2015, ജനുവരി 24, ശനിയാഴ്‌ച

ദിവ്യ ഗർഭം

റോസാന റോഡ്രിഗുസ്

First Pictures of Nun Who Delivered A Baby Without Knowing She Was Pregnant. Names Baby After Pope





കന്യാസ്ത്രീ    പ്രസവിച്ചു. 
ആണ്‍ കുട്ടി. അമ്മയും കുഞ്ഞും സുഖമായി ഇരിയ്ക്കുന്നു. 

പോപ്പിൻറെ നാട്ടിൽ, ഇറ്റലിയിൽ ആണ് സംഭവം. ഭയങ്കര വയറു വേദന എന്ന് പറഞ്ഞ കന്യാസ്ത്രീയെ  കൂടെയുള്ള കന്യാസ്ത്രീമാർ  ആശുപത്രിയിൽ കൊണ്ട് പോയി. വയറ്റു വേദനയ്ക്ക് കാരണം കണ്ടു പിടിച്ചു. സ്കാൻ ചെയ്തു നോക്കിയപ്പോൾ ഗർഭം. കുറച്ചു സമയത്തിനകം പ്രസവിയ്ക്കുകയും ചെയ്തു.

ഏറ്റവും രസകരമായത് പ്രസവിച്ച കന്യാ സ്ത്രീ പറഞ്ഞതാണ്. അവർക്ക്  അറിഞ്ഞു കൂടായിരുന്നു  താൻ ഗർഭിണി ആയിരുന്നുവെന്ന്. എങ്ങിനെയുണ്ട്? ശാന്തം. പാവം.

ദിവ്യ ഗർഭം. ആരും അറിയാതെ ഉണ്ടായ അതിനെ അങ്ങിനെ വിളിയ്ക്കാം. ചരിത്രവും വിശ്വാസവും അതിനെ സാധൂകരിയ്ക്കുന്നുമുണ്ടല്ലോ.  

 സൌത്ത് അമേരിക്ക ക്കാരിയാണ്  പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത   ഈ  സിസ്റ്റർ (ഇനി സിസ്റ്റർ എന്ന്  പറയാമോ. മദർ എന്നല്ലേ പറയേണ്ടത്).

ഇത് ഈ വർഷം രണ്ടാമത്തെ ഗർഭവും പ്രസവവും ആണ്. ഇതേ ഇറ്റലിയിൽ റോസാന റോഡ്രിഗുസ് എന്ന 33 വയസ്സുള്ള എൽ സാൽവഡോർ ക്കാരി കന്യാ സ്ത്രീ ഇത് പോലെ അറിയാതെ ഗർഭിണി ആവുകയും പ്രസവിയ്ക്കുകയും ചെയ്തു.  ആ സിസ്റ്ററും  പറഞ്ഞത് തനിയ്ക്ക് വയറു വേദന എന്നായിരുന്നു.  ഇത് ദൈവത്തിൻറെ സമ്മാനം ആണ് താൻ വളർത്തും എന്നാണ് ആ സിസ്റ്റർ -മദർ പറഞ്ഞത്.പോരാത്തതിന് ആ കുഞ്ഞിന് ഫ്രാൻസിസ്കോ എന്ന് പോപ്പിൻറെ പേരും ഇട്ടു.

2011 ൽ  ഒരു കത്തനാര് ബലാൽസംഗം ചെയ്ത ഒരു കന്യാ സ്ത്രീ പ്രസവിച്ചിരുന്നു.   

പള്ളീലച്ചന്മാർ കൊച്ചു പിള്ളാരെ ലൈംഗിക പീഡനം നടത്തിയതിന് പോപ്പ് മാപ്പ് ചോദിച്ചത്  കഥ അത്ര പഴയ കാര്യമല്ല. പോപ്പ് ബെനഡിക്റ്റ് XVI മാപ്പ് ചോദിച്ചിരുന്നു 2010 ൽ. ഇപ്പോഴത്തെ പോപ്പും മാപ്പ് ചോദിയ്ക്കേണ്ട ഗതികേടിൽ ആയി.   UN Human Rights Committe ബാല പീഡനത്തിന് വത്തിക്കാനെ   അതി നിശിതമായി വിമർശിച്ചിരുന്നു. അങ്ങിനെയാണ്  കഴിഞ്ഞ വർഷം 2014  ഏപ്രിലിൽ പോപ്പ് ഫ്രാൻസിസ് പരസ്യമായി മാപ്പ് ചോദിയ്ക്കേണ്ടി വന്നത്.

മറിയ ക്കുട്ടി കൊലക്കേസും അഭയ കൊലക്കേസും കേരളത്തിൽ  കാണിച്ചു തന്നതും അച്ചന്മാരുടെയും കന്യാ സ്ത്രീകളുടെയും ലൈംഗിക വേഴ്ചകൾ തന്നെ.  

ഇതെല്ലാം കാണിയ്ക്കുന്നത് മനുഷ്യ സഹജമായ ഈ ലൈംഗിക ആഗ്രഹം അടക്കാൻ കഴിയില്ല എന്നും അടിച്ചമർത്തുന്ന അതെ ശക്തിയിൽ ബാല പീഡനം ആയും രഹസ്യ വേഴ്ച ആയും ഗർഭമായും പ്രസവമായും  പുറത്തു വരുന്നു എന്നതുമാണ്.  അത് കൊണ്ട് യാഥാർത്ഥ്യം സഭകൾ മനസ്സിലാക്കി അവർക്കും ജീവ ശാസ്ത്ര പരമായ ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കണം. 

