2014, ഡിസംബർ 28, ഞായറാഴ്‌ച

ക്രൈം ബ്രാഞ്ച്.

ടി.പി.വധക്കേസിൽ കേരള പോലീസിനെയും ക്രൈം ബ്രാഞ്ചിനെയും ഒന്നും മാർക്സിസ്റ്റ് പാർട്ടിയ്ക്ക് വിശ്വാസമില്ല. ഇവരെല്ലാം കൂടി മാർക്സിസ്റ്റ് പാർട്ടിയെ ഒതുക്കാൻ ശ്രമിയ്ക്കുന്നു എന്നാണ് പറഞ്ഞത്.   ക്രൈം ബ്രാഞ്ച് ഡി.വൈ.എസ.പി. യെ "സുകുമാരാ നിൻറെ ....ദ്വാര ത്തിൽ ലാത്തി" കയറ്റും എന്ന്  ഒരു ജയരാജൻ ഭീഷണി പ്പെടുത്തിയത്  ജനങ്ങൾ മറന്നിട്ടുണ്ടാവില്ലല്ലോ.

കതിരൂർ മനോജ്‌ വധം. അവിടെയും പോലീസിനെ മാർക്സിസ്റ്റ് പാർട്ടിയ്ക്ക് വിശ്വാസമില്ല. പോലീസ് മനപൂർവം കേസ് പാർട്ടിയ്ക്ക് എതിരെ ആക്കുന്നു എന്നാണു അവർ പറയുന്നത്. 

ഇതാ പി.കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസ്. ലോക്കൽ പോലീസ് അന്വേഷിച്ചു.അത് കഴിഞ്ഞു ക്രൈം ബ്രാഞ്ച്. മാർക്സിസ്റ്റ് പാർട്ടി അംഗങ്ങൾ ആണ് ഇത് തകർത്തത്‌ എന്ന് പറഞ്ഞ് അവരെ പ്രതികളാക്കി കോടതിയിൽ കേസ് ഫയൽ ചെയ്തു.  മാർക്സിസ്റ്റ് പാർട്ടി ആ നിമിഷം തന്നെ ഈ കുറ്റാരോപിതരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അതാണ്‌ മാർക്സിസ്റ്റ് പാർട്ടി.

ടി.പി.വധക്കേസിൽ  പോലീസിനെ വിശ്വാസമില്ലാത്ത, കതിരൂർ മനോജ്‌ വധക്കേസിൽ  പോലീസിനെ വിശ്വാസമില്ലാത്ത മാർക്സിസ്റ്റ് പാർട്ടിയ്ക്ക് പെട്ടെന്ന് എങ്ങിനെ കേരള പോലീസിൽ വിശ്വാസം വന്നു?

 സാധാരണ ഗതിയിൽ പാർട്ടി അന്വേഷണം നടത്തുന്നു എന്നൊരു മുടന്തൻ ന്യായം അവർ പറയാറുണ്ട്‌. ടി.പി.വധക്കേസിൽ അത്തരം ഒരു അന്വേഷണം നടത്തിയതിന്റെ ഫലം എന്തായി എന്ന് പ്രകാശ് കാരാട്ട് പോലും ബ ബ്ബ ബ്ബ പറഞ്ഞ് പരിഹാസ്യനായത് ജനങ്ങൾ കണ്ടതാണ്. 

കൃഷ്ണ പിള്ള സ്മാരകക്കേസിൽ പാർട്ടി നോക്കിയപ്പോൾ പ്രതിയായി സർക്കാർ കണ്ടെത്തിയത് അച്യുതാനാന്ദന്റെ ആൾക്കാർ ആണ്. സ്വാഭാവികമായി പിണറായിയ്ക്ക് ഉടൻ ക്രൈം ബ്രാഞ്ചിൽ വിശ്വാസം വന്നു. അച്യുതാനാന്ദൻ ഒഴിച്ച് ഇതിൽ പ്രതികരിയ്ക്കാൻ ഒരുത്തരും തയാരാവുകയില്ല.കാരണം പിണറായിയുടെ കൂടെ നിന്നാൽ എന്തെങ്കിലും ഒക്കെ കിട്ടും.അത് തന്നെ.

2 അഭിപ്രായങ്ങൾ:

  1. പാർട്ടി വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്ന രീതി മാറി ...വ്യക്തികൾ പാർട്ടിയെ സൃഷ്ടിക്കുന്ന രീതിയായി മാറിയതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. ഇന്ന് കോണ്‍ഗ്രസ്‌ പാർട്ടി എന്നോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നോ അല്ല.. "ഉമ്മൻ പക്ഷം", ചെന്നിത്തല പക്ഷം, പിണറായി പക്ഷം, വി എസ പക്ഷം, കാരാട്ട് പക്ഷം....ഇങ്ങനെ പോകുന്നു വ്യക്തിപ്രഭാവം...ഇവരൊക്കെ "നയങ്ങൾ" മറന്നു കൊണ്ട് എപ്പോഴാണ് "മറുകണ്ടം" ചാടുന്നതെന്ന് പറയാൻ പറ്റില്ല...പാവം ജനം ...ഒരു ഹർത്താലിനോ സമരത്തിനോ അപ്പുറമൊന്നും ഈ പാർട്ടികളെ കൊണ്ട് നമുക്ക് പ്രയോജനമില്ല. പിന്നെ "മോദി ഭഗവാൻ" എങ്ങനെ ജനങ്ങളെ കടാക്ഷിക്കുമെന്ന് കണ്ടറിയാം...

    മറുപടിഇല്ലാതാക്കൂ
  2. ഐ.എന്ന ഞാൻ പറയുന്നത് പോലെ തത്വ സംഹിതകളോ ആശയങ്ങളോ ഒന്നുമില്ല. എങ്ങിനെ അധികാരത്തിൽ കയറാം പണം ഉണ്ടാക്കാം എന്ന ചിന്ത മാത്രം.മോദി അങ്ങിനെയല്ല. ദീർഘ വീക്ഷണം ഉണ്ട്. 5 വർഷം കിട്ടിയതും വാരി മടങ്ങാം എന്നല്ല ഐഡിയ. പത്തോ പതിനഞ്ചോ കൊല്ലം ഭരിയ്ക്കാനാണ്. അത് കൊണ്ട് വലിയ വൃത്തികെട് കാണിയ്ക്കില്ല എന്ന് പ്രതീക്ഷിയ്ക്കാം.

    മറുപടിഇല്ലാതാക്കൂ