ബ്ലോഗ് ലോകത്ത് വന്നിട്ട് വർഷം കുറെ ആയി. അന്ന് തൊട്ടു ശ്രദ്ധിയ്ക്കുന്ന ഒരു കാര്യമാണ് ബ്ലോഗിൽ കൂടുതലും കവിതകൾ ആണ്. കവികൾ ഏല്ലാവരും പത്ര മാസികകൾ ഉപേക്ഷിച്ച് ഇങ്ങു ബ്ലോഗുലകത്ത് വന്നതാണോ എന്ന് ആദ്യം ഒന്നു സംശയിച്ചു. അതല്ല. കാരണം അവിടെ ഇപ്പോഴും ആളുണ്ട്. കൂടാതെ അവിടത്തുകാരെ അല്ല ഇവിടെ കാണുന്നത്. അപ്പോൾ കാര്യം മനസ്സിലായി. ഈ കവിത എഴുതുക എന്നത് എളുപ്പമാണ്, അതാണ് എല്ലാവരും കവിത എഴുതുന്നത്. അങ്ങിനെയെങ്കിൽ ആ രംഗത്തും ഒരു കൈ നോക്കിക്കളയാം എന്ന് വിചാരിച്ച് കവിത എഴുതി തുടങ്ങി. പ്രശ്നം ഒന്നും ഉണ്ടായില്ല ഭാഗ്യത്തിന്. ആ കവിതകൾ ബ്ലോഗിൽ ഒന്ന് കൂടി പ്രസിദ്ധീകരിച്ച് വീണ്ടും ഒരു കവി ആകാം എന്ന് വിചാരിച്ച് പഴയ കവിതകൾ തിരയുമ്പോൾ ആണ് ഇന്നത്തെ പത്രത്തിൽ അത് കണ്ടത്.അതോടു കൂടി എല്ലാ ഊർജവും പോയി. ഇങ്ങിനെയൊന്ന് മനസ്സിൽ പോലും ആലോചിച്ചില്ല എന്ന് മനസ്സിൽ ഒരു കവിത കുറിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കഴിവുള്ളവര്‍ എഴുതട്ടെ !!! എല്ലാര്‍ക്കും സുഗതകുമാരി ടീച്ചര്‍ ആവാന്‍ കഴിയില്ലല്ലോ ;)
മറുപടിഇല്ലാതാക്കൂഅതെ,ഫൈസൽ ബാബു, കഴിവുള്ളവർ എഴുതട്ടെ.
മറുപടിഇല്ലാതാക്കൂഅതെ.! എഴുതാനിഷ്ടമുള്ളവര്‍ എഴുതട്ടെ... എഴുതി എഴുതിയല്ലേ തെളിയുന്നത്... വായിക്കുന്നവരല്ലേ വിലയിരുത്തുന്നത്...
മറുപടിഇല്ലാതാക്കൂഉദാഹരണത്തിന് NHലൂടെ പോകുന്ന വാഹനങ്ങളുമുണ്ട് കുണ്ടനിടവഴിയിലൂടെ പോകുന്നവയുമുണ്ട്... വലിയവര്‍ അവരുടെ വഴിയേ പോകട്ടെ... നമ്മൾ നമ്മുടെ വഴിയെ....
...ന്നാപ്പിന്നെ പോരട്ടെ ഓരോ പ്ലേറ്റ് കവിത.
കല്ലോലിനി, (നല്ല പേര്) - വന കല്ലോലിനി. നമ്മുടെ കഴിവനുസരിച്ച് എഴുതുക. നാം എഴുതുന്നത് എവിടെ നിൽക്കുന്നു എന്ന ബോധം മാത്രം മതി.
മറുപടിഇല്ലാതാക്കൂകവിത ഒരു വിധത്തിൽ കഥയുടെ 20-20 ഫോർമാറ്റ് ആണ്
മറുപടിഇല്ലാതാക്കൂപക്ഷെ നല്ല ഒരു പാട് എഴുത്തുകാരുണ്ട്, കൂടുതൽ വായിക്കപ്പെടുന്നുണ്ട് അത് കൊണ്ടാണല്ലോ എഴുതുവാൻ ഇത്രയേറെ പേര്ക്ക് കഴിയുന്നത്, പരസ്പരം വായിച്ചു തന്നെയാണ് എഴുതുന്നതും അതിനുള്ള പ്രേരണ കിട്ടുന്നതും
ബൈജു. കുറച്ചു വാക്കുകൾ കൊണ്ട് കവിതയിൽ കാര്യങ്ങൾ അവതരിപ്പിയ്ക്കാം അനുവാചക മനസ്സിൽ എത്തിയ്ക്കാം. രാഗ താള നിബദ്ധം എന്നതിനാൽ വായിച്ചു പോകാൻ കൂടുതൽ സുഖം. പാട്ടായി പാടാം. ഇത്രയും ഒക്കെ ഉള്ള കവിത ചെയ്തെടുക്കാൻ ഒരു പ്രത്യേക വൈദഗ്ധ്യം (craft and skill) വേണം. നല്ല എഴുത്തുകാർ ഉണ്ട്. നല്ല കവിതയും. എഴുതട്ടെ. കാലത്തെ അതിജീവിയ്ക്കട്ടെ അവരുടെ കവിതകൾ.
മറുപടിഇല്ലാതാക്കൂപണ്ട് കടലാസ് കഷ്ണങ്ങളിലും പഴയ നോട്ടു പുസ്തകങ്ങളിലും കവിതയെഴുതി നോക്കിയും വെട്ടിയും തിരുത്തിയും പലതവണ മാറ്റി എഴുതിയും കൃതികളുടെ
മറുപടിഇല്ലാതാക്കൂപൂർണതക്കായി പണിപ്പെടുകയും, അതിനു ശേഷം മാത്രം സ്വന്തം കൃതികളെ വെളിച്ചം കാണിക്കുകയും ചെയ്തിരുന്ന ഇവരുടെ കാലഘട്ടത്തിലെ എഴുത്തുകാരെ പോലെ ഇന്നത്തെ നിമിഷ കവികൾക്ക് ക്ഷമയില്ല എന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെയാണ് ഇന്ന് പൂർണ വളർച്ച എത്തിയ. ആറ്റി കുറുക്കിയ കവിതകൾ കണി കാണാൻ കിട്ടാത്തതും. അധികം ലൈക് ഒന്നും കിട്ടാറില്ലെങ്കിലും എനിക്കും ഈ പാതകത്തിൽ ഒരു പങ്കുണ്ടല്ലോ! മഹാ കവികൾ എന്നോട് ക്ഷമിക്കട്ടെ.
ഗിരിജയുടെ പങ്ക് അത്രയ്ക്കില്ല. കാരണം കവിത തന്നെ വേണമെന്ന ഒരു മനസ്സ് ഗിരിജയ്ക്കുണ്ട്. പിന്നെ എഴുതാനുള്ള കഴിവും. അത് കൊണ്ട് വരുന്നത് കുറച്ചൊക്കെ കവിത തന്നെയാണ്.
മറുപടിഇല്ലാതാക്കൂ