കേരളത്തിൽ നടക്കുന്ന 2015 ദേശീയ ഗയിംസിലെ ഒരു തട്ടിപ്പ് പുറത്തു വന്നിരിയ്ക്കുന്നു.10.61 കോടിയുടെ.
2010 കോമണ്‍ വെൽത്ത് ഗെയിംസിലെ അഴിമതി കുപ്രസിദ്ധമാണല്ലോ. സുരേഷ് കൽമാഡി 9 മാസം ജയിലിൽ ആയിരുന്നു. അത് പോലെ കേരള ഗവർണർ ആയിരുന്ന ഷീലാ ദീക്ഷിത്തും ഈ അഴിമതിയിൽ പങ്കാളി ആണെന്ന് CAG പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങിനെ കൽക്കരി ഖനി ആയാലും,2-ജി ആയാലും സ്പോർട്സ് ആയാലും കോണ്‍ഗ്രസ്സുകാർ അഴിമതി നടത്തി കോടികൾ ഉണ്ടാക്കും എന്നത് ഭാരതത്തിൽ എല്ലാവർക്കും അറിയാം.
ഇവിടെ കേരളത്തിലും കോണ്‍ ഗ്രസ്സുകാർ ഒട്ടും പിന്നിലല്ല. ഉമ്മൻ ചാണ്ടി സോളാർ, റ്റൈറ്റാനിയം അഴിമതി കേസുകളിൽ ഉൾപ്പെട്ട കാര്യം ഏവർക്കുമറിയാം. സോളാർ കേസിൽ അന്വേഷണ കമ്മീഷൻ ചാണ്ടിയെ വിസ്തരിയ്ക്കാൻ പോവുകയാണ്. കൂടെയുള്ള മന്ത്രി മാണി 1 കോടി അഴിമതിയിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ്. രണ്ടു കോണ്‍ഗ്രസ് മന്ത്രിമാർക്ക് കൈക്കൂലി നൽകിയെന്ന് ബാർ ഉടമ ബിജു രമേശ് പറയുന്നു. അതിനി പുറത്തു വരാനിരിയ്ക്കുന്നു. എം.എൽ.എ.ആയ ഗണേഷ് കുമാർ രണ്ടു മന്ത്രി മാർക്കെതിരെ അഴിമതിയ്ക്ക് തെളിവ് കോടതിയ്ക്ക് നൽകാൻ തുടങ്ങുന്നു. അങ്ങിനെ അഴിമതിയുടെ കഥകൾ ആണ് ഈ മന്ത്രിസഭയുടെ പ്രതിശ്ചായ.
കോമണ്‍ വെൽത്ത് ഗെയിംസിലെ കോണ്‍ഗ്രസ്സുകാരുടെ പാത പിന്തുടർന്ന് ഇവിടത്തെ കോണ്‍ഗ്രസ്സ് സർക്കാരും ദേശീയ ഗയിംസിൽ നിന്നും പണം ഉണ്ടാക്കാൻ നടത്തുന്ന ആദ്യത്തെ സംഭവം ആണ് ഇപ്പോൾ പുറത്തു വന്നിരിയ്ക്കുന്നത്. ഷീലാ ദീക്ഷിത്ത് ഇവിടെ ഗവർണർ ആയിരുന്ന സമയത്ത് ഉമ്മൻ ചാണ്ടിയ്ക്ക് വല്ല ടിപ്പും കൊടുത്തിട്ടുണ്ടാകുമോ ആവോ.
