2014, ഡിസംബർ 4, വ്യാഴാഴ്‌ച

ഷെയർ ആട്ടോ




To:   <dctvm@kerala.nic.in>
Subject:   Ways to ease traffic
Date:   Tue, 18 Nov 2014 12:41:46 IST


To
       The District Collector,
        Thiruvannathapuram.

Sir,


തമ്പാനൂരിലെ വാഹന ഗതാഗത തിരക്ക് കുറയ്ക്കാൻ 'ഷെയർ ടാക്സി -ആട്ടോ' സേവനം ആരംഭിയ്ക്കുന്നതായി ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടി ആയ തിരുവനന്തപുരം ജില്ലാ കളക്ടർ പ്രസ്താവിച്ചിരിയ്ക്കുന്നു. പങ്കിടൽ സംസ്കാരം പങ്കിടാൻ മലയാളി വൈമുഖ്യം കാട്ടുന്നത് ഒരു കാര്യം.  അതിലും പ്രധാനപ്പെട്ടത് ഒട്ടോക്കാർക്ക് പണം കിട്ടുന്നത് കുറയും എന്നും അവർ പട്ടിണി ആയിപ്പോകും എന്ന വാദവുമായി, ഇതിനെതിരെ രാഷ്ട്രീയക്കാർ വരുമെന്നുള്ളതാണ്. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള നീക്കം ഉദ്ഘാടന 

വേളയിൽ തന്നെ അവിടുത്തെ എം.എൽ.എ. തള്ളിപ്പറഞ്ഞ് ചാപിള്ള ആയിപ്പോയ സംഭവം ഓർമയിൽ വരുന്നു. അത് കൊണ്ട് തീരുമാനം നടപ്പിലാക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രം ഉദ്യോഗസ്ഥർക്ക് ഇറങ്ങി    പുറപ്പെടാം.

ഈ സംരംഭം പൂർണ തോതിൽ വിജയം ആയാൽ തന്നെ അത്രത്തോളം വാഹനങ്ങൾ കുറയുവാൻ പോകുന്നില്ല. ഇതിന് പകരം ബസ് സർവീസ് ഇട്ടാൽ തിരക്ക് വളരെയേറെ കുറയ്ക്കാൻ കഴിയും. ഒരു ബസ് കുറഞ്ഞത്‌ 25 ഓട്ടോകളെ നിരത്തിൽ നി ന്നും മാറ്റി നിർത്താൻ കഴിയും. കെ.എസ്.ആർ.റ്റി.സി. ബസുകളെ സർവീസ് നടത്താൻ നിർബ്ബന്ധിതമാക്കണം. അവരുടെ എയർ കണ്ടീഷൻഡ് ബസുകൾ അനുയോജ്യമായിരിയ്ക്കും. രാത്രി ജന ശതാബ്ദി ട്രെയിൻ വരുമ്പോൾ തമ്പാന്നൂർ നിന്നും പുറപ്പെടുന്ന 

എ.സി. ബസ് വലിയ ജന പ്രിയവും വിജയവും ആണ്. അത് പോലെ തന്നെയാണ് പേട്ട റെയിൽവേ സ്റേഷനിൽ നിന്നും രാവിലെ ഇന്റർ സിറ്റി യാത്രക്കാർക്ക് വേണ്ടി സിവിൽ സ്റ്റെഷനിലേയ്ക്കുള്ള ബസും. രാവിലെ 5 മണിയ്ക്ക് തുടങ്ങി 10 മണിയ്ക്ക് വഞ്ചിനാട് വരുന്നതു വരെയാണ് ഓഫീസ് 
യാത്രക്കാരുടെ തിരക്ക്. ഈ സമയങ്ങളിൽ ട്രെയിനുകളുടെ വരവനുസരിച്ചു സമയം ക്രമീകരിച്ച് രണ്ടു ബസുകൾ ഇടാവുന്നതാണ്. ഒന്ന് തൈക്കാട്-വഴുതക്കാട് വിമെൻസ് കോളേജ്-ബേക്കറി-സെക്രട്ടറിയേറ്റ്-
ഹൌസിംഗ് ബോർഡ്- തമ്പാന്നൂർ സർക്കുലർ. മറ്റൊന്ന് കിഴക്കേക്കോട്ട- സ്റ്റാച്ചു-വെള്ളയമ്പലം- വഴുതക്കാട്-തൈക്കാട്-തമ്പാന്നൂർ സർക്കുലർ. മറ്റു സമയങ്ങളിൽ ട്രെയിനുകളുടെ വരവും പോക്കും അനുസരിച്ച് ബസ്സ്‌ സർവീസ് ക്രമീകരിയ്ക്കാം.

