2015, ഡിസംബർ 19, ശനിയാഴ്‌ച

വ്യാജ കത്ത്

പണ്ടും രാഷ്ട്രീയക്കാർ പറഞ്ഞ വാക്ക്  നിഷേധിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇവർ പറയുന്നത് പത്രക്കാർ എഴുതി എടുക്കും . അടുത്ത ദിവസം പത്രത്തിൽ വരും. അപ്പോഴാണ്‌ ജനം അറിയുന്നത്. പത്ര മുതലാളിയുടെ അയാളോടുള്ള വിധേയത്വം അനുസരിച്ചാണ് വാർത്ത വരുന്നത്.  ഇങ്ങിനെയൊക്കെ നടന്നോ എന്ന് ജനങ്ങൾ അമ്പരക്കുമ്പോഴേക്കും അടുത്ത ദിവസം പത്രത്തിൽ അയാളുടെ നിഷേധം വരുന്നു. സത്യം ഏതാണെന്ന് അറിയാതെ ജനം കുഴങ്ങുന്നു. ഇവരുടെ സ്വഭാവം വച്ച് ജനം ഒന്ന് തീരുമാനിക്കും. അന്ന് പറഞ്ഞത്  വീണ്ടും കാണാനോ കേൾക്കാനോ ഉള്ള സൗകര്യം ഇല്ലാത്ത അക്കാലത്ത് ഈ രാഷ്ട്രീയക്കാർ നിഷേധ ക്കുറിപ്പ്‌ ഇറക്കി ജനങ്ങളെ വിഡ്ഢികളാക്കി ക്കൊണ്ടിരുന്നു.

കാലം മാറി. ഇന്ന് വീഡിയോ ഉണ്ട്. എല്ലാ പത്രക്കാരും അതെടുത്ത് ചാനലുകളിൽ ഇടുന്നു. പോരെങ്കിൽ എല്ലാ മൊബൈൽ ഫോണിലും പടം പിടിക്കാം. അത് സോഷ്യൽ മീഡിയയിൽ വരും. അങ്ങിനെ സത്യം പുറത്തു വരുന്നു. കാലം മാറി എങ്കിലും രാഷ്ട്രീയക്കാർ മാറിയില്ല. അവരിപ്പോഴും "നിഷേധിക്ക്"ന്ന  സ്വഭാവത്തിൽ ആണ്. നമ്മൾ ലൈവ് ആയി കണ്ട് ചാനൽ ആയ ചാനൽ മുഴുവൻ വീണ്ടും വീണ്ടും കാണിച്ച സാധനം ഈ നാണമില്ലാത്ത മനുഷ്യർ നിഷേധിക്കും. അങ്ങിനെ പറഞ്ഞിട്ടില്ല എന്ന്. ഇപ്പോൾ മറ്റൊരു പരിപാടി കൂടി ഉണ്ട്." ഞാൻ പറഞ്ഞത് വളച്ചൊടിച്ചതാണ് ". പിന്നേ പത്രക്കാർക്ക് വളച്ചൊടിപ്പല്ലേ ജോലി? ഇങ്ങിനെ ചാനലുകാർ ആ ദൃശ്യം വീണ്ടും വീണ്ടും കാണിക്കുമ്പോൾ അവന്മാര് മിണ്ടാതിരിക്കും. നാണമില്ലാത്തവർ.  

ഏറ്റവും അവസാനം വന്നത്. രമേശ്‌ ചെന്നിത്തല എഴുതിയ കത്ത് ആണ്. അത് ചാനലായ ചാനലുകാരു മുഴുവൻ കാണിച്ചു. ചെന്നി തലയുടെ ഒപ്പോടു   കൂടിയാണ് ആ കത്ത് കറങ്ങുന്നത്. പക്ഷേ തല അത് നിഷേധിച്ചു. ഞാൻ അങ്ങിനെ ഒരു കത്ത് എഴുതിയിട്ടില്ല. ജനം എന്ത് ചെയ്യും? അതിനർത്ഥം അങ്ങേരുടെ കത്തും ഒപ്പും ഒക്കെ ഫൊർജ് ചെയ്തതാണ് എന്നല്ലേ? ആരോ കള്ള ഒപ്പിട്ട് കത്ത് എഴുതിയിരിക്കുന്നു. 

