Wednesday, January 14, 2015

കരി ഓയിൽ

ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി ജോലി തടസ്സപ്പെടുത്തുകയും മുഖത്തും ദേഹത്തും കരി ഓയിൽ ഒഴിയ്ക്കുകയും ചെയ്ത ആളുകൾക്കെതിരെ പോലീസ് എടുത്ത കേസ് പിൻ വലിയ്ക്കാൻ മുഖ്യ മന്ത്രി തീരുമാനിച്ചിരിയ്ക്കുന്നു.

കേശവേന്ദ്ര കുമാർ എന്ന ഐ.എ.എസ് കാരൻറെ മുഖത്തും ദേഹത്തും ആണ് കെ.എസ.യു.ക്കാർ കരി ഓയിൽ ഒഴിച്ചത്.  2012 ഫെബ്രുവരി യിൽ,അദ്ദേഹം ഹയർ സെക്കണ്ടറി ഡയറക്ടർ ആയിരുന്ന കാലത്ത് ആണ് ഓഫീസിൽ ഇരുന്ന ആ പാവത്തിന്റെ തലയിൽ കരി ഓയിൽ ഒഴിച്ചത്. 

ആ കേസ് ആണ് ഇരു ചെവി അറിയാതെ ഉമ്മൻ ചാണ്ടി പിൻ വലിയ്ക്കാൻ തീരുമാനിച്ച്  കോടതിയിൽ സമർപ്പിയ്ക്കാൻ പറഞ്ഞത്. കാരണം കാണിയ്ക്കുന്നത് ഈ ഒഴിച്ച ആൾക്കാർ ഭരണ പാർട്ടിയുടെ യുവജന വിഭാഗം ആണെന്ന് ആണ് പറയപ്പെടുന്നത്‌.

ചെന്നിത്തലയോട് ചോദിച്ചപ്പോൾ പുള്ളി ഇതൊന്നും അറിഞ്ഞിട്ടില്ല എന്നും പഴയ ആഭ്യന്തരൻ ആണ് ഇത് സപ്പോർട്ട് ചെയ്തതും  എന്നാണ്. തിരുവഞ്ചൂർ. അത് ശരിയായിരിയ്ക്കും. കാരണം ശാലു മേനോനിലും സരിതയിലും എല്ലാം ചാണ്ടിയും തിരുവഞ്ചൂരും വലിയ കുലാന്മാർ ആയിരുന്നല്ലോ.എടുത്തു? 

ഇങ്ങിനെ കേസ് പിൻ വലിച്ചാൽ ഇവിടെ എന്ത് പോക്രിത്തരവും കാണിയ്ക്കാമല്ലൊ. ഭരണ പാർട്ടിയുടെ ആളായാൽ മതിയല്ലോ. ഇനി പ്രതി പക്ഷം ആയാലും കുഴപ്പമില്ല. അവർ ഭരണ പക്ഷം ആകുമ്പോൾ കേസ് പിൻ വലിയ്ക്കാമല്ലൊ.

ചാണ്ടി പറയുന്നത് ബിന്ദു കൃഷ്ണ ( മഹിള കോണ്‍ഗ്രസ്) യും പിന്നെ പ്രതികളുടെ മാതാ പിതാക്കളും അഭ്യർത്തിച്ചു എന്നാണ്. പലരും കുറ്റക്കാർ അല്ലെന്നും. പിന്നെ എന്തിന് പോലീസ് അവരുടെ പേരിൽ കേസ് എടുത്തു? നേരത്തെ  ചാനലുകാരെ വിളിച്ചു   കൂട്ടി ആണ് ഇവർ കരി ഓയിൽ പ്രകടനം നടത്തിയത്. കൂടാതെ ആ വീഡിയോ യിൽ എല്ലാം വിശദമായിക്കാണുകയും ചെയ്യാം.

ഈ ഐ.എ.എസ്. കാർ പ്രതികരിക്കുകയും ഒന്നും ഇല്ല. താങ്ങി നിന്നാൽ വല്ലതും കിട്ടും. ടി.ഓ. സൂരജിനെ നമ്മൾ കണ്ടതാണല്ലോ. അൽപ്പം കരി ഓയിൽ വീണാലും കാശ് കിട്ടിയാൽ മതിയല്ലോ. പക്ഷെ ഈ പുതിയ പയ്യൻ സ്ട്രോങ്ങ്‌ ആണെന്ന് തോന്നുന്നു.

ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഏതോ ഒരു അൽപ്പൻ ഇരുന്ന് ഈ കേശവേന്ദ്ര കുമാറിനെ പറ്റി തട്ടി വിടുന്നത് കേട്ടു. പാവമാണ്.ബാക്ക് വേർഡ് ആണ്. അങ്ങിനെയൊക്കെ. അതിനിവിടെ എന്ത് പ്രസക്തി?  ബാക്ക് വേർഡ് ആയാലും ഫോർ വേർഡ് ആയാലും കരി ഓയിൽ ഒഴിച്ചാൽ തുല്യമല്ലേ?

ഏതായാലും ചാണ്ടി പതിയെ തല ഊരിയിരിയ്ക്കുകയാണ്. കേസ് പിൻ വലിയ്ക്കില്ല എന്ന്. കാണിച്ച പോക്രിത്തരത്തിന് പരിഹാരമല്ലല്ലോ അത്.

4 comments:

 1. ഇപ്പോഴാണ് പേരും പ്രവൃത്തിയുമായിട്ടുള്ള ബന്ധം മനസ്സിലായത്‌....കരിഓയിൽ സേവ യൂണിറ്റ് (KSU) !!!

  ReplyDelete
 2. അവന്മാര് കേൾക്കണ്ട ഐ.എന്ന ഞാൻ. KSU പേറ്റന്റ് എടുക്കാൻ പോകും. ഇത് കണ്ട് എസ്.എഫ്. ഐ. അടങ്ങിയിരിക്കുമോ? അവര് അവകാശ വാദം ഉന്നയിക്കും. അങ്ങിനെ ഒരു കരി ഓയിൽ സമരം വിദ്യാഭ്യാസ മേഖലയെ ആകെ മുക്കും.. ഇത് കണ്ട് വി.സി. മാരും മറ്റു ഡോക്ടറെട്ടുകാരും തങ്ങളുടെ തീസിസിൽ ഒഴിയ്ക്കാൻ കരി ഓയിൽ അവകാശപ്പെടും.

  ReplyDelete
 3. അധികാരമുപയോഗിച്ചാണ് കേസ് പിൻ‌വലിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി സാധനം അങ്ങേർക്ക് കൊടുത്ത നമ്മൾ ആരായി.

  ReplyDelete
 4. അതാലോചിച്ചാൽ വോട്ട് ചെയ്യാൻ തോന്നുകില്ല.

  ReplyDelete