2015, ജൂലൈ 5, ഞായറാഴ്‌ച

കരുണാകരൻ

അതാണിപ്പം അത്യാവശ്യം. നെടുമ്പാശ്ശേരി വിമാന ത്താവളത്തിനു പഴയ മുഖ്യ മന്ത്രി കെ. കരുണാകരന്റെ പേര് ഇടണം അത്രേ. കഴിഞ്ഞ നാല് കൊല്ലം "നമ്മൾ" ഭരിച്ചിട്ടും അങ്ങിനെ പേര് ഇടാത്തതിൽ ദുഃഖം ഉണ്ടെന്ന്. ആർക്കാണ് ദുഃഖം എന്ന് മനസ്സിലായിക്കാണുമല്ലോ. മകൻ കെ. മുരളീധരന്. അല്ലാതാർക്കാ ദുഃഖം ഉണ്ടാകുന്നത്?

ഏതായാലും പേരിടീലിന് ഇതാണ് പറ്റിയ സമയം. എമർജൻസിയുടെ 40 ആം വാർഷികം  2015  ജൂണ്‍ 25 ന് കഴിഞ്ഞു. ആ കരി ദിനത്തെ പറ്റി എല്ലാവരും ഓർമിക്കുമ്പോൾ തന്നെ ആകാം പേരിടീൽ. ആ അഭിശപ്ത കാലത്തിന്റെ കറുത്ത പ്രതീകം ആയിട്ടാണ് കരുണാകരൻ അറിയപ്പെടുന്നത്. അന്ന് നടന്ന എല്ലാ അടിച്ചമർത്തലുകളുടെയും അതിക്രമങ്ങളുടെയും പൊലീസിന്റെ നര നായാട്ടിന്റെയും പൂർണ ഉത്തരവാദിത്വം അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രീ കരുണാകരൻ  ആണ്. 

കോളേജ് വിദ്യാർത്ഥി ആയിരുന്ന രാജനെ  എവിടെയോ കൊണ്ട് പോയി കൊല ചെയ്ത തിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കരുണാകരന് കഴിയില്ല. രാജൻറെ ആത്മാവ് ഇന്നും കരുണാകരൻ കുടുംബത്തെ വേട്ടയാടുന്നു. രാജൻറെ അച്ഛൻ  ഈച്ചര വാര്യരുടെ ശാപം ആ കുടുംബത്തെ പിൻ തുടരുന്നു. 

ഒരാളെ ഓർമിക്കാൻ ആണല്ലോ അയാളുടെ പേര് എന്തിനെങ്കിലും ഇടുന്നത്. ജന മനസ്സുകളിൽ നിൽക്കുന്ന ആളുകൾക്ക് ഇങ്ങിനെ പേരിടീൽ കൊണ്ട്  പ്രശസ്തി ആവശ്യമില്ല. ഏതെങ്കിലും റോഡിനു ഇട്ട പേര് കൊണ്ടാണോ ഗാന്ധിജി ഇന്ന് ഓർമിക്കപ്പെടുന്നത്‌?  അത് പോട്ടെ.  എന്തിനാണ് കരുണാകരൻ ഓർമിക്കപ്പെടുന്നത്‌?  എമർജെൻസിയിലെ പോലീസ് വേട്ടയുടെ പേരിലോ? അതോ കോണ്‍ഗ്രസ്സ് വിട്ടു അധികാരത്തിന് വേണ്ടി പോയതിനോ? എന്ത് മഹാ കാര്യം ആണ് അദ്ദേഹത്തിന്റെ ഭരണ കാലത്ത് കേരളത്തിൽ ഉണ്ടായത്?

അതിനാൽ ആ വിമാനത്താവളം നെടുമ്പാശ്ശേരി എന്ന് തന്നെ അറിയപ്പെടട്ടെ. കേരളത്തിന്റെ ഒരു കറുത്ത അദ്ധ്യായമായ എമർജൻസിയെ ഓർമിപ്പിക്കാൻ 
കരുണാകരന്റെ പേര് ഇടാതിരിക്കുക.





6 അഭിപ്രായങ്ങൾ:

  1. രാജനെ മറക്കുന്ന അന്ന് കരുണാകരൻ നാമം പുകഴ്ത്താം.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചാണ്ടി ഉള്ളിടത്തോളം മുരളീധരന്റെ പൂതി നടക്കൂല്ല.

      ഇല്ലാതാക്കൂ
  2. രാജൻറെ ആത്മാവ് ഇന്നും കരുണാകരൻ കുടുംബത്തെ വേട്ടയാടുന്നു. രാജൻറെ അച്ഛൻ ഈച്ചര വാര്യരുടെ ശാപം ആ കുടുംബത്തെ പിൻ തുടരുന്നു.

    മറുപടിഇല്ലാതാക്കൂ