2015, ജനുവരി 29, വ്യാഴാഴ്‌ച

NSS

" മാണി കോഴ വാങ്ങിയതിന് തെളിവില്ല. മാണി രാജി വയ്ക്കേണ്ട." പറയുന്നത് നായർ സർവീസ് സൊസൈറ്റി യുടെ ജനറൽ  സെക്രട്ടറി.ആളിൻറെ പേര് പറയുന്നില്ല. അത് ഉച്ചരിച്ചാൽ പോലും  വായ്‌ ചീത്തയാകും.

ഈ നായന്മാർക്കൊന്നും അഭിമാനം എന്നൊന്നില്ലേ? ഇങ്ങിനെ ഒരു മനുഷ്യനെ നേതാവായി ചുമന്നു കൊണ്ടു നടക്കാൻ? ഇത്രയും മഹത്തായ ഒരു സംഘടന യുടെ തലപ്പത്ത് ഇങ്ങിനെ ഒരു മനുഷ്യനെ അവരോധിയ്ക്കാൻ?

 25 ഡയറക്ടർ ബോർഡ് അംഗങ്ങൾ, 58 താലൂക്ക് യൂണിയനിലെ    പ്രസിഡന്റ്മാർ.  4000 ത്തിൽ ഏറെ കരയോഗങ്ങൾ,അതിന്റെ പ്രസിഡന്റ്,സെക്രട്ടറി മാർ.ഇത്രയും പേരാണ് ഈ സംഘടനയുടെ ശക്തി. പിന്നെ കരയോഗം സാദാ മെമ്പർ മാർ.ഇവരൊക്കെ കൂടിയാണ് ഈ ശുംഭനെ തെരഞ്ഞെടുത്തത്. (സുപ്രീം കോടതി ജയരാജന്റെ കാര്യത്തിൽ പറയുന്നത് വരെ അങ്ങിനെ ഇരിയ്ക്കട്ടെ. അത് കഴിഞ്ഞാൽ അത് തുല്യം ചാർത്തി കൊടുക്കാം). 

കരയോഗം അംഗങ്ങൾ ആണ് കരയോഗം സെക്രട്ടറിയെയും പ്രസിഡന്റ്നെയും തെരഞ്ഞെടുക്കുന്നത്.ഒരു താലൂക്ക്‌ യൂണിയൻ പ്രതിനിധി യെയും. ഈ കരയോഗം  അംഗങ്ങൾ എന്ന് പറയുന്ന ആർക്കും ഇതിലൊന്നും ഒരു താൽപ്പര്യവും ഇല്ല. അൽപ്പം നായർ സ്പിരിറ്റ്‌ ഉള്ള ചില സെക്രട്ടറിമാരോ പ്രസിഡന്റ് മാരോ ചെന്ന് നിർബ്ബന്ധിയ്ക്കുമ്പോൾ സാധാരണക്കാർ അങ്ങ് സമ്മതിയ്ക്കും. വരി സംഖ്യ കൊടുത്ത് അംഗം ആകും.പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കില്ല. അടുത്ത വർഷവും ആരെങ്കിലും വരുമ്പോൾ വരി സംഖ്യ കൊടുത്തു അംഗത്വം പുതുക്കും അത്ര തന്നെ. കരയോഗം സെക്രട്ടറിയോ  പ്രസിഡന്റോ  ആകാൻ വലിയ തള്ള് ഒന്നും ഇല്ല. പക്ഷെ താലൂക്ക് യൂണിയൻ അൽപ്പം റ്റൈറ്റ്  ആണ്. അവിടത്തെ സ്ഥാനം അൽപ്പം ഗ്ലാമർ ഉള്ളതാണ്.  അവിടെ  ഇൻഫ്ലുവൻസ് ഉള്ളവരെ കയറൂ.  അങ്ങിനെ അവിടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ തെരഞ്ഞെടുക്കപ്പെടുന്നു. അങ്ങ് പെരുന്നയിൽ തിരു സന്നിധിയിലേയ്ക്ക്‌ പ്രതിനിധി സഭ അംഗത്തെയും തെരഞ്ഞെടുക്കുന്നു. ഇവരെല്ലാം കൂടിയാണ് ഇപ്പറയുന്ന ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

