Tuesday, January 13, 2015

വിവേകാനന്ദ ജയന്തി

സ്വാമി വിവേകാനന്ദന്റെ 152 ജയന്തി കോണ്‍ഗ്രസ് ആഘോഷിയ്ക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്.  ഒപ്പം  കോണ്‍ഗ്രസ്സിനോട്‌ സഹതാപവും അതിലേറെ പുശ്ചവും.  വിവേകാനന്ദന്റെ    ജന്മ ദിനമായ ജനുവരി 12 ന് തിരുവനന്തപുരത്ത്  കവടിയാറിൽ ഉള്ള അദ്ദേഹത്തിൻറെ പ്രതിമയിൽ കെ.പി.സി.സി. പ്രസിഡന്റ്   സുധീരന്റെ വകയായി ഒരു പുഷ്പാർച്ചന. പിന്നീട് കെ.പി.സി.സി. ആസ്ഥാനത്ത് ഒരു അനുസ്മരണ സമ്മേളനം. അവിടെ അദ്ദേഹത്തിന്റെ ഒരു  ഛായാ ചിത്രം   ഉമ്മൻ  ചാണ്ടി അനാശ്ചാദനം നടത്തുന്നു. ഉമ്മൻ ചാണ്ടിയുടെയും സുധീരന്റെയും എല്ലാം പ്രസംഗങ്ങളും.

എന്താണ് പെട്ടെന്ന് വിവേകാനന്ദനോട്‌ കോണ്‍ഗ്രസ്സിന് ഒരു സ്നേഹം തോന്നിയത്? ഇതേ വരെ വിവേകാനന്ദൻറെ പേര് പോലും ഈ നേതാക്കൾ ഉച്ചരിച്ചു കേട്ടിട്ടില്ല. ഈ 152 ജന്മ ദിനങ്ങളിൽ ഒന്ന് പോലും അവർ ഇത് വരെ ആഘോഷിച്ചിട്ടുമില്ല. എന്തിനേറെ, വിവേകാനന്ദന്റെ ഒരു ചിത്രം പോലും കോണ്‍ഗ്രസ്സ് ഓഫീസിൽ   ഈ കോണ്‍ഗ്രസ്സ്കാർ  ഇതേ വരെ വച്ചിട്ടില്ല. അപ്പോൾ ഇതിൻറെ അർത്ഥംഎന്താണ്?   ഈ  കാണിച്ച പുഷ്പ്പാഭിഷേകവും ഹാരാർപ്പണവും ചിത്രം അനാശ്ചാദനവും എല്ലാം വെറും പ്രകടനങ്ങൾ മാത്രമായിരുന്നു എന്നല്ലേ?.

നെഹ്‌റു കുടുംബത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുകയും മുതലെടുക്കുകയും ആയിരുന്നു കോണ്‍ഗ്രസ്സ് ചെയ്തു കൊണ്ടിരുന്നത്. നെഹ്രുവിനെ, അദ്ദേഹത്തിന്റെ പുത്രി ഇന്ദിരാ ഗാന്ധിയെ, അവരുടെ മകൻ രാജീവ് ഗാന്ധിയെ, അദ്ദേഹത്തിൻറെ വിധവ  സോണിയയെ എന്നിവരെ മുൻ നിർത്തി ആയിരുന്നു കോണ്‍ഗ്രസ്സിന്റെ കളികൾ.അധികാരം പങ്കിടുക എന്ന ലക്‌ഷ്യം മാത്രം. സോണിയയുടെ   മക്കൾ രാഹുൽ, പ്രിയങ്ക എന്നിവരെ നേതാക്കൾ ആക്കി വീണ്ടും അധികാരത്തിൽ എത്താൻ അവർ ശ്രമിച്ചു.   പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര യെ പ്പോലും  നേതൃ സ്ഥാനത്ത് അവരോധിയ്ക്കാൻ ഈ കോണ്‍ഗ്രസ്സ് കാർക്ക് മടിയില്ല.അധികാരം കിട്ടിയാൽ   മാത്രം മതി.

അധികാരത്തിനു വേണ്ടിയുള്ള ഈ വൃത്തികെട്ട കളികൾക്കിടയിൽ ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതിയ അസംഖ്യം ധീര സേനാനികളെയും വീര നേതാക്കളെയും അവർ സൗകര്യ പൂർവ്വം മറന്നു. നെഹ്രുവിന്റെ അതെ കാലയളവിൽ, ഭാരതത്തിൻറെ ഐക്യം ഊട്ടി ഉറപ്പിച്ച സർദാർ വല്ലഭായി പട്ടേലിനെ അവർ മറന്നു. ബാല ഗംഗാധര തിലക്കിനെ മറന്നു. ലാലാ ലജ്പത് റായ്, ഗോപാല കൃഷ്ണ ഗോഖലെഅങ്ങിനെ പലരെയും. എന്തിന്  നാല് തവണ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്ന മദൻ  മോഹൻ മാളവ്യ യെയും. അടുത്തിടെ മോദി സർക്കാർ ഭാരത രത്നം നൽകിയപ്പോൾ ആയിരിയ്ക്കും മാളവ്യ എന്ന ആളിനെ പറ്റി കോണ്‍ഗ്രസ്സുകാർ കേട്ടത്.

