ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ വാഹനാപകടത്തിനു ഇൻഷുറൻസ് കമ്പനി നഷ്ട്ട പരിഹാരം നൽകിയിരിയ്ക്കുന്നു. 5 കോടിയല്ല 50 കോടി കൊടുത്താലും ആ നഷ്ട്ടം നികത്താൻ കഴിയില്ല. ഇതിലും വലിയ നഷ്ട്ടം സംഭവിച്ചത് മലയാള സിനിമാ പ്രേക്ഷകർക്ക് ആണ്. ഓരോ സിനിമയിലും പുതിയ രൂപവും ഭാവവും അഭിനയവും ആയി വന്ന് പ്രേക്ഷകന് മനസ്സ് നിറഞ്ഞ കലാ വിരുന്ന് നൽകിയ ജഗതി യെ ആണ് പ്രേക്ഷകന് നഷ്ട്ടമായത്.
അപകട സമയത്ത് ജഗതിയുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അനിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. ഇപ്പോഴും പൂർണമായും രോഗ വിമുക്തൻ ആയിട്ടില്ല, ചികിത്സ തുടരുകയാണ്. പക്ഷെ അനിലിന് നഷ്ട്ട പരിഹാരം ഒന്നും നൽകാൻ കഴിയില്ല എന്നാണ് ഇൻഷുറൻസ് കമ്പനി പറയുന്നത്. കാരണം അനിലിൻറെ കുറ്റം കൊണ്ടാണ് അപകടം നടന്നത് എന്ന് ജഗതി പറഞ്ഞുവത്രേ. മറ്റാരും കാറിൽ ഉണ്ടായിരുന്നില്ലല്ലോ. ജഗതി എങ്ങിനെ എപ്പോൾ പറഞ്ഞു എന്നറിയില്ല. ഇത്രയും നാൾ കഴിഞ്ഞ്, ഇന്നും ജഗതി സംസാരിച്ചു തുടങ്ങിയിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയിട്ടും ഇല്ല.
അപ്പോൾ ഇൻഷുറൻസ് കമ്പനിയുടെ ഒരു തട്ടിപ്പ് ആണിത്. ചോദിയ്ക്കാനും പറയാനും ആൾ ഉള്ളിടത്ത് എന്തെങ്കിലും ചെയ്യുക. പാവപ്പെട്ടവന് നിയമപരമായി കിട്ടാനുള്ളത് തടഞ്ഞ് അവനെ ദ്രോഹിയ്ക്കുക. ഇവിടെ ധാരാളം മനുഷ്യ സ്നേഹികൾ ആയ വക്കീലന്മാർ ഉണ്ടല്ലോ. ആരെങ്കിലും ഒന്ന് സഹായിയ്ക്കുമോ അനിലിനെ?
വളരെ പ്രസക്തമായ സംഗതി ...പാവങ്ങള്‍ക്ക് നീതി ലഭിയ്ക്കാത്ത ഒരിടമായി ഇന്‍ഷുറന്‍സ് കമ്പനികളും മാറിയിരിക്കുന്നു .
മറുപടിഇല്ലാതാക്കൂമിനീ,ഇൻഷുറൻസ് കമ്പനിയും അതിൻറെ എജൻറ്റ് മാരും അനർഹരും കൂടി പാവപ്പെട്ടവൻറെ പണം തട്ടി എടുക്കുന്നു. സർക്കാർ അതിനു കൂട്ട് നിൽക്കുന്നു.
മറുപടിഇല്ലാതാക്കൂഇമ്മാനുവല് സിനിമയിൽ ആ തട്ടിപ്പ് നന്നായി ചിത്രീകരിച്ചിട്ടുണ്ട്..!!
മറുപടിഇല്ലാതാക്കൂകരയുന്ന കുഞ്ഞിനു പോലും പാലുകിട്ടാത്ത അവസ്ഥയാണ് ഇന്നിവിടെ.... ജഗതി ശ്രീകുമാറിനു കൊടുത്താല്‍ അതു വാര്‍ത്തയാണ്.. ഡ്രൈവര്‍ക്കു കൊടുക്കാഞ്ഞാല്‍ അതു റേറ്റിംഗ് ഉള്ള വാര്‍ത്തയല്ലല്ലോ....
ഋതു, ഈ വാർത്താ തമസ്കരണത്തിനെ നേരിടാനുള്ള ഏക വഴി ആണ് ഈ സൈബർ ലോകം, ഈ സോഷ്യൽ മീഡിയ. അത് നമുക്ക് നന്നായി പ്രയോജനപ്പെടുത്താം.
മറുപടിഇല്ലാതാക്കൂodichavanu enthu kittum? thattu kittum..ippo manasillaayo?
മറുപടിഇല്ലാതാക്കൂഅവനു തട്ട് തന്നെ കിട്ടി. ഇൻഷുറൻസ് വകയായും കിട്ടി.
മറുപടിഇല്ലാതാക്കൂ