ഓഫീസ് യാത്രക്കാർ കൂടുതൽ യാത്ര ചെയ്യുന്ന വേണാട്,മലബാർ, വഞ്ചിനാട്, ഇന്റർ സിറ്റി എന്നീ ട്രെയിനുകൾക്ക് പേട്ട സ്റ്റെഷനിൽ സ്റ്റോപ്പ്‌ അനുവദിപ്പിച്ചാൽ തമ്പാനൂർ മേഖലയിൽ ഗതാഗതം വളരെ കുറയും.കൂടുതൽ ബസ്സുകൾ പേട്ട സ്റ്റെഷനിൽ നിന്നും തുടങ്ങിയാൽ മതി.


സാമ്പത്തിക തകർച്ചയിൽ നിൽക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.ആർ.റ്റി.സി. തന്നെയാകണം ഇവിടെ സർവീസ് നടത്താൻ."



തിരുവനന്തപുരം കളക്റ്റർക്ക് നവംബർ 18 നു അയച്ച കത്തിൻറെ പകർപ്പ് ആണിത്.കളക്ടർ മറുപടി ഒന്നും തന്നില്ല. അങ്ങേരുടെ സൈറ്റിൽ കണ്ട മേൽവിലാസത്തിൽ ആണ് ഇതയച്ചത്. അങ്ങേര് കണ്ടു കാണുമോ എന്ന് തന്നെ സംശയം. പിന്നല്ലേ മറുപടി.

കത്തിൽ പറഞ്ഞ പോലെ തന്നെ നടന്നു. യൂണിയൻ സമ്മതിയ്ക്കാത്തത് കാരണം ഷെയർ ആട്ടോ നടന്നില്ല. യൂണിയൻ കൽപ്പനകളെ അതിജീവിയ്ക്കാനുള്ള ചങ്കൂറ്റം ഒന്നും ഈ ഉദ്യോഗസ്ഥർക്കില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ.

ഏതായാലും റെയിൽവേ സ്റ്റെഷനിൽ നിന്നും മെഡിക്കൽ കോളേജ്-ആർ.സി.സി. യിലേയ്ക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങി. അത്രയെങ്കിലും ആയല്ലോ. രോഗികളുടെ പേര് പറഞ്ഞു കാലു പിടിച്ചത് കൊണ്ടായിരിയ്ക്കും അത്രയെങ്കിലും യൂണിയൻകാർ സമ്മതിച്ചത്.

2 അഭിപ്രായങ്ങൾ:

  1. നോർത്തിന്ത്യയിലെ സ്ഥിരം സംവിധാനമാണ് Shared Auto. ബസ്സിന്റെ നിരക്കാണ് കൊടുക്കേണ്ടത്. അവർ ധാരാളം പണം സമ്പാദിക്കുന്നുമുണ്ട്. 

    മറുപടിഇല്ലാതാക്കൂ
  2. ആൾ രൂപൻ: മുംബൈ-പൂണെ ഷെയർ റ്റാക്സി ഉണ്ട്. തിരുവനന്തപുരത്ത് ബസ്സ്‌ ഇട്ടാൽ ഗുണം മൂന്ന്. ബസ്സു ലാഭത്തിലാകും, പെട്രോൾ ലാഭിയ്ക്കാം. പിന്നെ ട്രാഫിക്ക് കുറയ്ക്കാം.

    മറുപടിഇല്ലാതാക്കൂ