2015, ജനുവരി 23, വെള്ളിയാഴ്‌ച

കവിത -കഥ Part II.

കവിത-കഥ രണ്ടാം ഭാഗം.

കവിതയും കഥയും വായിച്ചല്ലോ. എങ്ങിനെയുണ്ട്? ഒരു നിലവാരം ഒക്കെയുണ്ടോ? നമ്മുടെ ബ്ലോഗിൽ വരുന്നതിൻറെ അടുത്തൊക്കെ വയ്ക്കാമോ?
ഇത് രണ്ട് കൊച്ചു കൂട്ടുകാർ എഴുതിയതാണ്.

കവിത- പരിഹാരം  എഴുതിയത്-  അനാമിക ഹസിത .
പ്ലസ് ഒണ്‍,  ജി.എച്ച്.എസ്, എസ്.  കൊടുങ്ങല്ലൂർ. 

കഥ- മുത്തം.  എഴുതിയത് - ജെയ്മോൻ നെല്ലോളി
8 ക്ലാസ്,വ്യാസ വിദ്യാ നികേതൻ,അരിയല്ലൂർ, മലപ്പുറം.  

പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.ബാല പംക്തിയിലും കോളേജ് മാഗസിനിലും. കുട്ടികൾക്കായുള്ള ബാല പംക്തി മാതൃ ഭൂമി  ആഴ്ചപ്പതിപ്പ് തുടങ്ങിയ കാലം (1932) മുതൽ ഉണ്ടെന്നു തോന്നുന്നു. കുട്ടേട്ടൻ ഉണ്ടായിരുന്ന കാലം ഒക്കെ ഓർമയുണ്ട്. അടുത്ത കാലത്തായി കോളേജ് കുട്ടികൾക്ക് വേണ്ടി അവർ കോളേജ് മാഗസിനും തുടങ്ങി.

കുട്ടികളുടെ എഴുത്ത് പ്രോത്സാഹിപ്പിയ്ക്കാനും   വളർന്നു വരുന്ന എഴുത്തുകാരെ കണ്ടെത്തുവാനും ആണ്  ഈ പംക്തി തുടങ്ങിയത്.

മറ്റു അച്ചടി മാധ്യമങ്ങളിൽ എന്ന പോലെ ഈ പംക്തികളിലും തെരഞ്ഞെടുത്ത രചനകൾ ആണ് വരുന്നത്. 

കുട്ടികൾക്കും എഴുതിയത്എല്ലാം  പ്രസിദ്ധീകരിയ്ക്കാൻ കൂടുതൽ സൌകര്യമായ ഒരിടം കണ്ടെത്തണ്ടേ? ഈ സൈബർ ലോകത്ത് അത് എളുപ്പവും ആണല്ലോ. ബ്ലോഗ്‌ ആണ് അതിന് ഏറ്റവും അനുയോജ്യമായ വേദി. മുതിർന്ന പല ബ്ലോഗർ മാരുടെയും കുട്ടികൾ എഴുത്ത് കാർ ആയിരിയ്ക്കും. അവർക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിയ്ക്കാൻ ഒരു ഇടം. അതിനു വേണ്ടി ഒരു കുട്ടി ബ്ലോഗ്‌  മാഗസിൻ തുടങ്ങിയാൽ അതു വളർന്നു വരുന്ന കുരുന്നു പ്രതിഭകൾക്ക് വളരെ പ്രയോജന പ്രദം ആയിരിയ്ക്കും. ഇത്തരം ബ്ലോഗ്‌ മാഗസിൻ  നടത്തുന്ന അനുഭവ പരിജ്ഞാനം ഉള്ളവർ ആരെങ്കിലും അതിനു മുൻ കൈ എടുത്താൽ നന്നായി.

പുതിയ തലമുറ എഴുത്തിനോടും വായനയോടും പൊതുവെ ഒരു നിസംഗത പുലർത്തുന്നവർ ആണ്.  പ്രത്യേകിച്ചും മാതൃ ഭാഷ അവഗണിയ്ക്കേണ്ട ഒന്നാണെന്ന തെറ്റിദ്ധാരണയും. കുട്ടി ബ്ലോഗ്‌ അതിനൊരു പരിഹാരം ആകും.

8 അഭിപ്രായങ്ങൾ:

  1. താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു... വളർന്നു വരട്ടെ ഈ കുട്ടിപ്രതിഭകൾ...അറിയട്ടെയവർ വായനയുടെയും എഴുത്തിന്റെയും ഈ പുതു ഗ്രഹത്തെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിനായി നിലവിലുള്ള ബ്ലോഗ്‌ മാഗസിൻ കാർ അവസരം ഒരുക്കണം.

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. അറിവും പരിചയവും ഉള്ളവർ മനസ്സ് വച്ചാലേ കാര്യം നടക്കൂ.

      ഇല്ലാതാക്കൂ
  3. ശരിയാണ്,നമ്മൾ ഓർക്കാത്ത ഒന്ന്.

    മറുപടിഇല്ലാതാക്കൂ
  4. മറുപടികൾ
    1. ഈ ദൗത്യം അറിവുള്ളവർ ആരെങ്കിലും ഏറ്റെടുക്കണം മുരളീ മുകുന്ദൻ.

      ഇല്ലാതാക്കൂ