2015, ജനുവരി 8, വ്യാഴാഴ്‌ച

പാരീസ് ഭീകരാക്രമണം

ഭീകരാക്രമണത്തിന്റെ കഥ തുടരുകയാണ്. ഇന്നലെ പാരീസിലെ ചാർളീ ഹെബ്ഡോ പത്രത്തിന്റെ ഓഫീസിൽ കയറി 12 പേരെ വെടി വച്ച് കൊന്നു. പണ്ട് പ്രവാചകൻറെ ഒരു കാർടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് ഈ കൊലപാതകങ്ങൾ. വെടി ശബ്ദങ്ങൾക്കിടയിൽ അല്ലാഹു അക്ബർ എന്ന് അക്രമികൾ  വിളിച്ചു പറയുന്നുണ്ടായിരുന്നു . ഇതാണോ ദൈവത്തിൻറെ മഹത്വം? 

ഇവരെ വളർത്തുന്നതും അമേരിക്ക പോലുള്ള രാജ്യങ്ങൾ ആണ്. അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിയ്ക്കാൻ വേണ്ടി തീവ്ര വാദികളെ ഉണ്ടാക്കുന്നു. അതിനു ശേഷം അവരെ ഒതുക്കാൻ ഈ രാജ്യങ്ങൾക്ക് കഴിയുന്നില്ല. അങ്ങിനെ തീവ്രവാദം വളരുന്നു. അമേരിക്ക പ്രോൽസാഹിപ്പിയ്ക്കുന്നതാണ്  പാകിസ്താന്റെ ഇന്ത്യയ്ക്ക് എതിരെ ഉള്ള ഭീകരാക്രമണം. അങ്ങിനെ അമേരിക്ക ക്ക് കുറെ ആയുധ വിൽപ്പന നടത്താം.കുറെ പ്പേർ ചത്താലെന്ത്?വിയറ്റ്നാം അത് പോലെ ഒരു യുദ്ധം ആയിരുന്നല്ലോ. അങ്ങിനെ പലതും.

പാരീസിലെ ഭീകരർ ഉപയോഗിച്ചത് കലാഷ് നി കോഫ് -AK  47- തോക്ക് ആണ്. ഇത് നിർമിയ്ക്കുന്നത് റഷ്യയിൽ.  വലിയ ആയുധ കള്ള ക്കച്ചവടക്കാർ ലോകത്തുണ്ട്. ലോകത്തിലെ ഏറ്റവും പണക്കാരനായ ഖഷൊഗി യെ പ്പോലുള്ളവർ. 1980 കളിൽ 40 ബില്ല്യൻ അമേരിക്കൻ ഡോളറിൻറെആസ്തി ഉണ്ടായിരുന്ന ആൾ. ഇവരൊക്കെ വാങ്ങുന്നത് അമേരിക്കയും റഷ്യയും ജർമ്മനിയും ഒക്കെ ഉണ്ടാക്കുന്ന ആയുധങ്ങൾ തന്നെ. ആ രാജ്യങ്ങളുടെ ഭരണാധികാരികളുടെ അറിവോടെ, പക്ഷെ രഹസ്യമായി,വാങ്ങി കൊള്ളക്കാർക്കും,കള്ളക്കടത്തു കാർക്കും, കലാപക്കാർക്കും,ഭീകര വാദികൾക്കും  മറ്റും മറിച്ചു വിൽക്കുന്നു.  അങ്ങിനെ ആണ് ആയുധം ഭീകരരുടെ കൈകളിൽ എത്തുന്നത്. പിന്നെ സൌഹൃദ രാജ്യങ്ങളിലൂടെ. സൗദി അമേരിക്കയിൽ നിന്നും പരസ്യമായി വാങ്ങി അനുകൂല ഭീകരർക്ക്‌ രഹസ്യമായി നൽകുന്നു. ഇതൊക്കെ തടയാൻ ഈ രാജ്യങ്ങൾക്ക് കഴിയും. പക്ഷെ രണ്ടു കാര്യങ്ങൾ. കിട്ടുന്ന  പണം. രണ്ടാമത് മറ്റു രാജ്യങ്ങളെ ഭീകരരിലൂടെ  തോല്പ്പിയ്ക്കാമെന്ന ഗുണം.

പിന്നെ നമ്മുടെ പിന്തുണയും ഉണ്ട്. പാകിസ്ഥാനിൽ മുസ്ലിങ്ങൾ കൊല്ലപ്പെട്ടാൽ ഉള്ളിൽ  സന്തോഷിയ്ക്കുന്ന ഹിന്ദു  . ഇന്ത്യയിൽ ഹിന്ദു കൊല്ലപ്പെട്ടാൽ  സന്തോഷിയ്ക്കുന്ന  മുസ്ലിങ്ങൾ. രണ്ടിലും രഹസ്യമായി സന്തോഷിയ്ക്കുന്ന ക്രിസ്ത്യാനികൾ.  പോരേ? ഈ മനസ്ഥിതി ഭീകര വാദം വളരാൻ പരോക്ഷമായി സഹായിയ്ക്കുന്നു. 




5 അഭിപ്രായങ്ങൾ:

  1. ഇനിയും ഇത് പോലെ എത്ര സംഭവങ്ങൾ നടക്കും? പ്രകോപിപ്പിക്കാൻ ഒരു കൂട്ടർ...."നീതി" (കാടത്തം) നടപ്പാക്കാൻ വേറൊരു കൂട്ടർ !!!. മതനിന്ദയ്ക്കുള്ള ശിക്ഷയാണ് ഈ കണ്ടത്. ഇനി മഞ്ഞ ചാനലുകൾക്ക് വിശ്രമം ഉണ്ടാവില്ല...പച്ച, കാവി, വെള്ള എന്നീ നിറങ്ങളുടെ പ്രതിനിധികൾ ഇപ്പോൾ ചിലച്ച് തുടങ്ങും...

    മറുപടിഇല്ലാതാക്കൂ
  2. ഐ.എന്ന ഞാൻ .. ഇതാണ് ഇന്നത്തെ ലോകം.

    മറുപടിഇല്ലാതാക്കൂ
  3. കാലികപ്രസക്തിയുള്ള ചിന്തകൾ !! തുടരുക.

    മറുപടിഇല്ലാതാക്കൂ