ഈ തെരഞ്ഞെടുപ്പു എന്നൊക്കെ ഭംഗി വാക്ക് പറയാമെങ്കിലും അങ്ങിനെ കാര്യമായി ഒന്നും അവിടെ നടക്കുന്നില്ല. തെരഞ്ഞെടുപ്പു ദിവസം സൌകര്യമുള്ള കുറേ പ്രതിനിധികൾ ചങ്ങനാശ്ശേരിയിൽ  പോയി പങ്കെടുക്കുന്നു.  അവർക്കറിയാം ആരൊക്കെ  ഡയറക്ടർ ബോർഡ് അംഗങ്ങൾ ആകുമെന്നും ആര്  ജനറൽ  സെക്രട്ടറി ആകുമെന്നും. അതിൽ എങ്ങിനെയെങ്കിലും  കടന്നു കൂടാൻ കുറെ പ്പേർ ശ്രമിയ്ക്കും എന്ന് മാത്രം.എല്ലാം സമവായം. എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചത്. നിലവിലുള്ള ജനറൽ  സെക്രട്ടറി  കാര്യങ്ങൾ തീരുമാനിയ്ക്കുന്നു.  ഡയറക്ടർ ബോർഡ് അംഗങ്ങൾ തല കുലുക്കി അംഗീകരിയ്ക്കുന്നു.

ഇനി ഇതിൽ എത്തപ്പെട്ടാൽ ഉള്ള ഗുണങ്ങൾ നോക്കാം. ഭരണം മുഴുവൻ ജനറൽ സെക്രട്ടറി യുടെ കൈകളിൽ ആണ്. എൻ.എസ് .എസ് ന് വിദ്യഭ്യാസ സ്ഥാപനങ്ങൾ, 10 കോളേജുകൾ കുറെ സ്കൂളുകൾ, ആയും ആശുപത്രികൾ ആയും ഭൂമി  ആയും  ധാരാളം സ്വത്ത് ഉണ്ട്.അതിൽ നിന്നുള്ള വരുമാനം എല്ലാം ഈ ജനറൽ സെക്രട്ടറി യുടെ കൈകളിൽ ആണ് എത്തുന്നത്. പിന്നെ കോളേജിലെയും സ്കൂളിലെയും ഒക്കെ അധ്യാപക നിയമനത്തിന് കിട്ടുന്ന ലക്ഷങ്ങൾ. അങ്ങിനെ നല്ല കാശ്. ഈ താലൂക്ക് യൂണിയനും അധ്യാപക നിയമനത്തിന് ഒരു ഷെയർ കിട്ടും. ഇതൊക്കെയാണ് ഇവരുടെ വരുമാനം. ഇതൊക്കെ കൊണ്ടാണ് ഇവർ കടിച്ചു തൂങ്ങി കിടക്കുന്നത്.മാണിയെ പോലെ ഒരു ബഡ്ജറ്റ് ഒക്കെ പരസ്യമായി അവതരിപ്പിയ്ക്കും എങ്കിലും മൊത്തം അടിച്ചു മാറ്റും.

ഈ താലൂക്ക് യൂണിയനുകളും പ്രധിനിധി സഭ അംഗങ്ങളും കൂടിയാണ് ഈ മനുഷ്യനെ ചുമന്നു കൊണ്ട് നടക്കുന്നത്. പഴഞ്ചൊല്ല് അനുസരിച്ച് ഇങ്ങിനെ ഉള്ളവരെ പേറിയാൽ അവരും നാറും. അൽപ്പ സ്വൽപ്പം കാശ് കിട്ടുന്നത് കൊണ്ടാണ് അവരും നാറാൻ തയ്യാറാകുന്നത്. അധികാരത്തിൽ ഇരിയ്ക്കുന്നത് കൊണ്ട് ചെറിയ അപ്പക്കഷണങ്ങൾ എറിഞ്ഞ് സെക്രട്ടറി എല്ലാവരെയും  തന്റെ കൂടെ നിറുത്തുന്നു.

ഈ  എൻ.എസ് .എസ് നു ബദൽ ആയി ഒരു സംഘം വന്നു. സമസ്ത നായർ സമാജം.അവിടെയും പ്രശ്നം.അധികാര ക്കൊതിയും, അധികാര വടം വലിയും കൊണ്ട് അതങ്ങിനെ പോകുന്നു. ഇടയ്ക്കിടെ പത്ര സമ്മേളനങ്ങൾ മാത്രം നടക്കുന്നു.

