെ അടിയന്തര ഇടപെടലുകൾ അനിവാര്യം...

      ഇല്ലാതാക്കൂ
  2. ഡോക്റ്റര്മാരെ ദൈവത്തെ പ്പോലെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോ അസുഖം വന്നാൽ എന്ത് വിശ്വസിച്ച ഹോസ്പിറ്റലിൽ പോവുക??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോഴും അത് പോലെയൊക്കെ തന്നെ ഷാഹിദ്. മറ്റു മാർഗങ്ങൾ ഇല്ലാതെ. അവരാകട്ടെ കപട ദൈവങ്ങൾ ആയി.

      ഇല്ലാതാക്കൂ