അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ,
ഭൂമിയിൽ ഇവർക്ക് സമാധാനം.
ക്രിസ്തുമസ് ദിവസം രാവിലെ പള്ളിയ്ക്ക് മുൻപിലെ കാഴ്ച ആണിത്.
ഭിക്ഷക്കാരുടെ നീണ്ട നിര.ഏതോ പ്രധാന മത മേലദ്ധ്യക്ഷൻ കുഞ്ഞാടുകൾക്ക് അനുഗ്രഹം നൽകാൻ എത്തുന്നുണ്ട്. അത് 'കവർ' ചെയ്യാൻ ഏതോ ഒരു ചാനലുകാരുടെ വണ്ടി വന്നിട്ടുണ്ട്. അവർക്ക് മുൻപിൽ ഈ ഭിക്ഷ യാചിയ്ക്കുന്നവർ ഇരുന്നാൽ ശരിയാകുമോ? അവരെ അവിടെ നിന്നും ഓടിയ്ക്കുകയാണ് 'നടത്തിപ്പുകാർ'.
കുഷ്ട്ട രോഗികളെ ശുശ്രൂഷിയ്ക്കുകയും മറ്റും ചെയ്ത യേശുവിന്റെ പിൻ തലമുറക്കാരായ വിശ്വാസികൾക്ക് ഈ ഭിക്ഷയ്ക്കു വന്ന പാവങ്ങളെ അകത്തു കൊണ്ട് പോയി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ഉടുപ്പിച്ച് ആഹാരം നൽകി ക്രിസ്തുമസ് ആഘോഷിച്ചു കൂടെ? യേശുദേവൻ ആഗ്രഹിച്ചത് പോലെ.
ഓരോ ഇടവകയിലും പാവപ്പെട്ട എത്രയോ വിശ്വാസികൾ ഉണ്ട്. ക്രിസ്തുമസ് ദിവസം പോലും ഇറച്ചി കൂട്ടി ഒരു ഊണ് കഴിയ്ക്കാൻ കഴിവില്ലാത്തവർ. ഓരോ പള്ളിയുടെ കീഴിലും കാശുള്ളവർ,പണക്കാർ എത്രയോ പേർ ഉണ്ട്. രണ്ടും മൂന്നും കാറും ബംഗ്ലാവും റബ്ബർ തോട്ടവും ബിസിനസ്സും ഒക്കെ ഉള്ളവർ. അവരെല്ലാം പള്ളിയ്ക്ക് തലവരിപ്പണം നൽകുന്നുമുണ്ട്. അതിന് വേറെ ചിലവുണ്ട് എന്ന് പള്ളിക്കാര് പറയും. അത് പോട്ടെ.. അതിൽ നിന്നും ഒരു പങ്ക് കിട്ടാനും പോകുന്നില്ല. അത് കൊണ്ട് ഈ പണക്കാരെല്ലാം കൂടി അവരുടെ പള്ളിയുടെ കീഴിലുള്ള പാവങ്ങൾക്ക് ക്രിസ്തുമസിന് പുതു വസ്ത്രങ്ങളും കേക്കും നക്ഷത്രങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങി കൊടുത്തു കൂടെ? യേശു ദേവൻറെ ജനനം ആ പാവങ്ങളും ആഘോഷിയ്ക്കട്ടെ. അങ്ങിനെയല്ലേ ദൈവ വിശ്വാസം കാണിയ്ക്കേണ്ടത്. ആ പാവങ്ങൾ അവർ ദൈവത്തിൻറെ പ്രിയ പുത്രർ. അവർ പട്ടിണി കിടക്കുമ്പോൾ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കഷ്ട്ടപ്പെടുമ്പോൾ കാളയും പോത്തും താറാവും വറുത്തും പൊരിച്ചും കഴിച്ച്, കേക്കും മുറിച്ച്, പുതു വസ്ത്രങ്ങളും ധരിച്ച് 'മെറി ക്രിസ്തുമസ്' എന്ന് പറഞ്ഞ് ആഹ്ലാദിച്ചാൽ കർത്താവ് പൊറുക്കുമോ?
ഇതിനു ആളെ കണ്ടു പിടിയ്ക്കാൻ ലോകം മൊത്തം അലയണ്ട. വളരെ എളുപ്പം.സ്വന്തം പള്ളിയുടെ കീഴിലുള്ള ആൾക്കാരെ നോക്കിയാൽ മതി. അങ്ങിനെ എല്ലാ പള്ളിക്കാർ വിശ്വാസികളും വിചാരിച്ചാൽ മതി. ഇനിയിപ്പം ക്രിസ്തുമസ് കഴിഞ്ഞു പോയി എന്ന് വച്ച് വലുതായി ദുഖിയ്ക്കേണ്ട. ഈസ്റ്റർ അല്ലേ വരുന്നത്. അന്ന് തുടങ്ങാം ഇത്.
ആഘോഷിയ്ക്കാൻ പണം ഉള്ളവർക്കെല്ലാം നല്ലൊരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു.( പട്ടിണി പ്പാവങ്ങൾക്ക്ആശംസിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലല്ലോ. എന്തോന്ന് എടുത്തു വച്ച് ആഘോഷിയ്ക്കും?)
Good one. Happy Christmas to all.
മറുപടിഇല്ലാതാക്കൂഅങ്ങയുടെ ചോദ്യം വളരെ പ്രസക്തമാണ്...ഭാഗ്യവശാൽ ഇന്നെല്ലാവർക്കും സംഘടനകൾ ഉണ്ട്...ഈ യാചിക്കുന്നവർക്ക് പോലും... ഒരു പക്ഷെ ഇത്തരം സ്ഥലങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതിന്റെ പിന്നിൽ അവർക്ക് ഒരു ലക്ഷ്യമില്ലേ? പിന്നെ "സഭ" ഈ യാചകരെ ഒക്കെ സഹായിക്കുമെന്നും സംരക്ഷിക്കുമെന്നും സ്വപ്നം കാണുന്നത് വെറുതെ ആണ്... സഭയ്ക്ക് അകത്തുള്ള "യാചകരെ" തന്നെ അവർക്ക് തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല...ബിഷപ്പ് പട്ടത്തിനു വേണ്ടി കൈകൂലി കൊടുത്ത സംഭവം വരെ നമ്മൾ കേട്ടതാണ്... പൈസയുണ്ടോ എന്നാൽ പദവിയും ഉണ്ട്...അതിനു രാഷ്ട്രിയമോ മതമോ എന്ന വ്യത്യാസമില്ല....
മറുപടിഇല്ലാതാക്കൂഡോ. മാലങ്കൊട് thanks
മറുപടിഇല്ലാതാക്കൂഐ എന്ന ഞാൻ ൻറെ "സഭയ്ക്കത്തുള്ള യാചകൻ" പ്രയോഗം ഉഗ്രമായി.എന്നെങ്കിലും ഒരു മാറ്റം വരും. മാവോയിസ്റ്റ് കൾ ഇറങ്ങിയത് കണ്ടില്ലേ
മറുപടിഇല്ലാതാക്കൂ