ബാർ കോഴയിൽ 20 കോടി യുടെ കണക്ക് പുറത്തു വന്നു. പിന്നെ ക്വാറി കളിൽ നിന്നും, നെല്ല് കുത്ത് മില്ലുകൾ തുടങ്ങിയവയിൽ നിന്നും മറ്റും മറ്റും പല പല കോടികൾ മാണിയ്ക്ക് കിട്ടി എന്ന് പറയുന്നു.അതിൽ രണ്ടോ മൂന്നോ പെരുന്ന യ്ക്ക് എത്തിക്കാണും.അതല്ലേ അയാൾക്ക്‌ പെട്ടെന്നൊരു മാണി സ്നേഹം വന്നത്. 

പുതിയ സംഘം ഉണ്ടാക്കുകയല്ല പകരം അകത്തു കയറി ഈ മനുഷ്യനെ പുറത്താക്കുകയാണ് വേണ്ടത്. മന്നം, എൻ.എസ് .എസ് എന്ന് കേൾക്കുമ്പോൾ അഭിമാനത്തോടെ തല ഉയർത്തി നടന്നിരുന്ന നായർ ഇന്ന് ജനറൽ സെക്രട്ടറിയുടെ പേര് കേൾക്കുമ്പോൾ നാണം കൊണ്ട് തല കുനിയ്ക്കുന്നു.

6 അഭിപ്രായങ്ങൾ:

  1. നസ്രാണി നായരാ ബിപിൻ ചേട്ടായി പുള്ളി രമേശ്‌ ചെന്നിത്തല നായരേ മന്ത്രിസഭയിൽ എന്ന് പറഞ്ഞാൽ പോര താക്കോൽ ദ്വാരത്തിൽ എത്തിച്ച (അത് ചന്ദ്രനിൽ മനുഷനെ എത്തിച്ച പ്രാധാന്യത്തോടെ വായിക്കണം) വിദ്വാനാ) ഈ വീണ വാദകൻ

    മറുപടിഇല്ലാതാക്കൂ
  2. ആ മനുഷ്യൻ ഇന്ന് ഒരു കാര്യം കൂടി പറഞ്ഞു ബൈജു. ബാലകൃഷ്ണ പിള്ള അകത്തു കിടന്നപ്പോൾ സഹായിച്ചത് NSS ആണെന്ന്. ആ ലെവൽ ആയാലേ ഇടപെടൂ. മാണി ഏതാണ്ട് അവിടം വരെ എത്തി. കാശ് കൈ മറിഞ്ഞു എന്നത് തീർച്ച. അല്ലെങ്കിൽ ഈ മനുഷ്യൻ ഇങ്ങിനെ ഒന്നും പറയില്ല.

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങിനെ ഉള്ളവരെ പേറിയാൽ അവരും നാറും ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ടും നായർമാർ നാണമില്ലാതെ പേറുന്നു. മുരളീ

      ഇല്ലാതാക്കൂ
  4. താങ്കൾ എഴുതി, ഞങ്ങൾ കുറെപ്പേർ വായിച്ചു. ഇനി നമുക്കൊരു കൂട്ടക്കുളി പാസാക്കാം !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉഴവൂർ NSS കരയോഗം, ജനറൽ സെക്രട്ടറിയ്ക്ക് എതിരെ പ്രമേയം പാസ്സാക്കിയിരിക്കുന്നു. നായർ സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ജനറൽ സെക്രട്ടറി ജി. സുകുമാരൻ അഴിമതി വീരൻ കോഴ മാണിയെ പത്ര സമ്മേളനം നടത്തി പുന്യാളനാക്കിയതിന് എതിരെ യാണ് പ്രമേയം. അയാൾ അതിന് മാപ്പ് പറയണമെന്നും പ്രമേയം പറയുന്നു.

      കൊട്ടാരക്കര തൃക്കണ്ണ മംഗൽ NSS കരയോഗം ജനറൽ സെക്രട്ടറിയ്ക്ക് എതിരെ പ്രമേയം പാസ്സാക്കിയിരിക്കുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ .ബാലകൃഷ്ണ പിള്ളയെ തള്ളി , കോഴ മാണിയെ പിന്താങ്ങിയ ജനറൽ സെക്രട്ടറി ജി. സുകുമാരന് എതിരെയാണ് പ്രമേയം.

      ഇതാണ് ശരിയായ വഴി. ഓരോ കരയോഗവും ഇങ്ങിനെ ചെയ്ത് സുകുമാരനെ പുറത്താക്കുക

      ഇല്ലാതാക്കൂ