2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

'ധാർമികത'

ഈ വിൻസൻ എം. പോളിന് എന്നാണ്  'ധാർമികത'  വന്നത്?

 മാണി കോഴ വാങ്ങിയ കേസിൽ കോടതി ഇങ്ങേരെ ഇനി പറയാൻ ഒന്നുമില്ല. അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ചു ആ കണ്ടെത്തൽ റിപ്പോർട്ട് മാറ്റി മറിച്ചു എന്നാണു കോടതി പറഞ്ഞത്. അതിനിടെ ഇവിടെ വക്കീലന്മാർ ഇല്ലാത്തത് പോലെ അങ്ങ് ഡൽഹിയിൽ പോയി ഏതോ വക്കീലിനെ കൊണ്ട് മാണിയെ വെറുതെ വിടണം എന്നൊരു ഉപദേശവും വാങ്ങി വന്ന വിൻസൻ പോളിനെ കോടതി നിശിതമായി വിമർശിച്ചു. സാധാരണ അൽപ്പമെങ്കിലും .
അഭിമാനം ബാക്കി ഉണ്ടായിരുന്നുവെങ്കിൽ ജോലി കളഞ്ഞു പോയേനെ. ഇത് ധാർമികത പറഞ്ഞ് അവധിയിൽ ആണ് പോകുന്നത്. ഇനി ഒരു മാസം കൂടി ഉണ്ട് പെൻഷൻ ആകാൻ. അത് അവധിയിൽ ആസ്വദിച്ച് സുഖമായി പെൻഷൻ വാങ്ങി പോകും. പിന്നെ ഇത്രയൊക്കെ ചെയ്തതിനു ഉമ്മൻ ചാണ്ടി എന്തെങ്കിലും ഒരു പോസ്റ്റ്‌ കൊടുക്കും. അത് തീർച്ച. അതൊക്കെ മനസ്സിൽ കണ്ടു കൊണ്ടായിരിക്കും അങ്ങേര് ഇങ്ങിനെയൊക്കെ ചെയ്തത്. 

(പെൻഷൻ പറ്റിയിട്ടു എന്ത് പോസ്റ്റ്‌ കിട്ടുമെന്ന് നമുക്ക് കാത്തിരുന്നു കാണാം).

പിന്നെ ഇങ്ങേരുടെ പേരിൽ ഒരു എസ്. കത്തി ഉണ്ട്. പണ്ട് പോൾ മുത്തൂറ്റ് കേസിൽ ഇദ്ദേഹം ഉണ്ടാക്കിയ ഒരു  എസ്. കത്തി. ആ കത്തി പിന്നെ ആരും കണ്ടിട്ടില്ല. സി.,ബി.ഐ. പഠിച്ച പണി പതിനെട്ടും നോക്കി. അങ്ങിനെ ഒരു കത്തി കണ്ടെടുക്കാൻ. രക്ഷയില്ല. അപ്പോൾ ധാർമികത ഉറങ്ങുകയായിരുന്നു.

ഇങ്ങിനെ ഒരുപാട് കേസുകൾ അങ്ങേരുടെ തൊപ്പിയിൽ തൂവൽ ആയി ഇരിപ്പുണ്ട്. അവസാനത്തെ തൂവൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് നടത്തിയ വിമർശനങ്ങൾ. സാധാരണ ഗതിയിൽ മേൽക്കോടതികൾ ആണ് ഇത്തരം ശക്തമായ വിമർശനങ്ങൾ നടത്തുന്നത്. ഇവിടെ സത്യ സന്ധനായ ഒരു ന്യായാധിപൻ അതിനു മുതിർന്നത് നല്ല ഒരു തുടക്കം ആണ്. 

4 അഭിപ്രായങ്ങൾ:

  1. പണത്തിനു മീതേ ഐ.പി.എസ്സും പറക്കില്ല.പെൻഷൻ മാത്രം പോരല്ലോ നക്കിത്തിന്നാൻ.നക്ഷത്രച്ചിഹ്നമുള്ള കാർ പോയാൽ ഇവറ്റയൊന്നും ആരുമല്ലാ.

    മറുപടിഇല്ലാതാക്കൂ
  2. അതെ സുധീ, എന്നും ഇവന്മാർക്ക് സുഖിയ്ക്കണം.

    മറുപടിഇല്ലാതാക്കൂ
  3. നാരായവേരുകള്‍ കത്തിച്ചാലും കത്തില്ല......

    മറുപടിഇല്ലാതാക്കൂ
  4. പിന്നെ ഇത്രയൊക്കെ ചെയ്തതിനു
    ഉമ്മൻ ചാണ്ടി എന്തെങ്കിലും ഒരു പോസ്റ്റ്‌
    കൊടുക്കും. അത് തീർച്ച. അതൊക്കെ മനസ്സിൽ
    കണ്ടു കൊണ്ടായിരിക്കും അങ്ങേര് ഇങ്ങിനെയൊക്കെ
    ചെയ്തത്.

    മറുപടിഇല്ലാതാക്കൂ