Thursday, January 22, 2015

ക്രിക്കറ്റ്

സുപ്രീം കോടതി ശ്രീനിവാസനെ ബി.സി.സി.ഐ. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്  മത്സരിയ്ക്കാൻ അനുവദിച്ചില്ല. അതൊരു ശരിയായ തീരുമാനം തന്നെ. കുറെ നാള് കൊണ്ട് കോടതി ശ്രീനിവാസനെ ഇട്ട് കറക്കുന്നു.എന്നാലും നാണവും മാനവും ഇല്ലാതെ മത്സരിയ്ക്കാൻ അനുവാദം ചോദിച്ച് വീണ്ടും വീണ്ടും കോടതിയുടെ പടിവാതിലിൽ മുട്ടുകയാണ് ശ്രീനിവാസൻ. ആ ശ്രീനിവാസന്റെ ശവ പെട്ടിയിൽ അടിച്ച അവസാനത്തെ ആണിയാണ് സുപ്രീം കോടതിയുടെ  ഈ വിധി. 

ഐ.പി.എൽ.ടീം ഉടമസ്ഥർക്ക് ഭരണ സ്ഥാനങ്ങളിലേയ്ക്ക് മത്സരിയ്ക്കാൻ പാടില്ല എന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പറയുകയും ചെയ്തു. അത്തരത്തിൽ തനിയ്ക്ക്  മത്സരിയ്ക്കാൻ വേണ്ടി   പണ്ട്  ശ്രീനിവാസൻ   ബി.സി.സി.ഐ യിൽ ഉണ്ടാക്കി വച്ച നിയമവും സുപ്രീം കോടതി റദ്ദാക്കി. 

ശ്രീനിവാസൻറെ മരുമകൻ മെയ്യപ്പനും  രാജസ്ഥാൻ റോയൽ ഉടമ കുന്ദ്രയ്ക്കും എന്ത് ശിക്ഷ കൊടുക്കണമെന്ന് തീരുമാനിയ്ക്കും.

  
ബി.സി.സി.ഐ. യുടെ തോന്നിവാസങ്ങൾക്ക് എതിരെ ഒന്നും ചെയ്യാത്ത സർക്കാരിനെയും കോടതി വിമർശിച്ചു. 

ശരദ് പവാർ തുടങ്ങി വലിയ വലിയ രാഷ്ട്രീയക്കാർ ആണ് എന്നും ബി.സി.സി.ഐ.   നിയന്ത്രിച്ചു  വന്നത്. പണവും പദവിയും ആണ് അവർക്ക് ഇതിൽ നിന്നും കിട്ടിയിരുന്നത്. അതിനാലാണ് ഇതിൽ നടക്കുന്ന അഴിമതിയും മറ്റും അവർ കയ്യും കെട്ടി നോക്കി നിന്നത്. ബി.സി.സി.ഐ യുടെ നിയമാവലി മാറ്റാൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസും രണ്ടു മുൻ ജഡ്ജി മാരും ഉൾപ്പെട്ട സമിതിയെയും നിയോഗിച്ചു കഴിഞ്ഞു.

എല്ലാ കാര്യങ്ങളിലും സുപ്രീം കോടതിയും ഹൈക്കോടതികളും ഇട പെടേണ്ടി വരുന്ന രീതിയിൽ ആണ് ഇന്ന് സർക്കാരുകൾ ഭരിയ്ക്കുന്നത്.കോടതികൾ എങ്കിലും ഉണ്ടല്ലോ എന്ന് നമുക്ക് ആശ്വസിയ്ക്കാം.

5 comments:

 1. ശ്രീനിവാസൻ 'നിരപരാധി'യാണെന്നു തെളിയിക്കാൻ 'കഴിവുള്ള' , ഹൈ കോടതിക്കും സുപ്രീം കോടതിക്കും മേലെ അധികാരമുള്ള ഒരു 'പുതിയ' കോടതി ഇന്ന് വളരെ അനിവാര്യമാണ്. ശ്രീനിവാസനെ പോലെ 'നിർദ്ധരരായ' കൊള്ളക്കാർക്ക് ' നീതി ' ഉറപ്പാക്കാൻ പാകത്തിൽ നിയമങ്ങൾ പരിഷ്കരിച്ച ഒരു പുതിയ കോടതി....ചീനിവാസനും ...'നെയ്യ'പ്പനും കൂതറയ്ക്കും പിന്നെ "ഒളിച്ചുക്കളിയിൽ' കൈകോർത്ത എല്ലാ 'നിരപരാധികൾക്കും' നീതി ലഭിക്കട്ടെ....ആമേൻ.

  ReplyDelete
  Replies
  1. എന്തോരം കാശാ ഈ കളിയിൽ ഉള്ളത്. അപ്പഴ് എങ്ങിനാ ഇവരെയൊക്കെ കുറ്റക്കാരാന്ന് പറയുന്നത്? ഇതൊക്കെ കാണാൻ പായും ചുരുട്ടിക്കെട്ടി പോകുന്നവരെ എന്ത് വിളിയ്ക്കണം?
   "അതാ ആകാശത്തേയ്ക്ക് ഒരു സിക്സർ അടിച്ചുയർത്തി". എത്രയാ അടിച്ചവന്റെയും എറിഞ്ഞവന്റെയും കീശയിൽ വീണതെന്ന് അറിയാതെ മുകളിലോട്ടു നോക്കി ഇരിയ്ക്കുന്ന വിഡ്ഢികളായ ജനം.

   Delete
  2. ശരിയാണ്...കളിയോടുള്ള ആവേശവും വിശ്വാസ്യതയും നഷ്ടമായിരിക്കുന്നു...സിക്സും ഔട്ടും കാശ് കൊടുത്തവന്റെ ടൈംടേബിൾ പ്രകാരം സംഭവിക്കുന്നു.. ഒരു കൂട്ടം വിഡ്ഢികൾ വിഡ്ഢിപെട്ടിക്ക് മുൻപിൽ ആവേശത്തോടെ കൈയടിച്ചും..ആക്രോശിച്ചും ...പിന്നെ 'തന്ത്രപരമായ' നിർദ്ദേശങ്ങൾ നല്കിയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു... ഭേഷ് !!!

   Delete
 2. അങ്ങനെ എലിപ്പത്തായത്തിൽ ഒതുക്കാവുന്ന മൂഷികനല്ല ശ്രീനിവാസൻ എന്നാണ് അനുഭവസാക്ഷ്യം.എന്തായാലും വരും ദിനങ്ങൾക്ക് കാത്തിരിക്കുക !!

  ReplyDelete
  Replies
  1. ചെന്നൈ സൂപ്പർ വേണോ അതോ BCCI വേണോ എന്നതാണ് തീരുമാനിയ്ക്കേണ്ടത്. സൂപ്പർ കയ്യോഴിയുന്നത് അത്ര എളുപ്പമല്ല.

   Delete