ദേശീയ ദേശീയ ഗയിംസിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 20 നു നടത്തുന്ന 'റണ്‍ കേരള റണ്‍' എന്ന കൂട്ടയോട്ടം സംഘടിപ്പിയ്ക്കാനാണ് മലയാള മനോരമയ്ക്ക് കേരള സർക്കാർ 10.61 കോടി നൽകിയത്. കണക്കാണ് രസം.. ഇതിൻറെ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ 2 കോടി! ഓട്ടത്തിന് അങ്ങിനെ 4.49 കോടി. പബ്ലിസിറ്റി യ്ക്ക് 6.12 കോടി. ഈ കള്ള ക്കളിയെല്ലാം ജനങ്ങൾ അറിയേണ്ടത് മാധ്യമങ്ങളിൽ കൂടിയാണ്. ആ മാധ്യമ പ്രവർത്തകരുടെ വായടപ്പിയ്ക്കാൻ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിനു 1 കോടി കൊടുത്തു.പിന്നെ ആരെങ്കിലും മിണ്ടുമോ? കിട്ടിയതും വാങ്ങി വാൽ ചുരുട്ടി ആസനത്തിൽ വച്ച് മിണ്ടാതിരുന്നു.ഒരു ഓണ്‍ ലൈൻ പത്രം ആണ് ഇത് പുറത്തു കൊണ്ട് വന്നത്.
'റണ്‍ കേരള റണ്‍' എന്ന ഓട്ടം ഇവിടെ ആവശ്യമുണ്ടായിരുന്നോ എന്നതാണ് ആദ്യത്തെ ചോദ്യം.അത് കൊണ്ട് പ്രത്യേക പ്രയോജനം ഒന്നും ഗയിംസിനു ഉണ്ടാകാൻ പോകുന്നില്ല. അഥവാ ഇത് പോലെ ഒരു ഓട്ടംവേണമെന്ന് തന്നെ ഉണ്ടായിരുന്നുവെങ്കിൽ അത് സംഘടിപ്പിയ്ക്കാൻ മനോരമയെ ഏൽപ്പിയ്ക്കേണ്ട കാര്യമെന്താണ്? ഇവിടെ ഒരു സ്പോർട്സ് കൌണ്‍സിൽ ഉണ്ട്. അവരെ ചുമതലപ്പെടുത്തുക.ഓരോ സ്ഥലത്തെയും എല്ലാ സ്കൂളുകളെയും കോളേജുകളെയും മറ്റും പങ്കെടുപ്പിച്ചു കൊണ്ട് ഈ ഓട്ടം വലിയൊരു വിജയം ആക്കാൻ കഴിയുമായിരുന്നു. ഒരു പൈസ പോലും ചിലവില്ലാത്ത പബ്ലിസിറ്റി. ആ പണം മനോരമയ്ക്ക് ദാനം കൊടുക്കുന്നതിനു പകരം ഓരോ സ്കൂളിനും കോളേജിനും പതിനായിരം രൂപവീതം കൊടുത്തിരുന്നുവെങ്കിൽ ഈ കായിക മേളയിൽ പങ്കെടുക്കാൻ ആ കുട്ടികൾക്ക് പ്രചോദനം ആയിരുന്നേനെ, ഒരു സഹായവും.
മനോരമയ്ക്ക് നൽകിയത് പ്രത്യുപകാരം ആണെന്ന സംശയം ന്യായം.ഉമ്മൻ ചാണ്ടി സർക്കാരിന്റെ എല്ലാ ക്കാര്യത്തിനും കൂടെ നിൽക്കുന്നവരാണ് അവർ. ജനങ്ങളെ കബളിപ്പിച്ച മദ്യ നയത്തിന് പോലും അവർ നിരുപാധിക പിന്തുണ നൽകുന്നു. അപ്പോൾ അതിന് പകരമായി അവരെ സഹായിക്കേണ്ട ബാധ്യതയാണ് പൊതുഖജനാവിൽ നിന്നുമുള്ള പണം കൊണ്ട് എന്നാണ് ആരോപണം.
ദേശീയ ഗയിംസ് തുടങ്ങാനിരിയ്ക്കുന്നതേ ഉള്ളൂ.അപ്പോൾ തന്നെ 10 കോടിയുടെ കഥ പുറത്തു വന്നു.ഇനിയും എത്ര വരാനിരിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