ഇങ്ങിനെഓർമ  ശക്തി കുറഞ്ഞ കോണ്‍ഗ്രസ്സുകാർക്ക് വിവേകാനന്ദനെ പെട്ടെന്ന് ഓർമ വന്നതിൻറെ കാര്യം എല്ലാവർക്കും അറിയാം. ഭാരതീയ ജനതാ പാർട്ടി വിവേകാനന്ദനെ ആദരിയ്ക്കുകയും അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിയ്ക്കുകയും കാലങ്ങളായി ചെയ്തു പോകുന്നു. ജനങ്ങൾ അത് അംഗീകരിയ്ക്കുകയും ചെയ്യുന്നു. അതാണ്‌ പെട്ടെന്ന് ഇവർക്ക് ഇങ്ങിനെ തോന്നിയത്. ഇന്നലെ അവിടെ കൂടിയ ആരെങ്കിലും വിവേകാനന്ദന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് അറിയാമോ? ഒന്നും ഇല്ല. ഒരു ഫോട്ടോ വച്ചു. എന്തൊക്കെയോ പ്രസംഗിച്ചു. അത്ര തന്നെ. അടുത്ത കാലത്തായി   വല്ലഭായി പട്ടേലിനെയും ഇവർ  ഓർമിച്ചു തുടങ്ങി. എപ്പോൾ? ബി.ജെ.പി. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടി ആഘോഷങ്ങൾ സംഘടിപ്പിച്ചപ്പോൾ. അവർ ഇത്രയും കൂടി പറയുകയുണ്ടായി. പട്ടേൽ കോണ്‍ഗ്രസ്സ് നേതാവായിരുന്നു എന്ന്. അതായത് അവകാശം അവർക്കാണെന്ന്.  എന്നിട്ട് എന്തേ ബി.ജെ.പി. പറയുന്നത് വരെ കോണ്‍ഗ്രസ്സ്  അദ്ദേഹത്തെ  മറന്നു പോയി.

തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൊണ്ട് വേവലാതി പ്പെട്ട് കോണ്‍ഗ്രസ്സ് കാണിയ്ക്കുന്ന ലജാകരമായ നാടകങ്ങൾ ആണ് ഇതെല്ലാം.

6 comments:

 1. നമുക്കും കിട്ടണം അധികാരം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ബാധകമല്ല എല്ലാര്‍ക്കും.

  ReplyDelete
  Replies
  1. അധികാരം കിട്ടാൻ എന്ത് നാറിത്തരവും കാണിയ്ക്കും റാംജി .

   Delete
 2. മറ്റ് ആത്മീയ നേതാക്കളെ പോലെ, സ്വർഗം വാഗ്ദാനം ചെയ്ത ഒരാളല്ല വിവേകാനന്ദൻ. മറിച്ച്, തന്റേടത്തോടെ ജീവിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഇവിടെ, ഇവരിങ്ങനെ ഭരിച്ചു മുടിച്ചു കുട്ടിച്ചോറാക്കുമ്പോൾ വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തി കൂടുകയല്ലേ? അതാണ്‌ 'ചാണ്ടി അങ്കിൾ ആൻഡ്‌ ടീമിന്റെ' ബുദ്ധി. എപ്പടി?
  പുതുവർഷം പിറന്നതിൽ പിന്നെ പോസിറ്റീവ് ആയി തിങ്കാം എന്ന് വിചാരിച്ചു! ഇത്തിരി വൈകിപ്പോയി. എങ്കിലും, സാറിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

  ReplyDelete
 3. ഡിസംബർ അവസാനത്തെ ആ വരവും ഒക്കെ കണ്ടപ്പോൾ പുതു വർഷത്തിൽ വളരെ സജീവം ആകുമെന്ന് വിചാരിച്ചു.എവിടെ? ഒന്നും സംഭവിച്ചില്ല. എവിടാരുന്നു കൊച്ചു ഗോവിന്ദാ?

  വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തി കൂടുന്നു എന്നത് വളരെ ശരി.പക്ഷെ ചാണ്ടി അങ്കിളിനോ കൂട്ടർക്കോ അത് വല്ലതും മനസ്സിലാകുമോ? ഇക്കാണിച്ച ത് ഒരു തറ വേല.

  ജനുവരി തീരാറായി.എന്നാലും കൊച്ചു ഗോവിന്ദന് ഒരു പുതു വത്സരാശംസകൾ. രംഗത്തിറങ്ങൂ.

  ReplyDelete
 4. പുതുവർഷം വിവേകാനന്ദചിന്ത നമ്മെ നയിക്കട്ടേ ! കോൺഗ്രസ്സുകാർക്ക് സ്വാമി മറ്റൊരു പ്രതീകം മാത്രം. വോട്ടിന്റെ,അതിലൂടെ അധികാരത്തിന്റെ !!

  ReplyDelete
 5. അത് നടക്കാനും പോകുന്നില്ല.

  ReplyDelete