2014, ഡിസംബർ 29, തിങ്കളാഴ്‌ച

വിമാന ദുരന്തം.



                     
   മറ്റൊരു വിമാനം കൂടി കാണാതായിരിയ്ക്കുന്നു.162 യാത്രക്കാരുമായി ഇന്തോനേഷ്യയിൽ നിന്നും സിംഗപ്പൂരിലെയ്ക്ക് പറന്ന എയർ ഏഷ്യ വിമാനം ആണ് കാണാതായത്. ദക്ഷിണ ചൈന കടലിനും ജാവ കടലിനും ഇടയിൽ തകർന്നു വീണു എന്ന് കരുതുന്നതായി ഇന്തോനേഷ്യ പറയുന്നു. ഏതായാലും ആ വിമാനത്തിൻറെ ഒരു തെളിവും ലഭിച്ചിട്ടില്ല.

ഇതു പോലെ ഒരു വിമാനം കടലിനു മുകളിൽ അപ്രത്യക്ഷമായിട്ടു ഏതാണ്ട് 10 മാസം ആകുന്നു.  മലേഷ്യൻ എയർ ലൈൻസിൻറെ MH 370 വിമാനം  ഇക്കഴിഞ്ഞ മാർച്ച് 8 ന്  ക്വാലാലമ്പൂർ എയർ പ്പോർട്ടിൽ നിന്നും  പറന്നുയർന്ന് 1 മണി യ്ക്കൂറിനകം അപ്രത്യക്ഷമാവുകയായിരുന്നു. 227 യാത്രക്കാരും 12 ജോലിക്കാരും  ഉണ്ടായിരുന്ന ആ വിമാനം ഇന്ന് വരെ കണ്ടുകിട്ടിയിട്ടില്ല. അത് തകർന്നു എന്ന് പറയാനുള്ള തെളിവ് പോലും ഇന്നും കിട്ടിയിട്ടില്ല.

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിൽ ആണ് അന്ന്  നടന്നത്. ആസ്ട്രേലിയയുടെ നേതൃത്വത്തിൽ ബഹുരാജ്യ പങ്കാളിത്ത തെരച്ചിൽ. തായിലണ്ട് ഉൾക്കടൽ, തെക്കൻ ചൈന സമുദ്രം , മലാക്കൻ കടലിടുക്ക്,  ആൻഡമാൻ കടൽ, അവസാനം ഇന്ത്യാ മഹാ സമുദ്രം. 50 ദശ ലക്ഷം ആസ്ട്രേലിയൻ ഡോളർ ചിലവാക്കിയുള്ള തെരച്ചിലിലും ഫലം ഒന്നും കണ്ടില്ല.

വർഷങ്ങൾ  സഞ്ചരിച്ചാണ് മനുഷ്യൻ അയയ്ക്കുന്ന ഉപകരണങ്ങൾ ചൊവ്വയിലും അതിനപ്പുറമുള്ള ഗ്രഹങ്ങളിലും എത്തുന്നത്‌. തുടക്കം മുതൽ അവസാനം വരെ ഇവയുമായി ഭൂമിയിൽ ബന്ധം പുലർത്തുകയും ഇവിടെ നിന്നും നിർദേശങ്ങൾ നൽകുകയും,അവിടെ നിന്നും ഡേറ്റ തിരിച്ച് ഭൂമിയിൽ കിട്ടുകയും ചെയ്യും. അത്രത്തോളം വളർന്നു മനുഷ്യന്റെ വിജ്ഞാനവും അത് പ്രായോഗികം ആക്കാനുള്ള കഴിവും. എന്നിട്ടും ഒരു വിമാനം കാണാതായാൽ കണ്ടു പിടിയ്ക്കാൻ കഴിയുന്നില്ല. 

മനുഷ്യൻറെ ആവശ്യത്തിനാണല്ലോ ശാസ്ത്രം കൂടുതൽ വികസിപ്പിയ്ക്കുന്നത്. നാസ, ഇസ്രോ തുടങ്ങിയ ബഹിരാകാശ  ഗവേഷണ സ്ഥാപനങ്ങൾക്ക് വിമാനങ്ങളിൽ  സ്ഥിരമായി ബന്ധം പുലർത്താൻ കഴിയുന്ന എന്തെങ്കിലും ഉപകരണം സ്ഥാപിയ്ക്കാൻ കഴിയില്ലേ? 

കൂടുതൽ ദൂരങ്ങൾ താണ്ടുക, അതിൻറെ പ്രശസ്തി അവകാശപ്പെടുക എന്നിവയാണല്ലോ രാജ്യങ്ങളുടെ ഉദ്ദേശം. ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിയ്ക്കുക അതാണല്ലോ ലക്ഷ്യം.  അപ്പോൾ ജനങ്ങൾക്ക്‌ വേണ്ടി ചെയ്യാൻ താൽപ്പര്യം എവിടെ?

എന്തായാലും ഇപ്പോഴും വിമാനം കണ്ടു പിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാരുടെ കുടുംബാംഗങ്ങൾ ദുഖത്തോടെ കഴിയുന്നു.




4 അഭിപ്രായങ്ങൾ:

  1. നിർഭാഗ്യകരം!!!
    ദുരൂഹതകൾ ബാക്കിയാക്കി കൊണ്ട് വീണ്ടുമൊരു വിമാന ദുരന്തം..ശാസ്ത്രത്തിന്റെ പരിമിധികളോ അതോ മനുഷ്യന്റെ പിഴവുകളൊ? ഈ അടുത്തായി നാം കാണുന്ന ഒരു പുതിയ 'പ്രതിഭാസമാണ്" അപ്രത്യക്ഷമാകുന്ന വിമാനങ്ങൾ...ഒരുപക്ഷെ വരും കാലങ്ങളിൽ വിമാന കമ്പനികളുടെ പരസ്യം ഇങ്ങനെയാവും "ടിക്കറ്റ്‌ എടുത്തു ശൂന്യതയിലേക്ക് ഒരു യാത്ര"

    മറുപടിഇല്ലാതാക്കൂ
  2. ഐ എന്ന ഞാൻ. പെറ്റു പെരുകുന്ന വിമാന കമ്പനികൾ. ടിക്കറ്റ് നിരക്ക് കുറച്ച് നടത്തുന്ന മത്സരം. അതിനിടയിൽ സുരക്ഷയ്ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് ആകും ഒരു കാരണം.

    മറുപടിഇല്ലാതാക്കൂ
  3. വീമാനങ്ങളുടെ സുരക്ഷ നോക്കാത്തത് തന്നെ മുഖ്യ കാരണം..

    മറുപടിഇല്ലാതാക്കൂ
  4. മുരളീ മുകുന്ദൻ, അതാണ്‌ ശരി. അതിനു ശേഷം വന്ന ഒരു റിപ്പോർട്ട് പറയുന്നത് പൈലട്ടുമാരിൽ ഭൂരി ഭാഗവും ഡ്യുട്ടി സമയത്ത് മദ്യപിക്കുന്നു എന്ന്. ഡ്യുട്ടി എന്നാൽ വിമാനം വിമാനം ഓടിയ്ക്കുമ്പോൾ! ഭഗവാനേ!

    മറുപടിഇല്ലാതാക്കൂ