ഇല്ലെങ്കിൽ   വയറു വേദനയുള്ള  കന്യാ സ്ത്രീമാരുടെ എണ്ണം ലോകത്ത്  കൂടിക്കൊണ്ടിരിയ്ക്കും.  ഇറ്റലി മുഴുവൻ അച്ഛൻ ഏതെന്നറിയാത്ത  കൊച്ചു പോപ്പുമാരെ കൊണ്ട് നിറയുകയും ചെയ്യും.



File photo: Pope Francis touches his forehead after delivering his message during the general audience in St. Peter's Square, at the Vatican, 9 April  2014


Pope Francis apolgising. ."moral damage carried out by men of the Church",compelled to "personally ask for forgiveness for the damage [some priests] have done for having sexually abused children",


11 അഭിപ്രായങ്ങൾ:

  1. കത്തോലിക്കാ സഭയിലെ പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിച്ചാൽ "ഒരുപരിധിവരെ" കന്യാസ്ത്രീകളുടെ വയറു വേദനയ്ക്ക് ശമനമുണ്ടാവും...ഇപ്പോഴത്തെ മാർപാപ്പയ്ക്ക് ഈ കാര്യത്തിൽ എന്തേലും ചെയ്യാൻ സാധിച്ചാൽ അത് സഭയ്ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും... എന്ന്...ഒരു എളിയ വിശ്വാസി.

    മറുപടിഇല്ലാതാക്കൂ
  2. എളിയ വിശ്വാസി കാണാത്ത രണ്ടു വേദനകൾക്ക് കൂടി ശമനം ആകും. ഒന്ന് അച്ചന്മാരുടെ കാമ വേദന, പിന്നെ ബാലന്മാരുടെ പീഡന വേദന.

    പറഞ്ഞത് ഒക്കെ ശരിയാണ്.എന്നാലും ആ ളോഹയും ഇട്ട് ഭാര്യയുടെ കയ്യും പിടിച്ച്, എളിയിൽ ഒരു കൊച്ചിനെയും എടുത്തു കൊണ്ട് അച്ചൻ പോകുന്നത് കാണുമ്പം എന്തോ ഒരു 'ഇത്'.

    കുറെ കഴിയുമ്പോൾ ആ 'ഇത്' അങ്ങ് മാറിക്കൊള്ളും അല്ലേ ഐ എന്ന ഞാൻ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ചന്മാരുടെ 'ലത്' മാറണേൽ...'തിത്' അനുവദിച്ചേ പറ്റൂ...

      ഇല്ലാതാക്കൂ
  3. ചിത്രത്തിലെ സിസ്റ്റർ യുവതിയും അതിലുപരി സുന്ദരിയും ആണ്. സൗന്ദര്യത്തിൽ വശംവദനാകാത്ത പുരുഷനുണ്ടോ? പിന്നെയാണോ 'അച്ഛ'ന്മാർ? പോരാത്തതിന് രണ്ടു കൂട്ടരും ഏകാന്തവാസം അനുഷ്ടിക്കുന്നവർ.... അപ്പോൾ സിസ്റ്റർക്ക് 'വയറുവേദന' ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. അവരുടെ മനോവേദനയെക്കുറിച്ചെന്താ ആരും ഒന്നും പറയാത്തത്? 

    "യാഥാർത്ഥ്യം സഭകൾ മനസ്സിലാക്കി അവർക്കും ജീവശാസ്ത്രപരമായ ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കണം." --- 

    യാഥാർത്ഥ്യം സഭകൾ മാത്രം മനസ്സിലാക്കിയാൽ പോരാ; ഗവണ്മെന്റുകളും സകലമാന ഭരണകൂടങ്ങളും ഈ കാര്യം മനസ്സിലാക്കണം. ലൈംഗികമായി ടെൻഷനായി നിൽക്കുന്ന, സ്ത്രീകളും പുരുഷന്മാരുമുൾപ്പെടുന്ന വലിയൊരു ജനസംഖ്യ നമ്മുടെ സമൂഹത്തിലുണ്ട്. 'വേശ്യാലയം' എന്ന സേവനം നിർബ്ബന്ധമായും നിയമപരമായും പ്രാവർത്തികമാക്കുന്നതാണ് സമൂഹത്തിന് എന്തുകൊണ്ടും ഗുണം. പണ്ടൊക്കെ ഇത് ഉണ്ടായിരുന്നതല്ലേ? ചുംബനസമരവും ആലിംഗനസമരവും കഴിഞ്ഞ് ഇനി ഒരു സംയോഗസമരം ഉണ്ടാകുന്നതിനു മുമ്പ് സർക്കാർ ആവശ്യം പരിഗണിക്കുമോ? ബാറിൽ നിന്ന് കിട്ടുന്നതിനേക്കാൾ പണം ഗവണെമെന്റിന് ഇതിൽ നിന്ന് കിട്ടുകയും ചെയ്യും; ടൂറിസം വർദ്ധിക്കുകയും ചെയ്യും. പിന്നെ....

    മറുപടിഇല്ലാതാക്കൂ
  4. പോപ്പിന്റെ പേരിട്ടതിൽ തന്നെയുണ്ട്, സമൂഹത്തോടുള്ള രോഷം. മാംസത്തിന്റെ പ്രതിഷേധം !!

    മറുപടിഇല്ലാതാക്കൂ
  5. എളിയ വിശ്വാസി കാണാത്ത രണ്ടു വേദനകൾക്ക് കൂടി ശമനം ആകും. ഒന്ന് അച്ചന്മാരുടെ കാമ വേദന, പിന്നെ ബാലന്മാരുടെ പീഡന വേദന.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സഭയുടെ അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടുന്നവർ മാത്രം എല്ലാം ആസ്വദിയ്ക്കുന്നു.

      ഇല്ലാതാക്കൂ