Wednesday, January 14, 2015

വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം പദ്ധതി നടപ്പാകണമെങ്കിൽ ഹിന്ദു സമൂഹം മുന്നോട്ട് വരണം എന്ന് നടൻ സുരേഷ് ഗോപി പറഞ്ഞിരിയ്ക്കുന്നു. 

കേൾക്കുമ്പോൾ അൽപ്പം അസ്വസ്ഥത തോന്നുന്ന ഒരു പ്രഖ്യാപനം. അൽപ്പം പ്രകോപന പരം ആണോ എന്ന് കൂടി തോന്നും. ഒരു സങ്കുചിത ചിന്തയോ എന്നും. പക്ഷേ വിഴിഞ്ഞത്ത് നടക്കുന്നത് എന്താണെന്ന് അറിയുമ്പോൾ സുരേഷ് ഗോപിയുടെ പ്രസ്താവനയുടെ സാംഗത്യം മനസ്സിലാകും.

25 വർഷം മുൻപ് തുടങ്ങി വച്ച ഒരു സംരഭം ആണ് വിഴിഞ്ഞം കണ്ടൈനർ ട്രാൻഷിപ്പ്മെൻറ് ടെർമിനൽ പോർട്ട്‌. കെ.കരുണാകരൻ മുഖ്യ മന്ത്രി ആയിരുന്ന കാലത്ത് ആന്ധ്രയിലെ കുമാർ ഗ്രൂപ്പുമായി ഒരു MOU ഒപ്പ് വച്ചതും ആണ്. ആ വിഴിഞ്ഞം പോർട്ട്‌ ആണ് ഒരു ഇഞ്ച്‌ പോലും മുന്നോട്ടു പോകാതെ ഇന്നും ഇങ്ങിനെ നിൽക്കുന്നത്. അതിനർത്ഥം ഈ പോർട്ടിനെതിരെ ശക്തമായ ഒരു ലോബി പ്രവർത്തിയ്ക്കുന്നു,അവർ ശക്തമായി ഭരണത്തിൽ ഇടപെട്ട് ഇത് തകർക്കാൻ ശ്രമിയ്ക്കുന്നു.

 മീൻ പിടുത്ത തുറമുഖത്തിന് 3 കിലോ മീറ്റർ മാറിയാണ് പുതിയ പോർട്ട്‌ വരുന്നത്. അതു കൊണ്ട് ഇതവരെ ബാധിയ്ക്കുന്നില്ല. ഇടയ്ക്കിടെയുള്ള മണ്ണ് മാറ്റൽ ആവശ്യമില്ലാത്ത 24 മീറ്റർ ആഴമുള്ള സ്വാഭാവിക തുറമുഖമാണ് വിഴിഞ്ഞം. വല്ലാർപാടം ആഴം 14 മീറ്റർ മാത്രം. കേരളത്തിന്റെ വളർച്ചയ്ക്ക് വളരെയേറെ സാധ്യതകൾ നൽകുന്നതാണീ തുറമുഖം.

ഈ തുറമുഖം പ്രാവർത്തികമായാൽ. ദുബൈ,കൊളംബോ എന്നീ തുറമുഖങ്ങളുടെ പ്രാധാന്യം നഷ്ട്ടപ്പെടും.   അതാണ്‌ ഇന്റർ -നാഷണൽ ലോബി ഇതിനെ എതിർക്കുന്നത്. ഇതിനു ചുറ്റുമുള്ള റിസോർട്ട് ലോബി ആണ്   ഇതിനെ എതിർക്കുന്ന പ്രാദേശിക ലോബി. മിയ്ക്കവാറും എല്ലാ റിസോർട്ടുകളും തീര ദേശ സംരക്ഷണ നിയമം ലംഘിച്ച് കടൽ തീരം കയ്യേറി ആണ് റിസോർട്ടുകൾ ഉണ്ടാക്കിയിട്ടുള്ളത്. ഈ പോർട്ട്‌ വന്നാൽ റിസോർട്ട് കാർ ഔട്ട്‌ ആകും.അതാണ്‌ അവരിതിനെ എതിർക്കുന്നത്. പണം ധാരാളം ഇറക്കി അവർ കേരളത്തിലെ ഭരണ കൂടങ്ങളെ , ഇടതും കോണ്‍ഗ്രസ്സും, വിലയ്ക്ക് വാങ്ങുന്നു. ഇന്റർ നാഷണൽ ലോബിയും ഈ പോർട്ട്‌ തടയാൻ പണം  ഒഴുക്കുന്നു.

ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളാണ് വിഴിഞ്ഞത്തെ മീൻ പിടുത്ത മേഖലയിലെ താമസക്കാർ. കാര്യ വിവരം വലുതായില്ലാത്ത ആ പാവങ്ങളെ ഉപയോഗിച്ചാണ് ലോബി കളുടെ കളി. ക്രിസ്ത്യൻ പള്ളികൾ ഇതിൽ വലിയ പങ്ക് വഹിയ്ക്കുന്നു. പുതിയ തുറമുഖത്തിന് എതിരെ ഒരു ആട്ടോ ഡ്രൈവർ സുപ്രീം കോടതിയിൽ വരെ പോയി.  എവിടുന്നാണ് ഇതിനൊക്കെ പണവും സഹായവുമൊക്കെ?  അടുത്തിടെ ഈ കേസിന് പോയ ആളെ കണ്ടിരുന്നു ചാനലുകാർ. ആ പാവം മനുഷ്യന് ഒന്നും അറിഞ്ഞു കൂടാ.പള്ളിയിലെ അച്ചനും മറ്റും വന്നു കുറെ പേപ്പർ ഒപ്പിട്ടു വാങ്ങി ക്കൊണ്ട് പോയി. താമസ സ്ഥലം നഷ്ട്ടപ്പെടാതിരിയ്ക്കാൻ ആണ് ഈ പേപ്പർ ഒക്കെ ഒപ്പിടുന്നത് എന്നാണ് ആ പാവത്തിനെ പറഞ്ഞു ധരിപ്പിച്ചത് എന്നാണ് അയാൾ പറഞ്ഞത്. രണ്ട് മത്സ്യ തൊഴിലാളികൾ, വിൽഫ്രെഡ്, മേരി ദാസൻ, ഈ പദ്ധതിയ്ക്കെതിരെ     ഡൽഹി നാഷണൽ  ഗ്രീൻ ട്രിബ്യുണലിൽ കേസ് കൊടുത്തു. മെഹ്ദാദ്,എലിസബത്ത്‌ ആന്റണി എന്ന രണ്ട് മത്സ്യ തൊഴിലാളികൾ കൂടി.

ഇപ്പം മനസ്സിലായല്ലോ സുരേഷ് ഗോപി പറഞ്ഞതിൻറെ പൊരുൾ.

ഏലിയാസ് ജോണ്‍ (NTV) എന്നൊരു പത്ര പ്രവർത്തകൻ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി വളരെ ശക്തിയായി പോരാടിയിരുന്നു. വിഴിഞ്ഞം തുറമുഖം ഒഴിവാക്കാൻ സർക്കാരിന് കഴിയാതെ പോയത് തന്നെ  ഏലിയാസ് ജോണ്‍ തുടങ്ങി വച്ച സമരം കൊണ്ടാണ്. video


video

4 comments:

 1. താരത്തിന്റെ ഹിന്ദു കമന്റിൽ രോഷം കൊണ്ടിരിക്കുമ്പോഴാണ് ഇതു കണ്ടത്. ഇപ്പോഴുള്ളത് സമ്മിശ്രവികാരം ! ഒപ്പം നാമെങ്ങോട്ടു പോക്കുന്നു എന്നുള്ള ഉത്കണ്ഠയും !!

  ReplyDelete
  Replies
  1. ഇതൊക്കെയാണ് ഇവിടെ നടക്കുന്ന കളികൾ.

   Delete
 2. സുരേഷ് ഗോപിയുടെ പ്രസ്താവന ഞാൻ വായിച്ചില്ല. ഹിന്ദു സമൂഹം ഏതു തരത്തിൽ ഉള്ള ഇടപെടലാണ് നടത്തേണ്ടത് എന്ന കാര്യം ലേഖനത്തിൽ പറയുന്നുമില്ല. ഒന്നറിയാം. നട്ടെല്ലുള്ള ഒരു ഭരണകൂടം ഉണ്ടായിരുന്നെങ്കിൽ കേരളം ഈ വികസന മുരടിപ്പ് നേരിടേണ്ടി വരില്ലായിരുന്നു. ബൈ ദി വേ, പുതുവത്സരക്കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്, സ്വാഗതം.

  ReplyDelete
  Replies
  1. ഇതിനെ പ്രതിരോധിയ്ക്കുക. ആലോചിച്ചു നോക്കൂ ബാക്കി കാര്യങ്ങൾ.

   Delete