2014, ഡിസംബർ 6, ശനിയാഴ്‌ച

മാണി കോഴ






മാണി ബാർ മുതാളിമാരിൽ നിന്നും കോഴ വാങ്ങി എന്ന് "ഞങ്ങൾ വിശ്വസിയ്ക്കാൻ നിർബ്ബന്ധിതമായിരിയ്ക്കുകയാണ്". പറഞ്ഞത് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചാനിയിൽ. മാതൃഭൂമി ന്യൂസ്‌ ചാനൽ വീഡിയോ ആണ്. 

ക്രിസ്ത്യാനി സഭകളും ബിഷപ്പന്മാരും  കേരളത്തിലെ സർക്കാരുകളേയും ഭരണത്തെയും എക്കാലവും സ്വാധീനിച്ചിട്ടുണ്ട്. അവരുടെ അന്ത്യശാസനങ്ങളെ അതിജീവിയ്ക്കാൻ  കോണ്‍ഗ്രസ്സ് സർക്കാരുകൾക്ക് ഒരിയ്ക്കലും സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിയ്ക്കും എന്ന് കരുതുകയും വേണ്ട. ഇവിടത്തെ കമ്മ്യുണിസ്റ്റ്കാരും വ്യത്യസ്തരല്ല. നികൃഷ്ട  ജീവി എന്ന് താമരശ്ശേരി  ബിഷപ്പിനെ വിളിച്ച വിളിച്ച പിണറായി പതിയെ ചുവടു മാറ്റി കാല് പിടിച്ച കഥ നമുക്കറിയാമല്ലോ.  പള്ളികൾ രാഷ്ട്രീയത്തിൽ അത്ര മേൽ സ്വാധീനം ആണ് ചെലുത്തിയിട്ടുള്ളത്. ക്രിസ്ത്യാനികളുടെ അധീനയിലുള്ള, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  മറ്റു സ്ഥാപനങ്ങളുടെയും അനധികൃതമായി പണമുണ്ടാക്കാനുള്ള താൽപ്പര്യങ്ങൾ സംരക്ഷിയ്ക്കുക എന്നത് മാതമാണ് പള്ളിയുടെ ലക്ഷ്യം. എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോയി ഇടയ ലേഖനങ്ങളും മസ്തിഷ്ക്ക പ്രക്ഷാളനവും ഏറ്റു വാങ്ങുന്ന ചിന്താ ശക്തി പ്രയോഗിയ്ക്കാത്ത കുഞ്ഞാടുകളെ വോട്ട് ബാങ്ക് ആക്കി തങ്ങളുടെ വരുതിയിൽ നിറുത്താനും അത് വച്ച് വില പേശാനും പള്ളികൾക്ക് കഴിയുന്നു. അത് മനസ്സിലാക്കിയ രാഷ്ട്രീയക്കാർ പള്ളിയുടെ പുറകെ കുരിശും ചുമന്നു നടക്കുന്നു.  പള്ളികൾക്ക് പ്രത്യേക പരിഗണന നൽകുമ്പോൾ ഇത് വഴി സാധാരണക്കാരൻറെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആണ് ബലി കഴിയ്ക്കപ്പെടുന്നത്.

ക്നാനായ കത്തോലിക്ക കന്യാസ്ത്രീ ആയ സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട്  24 വർഷം കഴിഞ്ഞു. ഇന്നും കൊലപാതകികളെ കണ്ടെത്താൻ പള്ളിയുടെ ശക്തമായ ഇടപെടൽ മൂലം നടന്നിട്ടില്ല എന്നത് കാര്യങ്ങൾ എത്രത്തോളം എത്തി എന്നതിൻറെ തെളിവാണല്ലോ. അങ്ങിനെ എത്രയെത്ര കാര്യങ്ങൾ.


ഇപ്പോൾ ഈ സഭകളും മാണിയെയും ചാണ്ടിയെയും കൈവിട്ട സ്ഥിതി ആണ്.എത്രയൊക്കെ ചാണ്ടി ശ്രമിച്ചാലും മാണി അധിക കാലം നിൽക്കില്ല എന്നത് തീർച്ചയാണ്. 50 വർഷം കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച മാണിയ്ക്ക്   ഇപ്പോഴെങ്കിലും  കർത്താവ്‌ ശിക്ഷ കൊടുത്തല്ലോ.

ബിഷപ്പ് ഇപ്പോൾ അങ്ങിനെ അല്ല പറഞ്ഞത് എന്നൊരു പ്രസ്താവനയും ആയി വന്നിട്ടുണ്ട്. രാഷ്ട്രീയക്കാരെ കണ്ടല്ലേ അച്ചന്മാരും പഠിയ്ക്കുന്നത്. ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന്  യാതൊരു നാണവും ഇല്ലാതെ അവർ പറഞ്ഞു കളയും. നമ്മുടെ പ്രതാപനെ കണ്ടില്ലേ? കൊഴയ്ക്ക് മാണി മറുപടി പറയണം എന്ന് പറഞ്ഞ പ്രതാപൻ ചാണ്ടി ഒന്ന് മുറുകിയപ്പോൾ അങ്ങിനെ പറഞ്ഞില്ല എന്ന് പറഞ്ഞില്ലേ?

പക്ഷേ എന്നും കുഞ്ഞാടുകൾക്ക് ഉപദേശങ്ങൾ നൽകുന്ന പള്ളീലച്ചന്മാർ ഇങ്ങിനെ കള്ളം പറഞ്ഞാൽ കർത്താവ്‌ പൊറുക്കൂല്ല. കർത്താവ്‌ പൊറുത്താലും  നാട്ടുകാർ പൊറുക്കൂല്ല.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