ഡി.എൽ.എഫ് ൻറെ കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചു മാറ്റാൻ കേരള ഹൈ ക്കോടതി ഉത്തരവിട്ടിരിയ്ക്കുന്നു. തീര ദേശ പരിപാലന നിയമം നഗ്നമായി ലംഘിച്ച് 135 മീറ്റർ കായൽ കയ്യേറി ഡി.എൽ.എഫ് നിർമിച്ച ചിലവന്നൂരിലെ ഫ്ലാറ്റ് ആണ് പൊളിയ്ക്കാൻ ഹൈക്കോടതി ജഡ്ജി രാമകൃഷ്ണ പിള്ള ഉത്തരവിട്ടത്. സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുടേതാണ് ഡി.എൽ.എഫ് കമ്പനി എന്നാണ് പറയുന്നത്. ഈ കായൽ കയ്യേറി നിർമാണത്തിന് അനുമതി നൽകിയ കൊച്ചി നഗര സഭയുടെ നടപടി നിയമ ലംഘനം ആണെന്നും കോടതി പറഞ്ഞു.
എത്ര വേഗതയിൽ ആണ് ഡി.എൽ.എഫ്. ന് അനുമതികൾ കിട്ടിയത് എന്ന് നോക്കണം. 2007 സെപ്റ്റംബർ മുതൽ നവംബർ വരെ മൂന്ന് മാസക്കാലയളവിൽ എല്ലാ അനുമതികളും ഇവർ നേടിയെടുത്തു. കൊച്ചി കോർപറേഷനിൽ നിന്നും ബിൽഡിങ് പെർമിറ്റ്,മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ ആൻഡ് റെസ്ക്യു എന്നിവിടങ്ങളിൽ നിന്നും എൻ.ഓ.സി., കൊച്ചി നാവിക വിമാനത്താവള അധികൃതരിൽ നിന്നും ഉയരത്തിന്റെ അനുമതി എന്നിവയെല്ലാം കരസ്ഥമാക്കി.
5 ലക്ഷം ചതുരശ്ര അടി യുള്ള ഈ സമുച്ചയത്തിൽ ഫ്ലാറ്റിനു 1 കോടി മുതൽ 2 കോടി വരെ ആണ് വില.
സംസ്ഥാന പരിസ്ഥിതി ആഘാത അതോറിട്ടി മെമ്പർ സെക്രട്ടറി കൂടിയായ അഡിഷനൽ സെക്രട്ടറി പി.കെ. മൊഹന്തി ഐ.എ.എസ്. അനുകൂല റിപ്പോർട്ട് നൽകി. കേരള കോസ്ടൽ സോണ്‍ അതോറിട്ടി ചെയർമാൻ വി.എൻ. രാജശേഖരൻ പിള്ളയും നിയമ വിരുദ്ധമായി ഡി.എൽ.എഫ്. ന് അനുകൂല റിപ്പോർട്ട് നൽകി.
അങ്ങിനെ കൊച്ചി കോർപറേഷനും കേരള സർക്കാരും കൂടി എല്ലാ നിയമങ്ങളും ലംഘിച്ച് ഡി.എൽ.എഫ് ൻറെ നിർമാണത്തിന് അനുമതി നൽകി അതിനു കൂട്ട് നിന്നു.
എൽ.ഡി.എഫ്. ആണ് അന്ന് കേരളം ഭരിയ്ക്കുന്നത്. കൊച്ചി കോർപറേഷൻ ഭരിയ്ക്കുന്നതും മാർക്സിസ്റ്റ് പാർട്ടിയുടെ മേയർ.
വെറുതെ ആരും ഇത്രയും നിയമ വിരുദ്ധമായി അനുമതി നൽകുകയും ഇല്ല അനധികൃത കാര്യങ്ങൾക്ക് കൂട്ട് നിൽക്കുകയും ഇല്ല.
അതിനർത്ഥം ഇതിൽ വൻതോതിൽ അഴിമതി നടന്നു എന്നാണ്. സി.എ.ജി. റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറയുന്നു. ഇത് പോലെ പല കെട്ടിടങ്ങൾ ഉണ്ടെന്നും. അഴിമതി കണ്ടു പിടിയ്ക്കുകയാണ് ആദ്യം വേണ്ടത്. പിന്നെ ഇത് ഇടിച്ചു പൊടിച്ചു കളയുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