നമ്മളാണെങ്കിൽ പോലും  നമ്മുടെ പേരിൽ ഒരു കള്ള ഒപ്പിട്ടു എഴുത്ത് എഴുതിയാൽ കേസ് കൊടുക്കും. ഇത് ആഭ്യന്തര മന്ത്രിയാണ്. എന്നിട്ടും ഒരക്ഷരം മിണ്ടുന്നില്ല. ഡി.ജി.പി.യെ വിളിച്ച് ഇത് അന്വേഷിക്കാൻ പറഞ്ഞാൽ മതി. പക്ഷെ ഇതൊന്നും സംഭവിച്ചിട്ടില്ല. " എന്റെ എഴുത്തല്ല" എന്ന് പറഞ്ഞു മുങ്ങിയതാണ്. അതിനു ശേഷം ഒരക്ഷരം പറഞ്ഞിട്ടില്ല. അങ്ങേരുടെ ശിങ്കിടികൾ  എം.എൽ . എ. മുരളീധരനും ചന്ദ്രശേഖരനും  അതിന്റെ ഉള്ളടക്കം ശരിയാണ് എന്ന് പറയുന്നു. 

ചാണ്ടിയെ പ്പറ്റി ആണ് കത്ത്. അങ്ങേരു ഒന്നും ചെയ്യുന്നില്ല എന്ന്. അത് കൊണ്ട് മാറ്റണം, രമേഷിനെ കൊണ്ട് വരണം. അതാണ്‌ കത്തിന്റെ രത്ന ചുരുക്കം.ചാണ്ടി അതിലും ബുദ്ധിമാനാണ്. അങ്ങേരു പറയുകയാണ്‌ " രമേശ്‌ നിഷേധിച്ചല്ലോ. പിന്നെ ഞാൻ എന്ത് പറയണം". മിടുക്കൻ. 

നമ്മളെ ഇങ്ങിനെ ഈ രാഷ്ട്രീയക്കാർ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മളോ? രാഷ്ട്രീയ പാർട്ടികളോടുള്ള വിധേയത്വം കൊണ്ട് ഇവന്മാരുടെ എല്ലാം അംഗീകരിച്ചു പല്ലിളിച്ചു വിഡ്ഢികളായി കഴിയുന്നു.  അൽപ്പമെങ്കിലും സ്വയം ഒന്ന് ചിന്തിച്ച് സത്യത്തിന്റെ ഭാഗത്ത്‌ നിന്ന് കൂടെ?

7 അഭിപ്രായങ്ങൾ:

  1. ഉമ്മന്റെ കഷ്ടകാലത്തിന്റെ അങ്ങേയറ്റമാണല്ലോ!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതീന്നും അങ്ങേരു രക്ഷ പെടുന്ന കൊളാ കാണുന്നത്

      ഇല്ലാതാക്കൂ
  2. എന്റെ സംശയം അതല്ല. ഇങ്ങേരെന്തിനാ കത്തെഴുതുന്നത്? ആ ആറാട്ടുമുണ്ടൻ അന്തപ്പനെ ഫോണിൽ വിളിച്ച് പറഞ്ഞാ പോരേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിനു എന്തിനു സംശയം? നിഷേധിക്കാൻ ആണ് കത്തെഴുതുന്നത്.

      എവിടാ സുഹൃത്തേ, കാണാനില്ലല്ലോ?

      ഇല്ലാതാക്കൂ
    2. ഹാ ഹാ ഹാാ.കൊച്ചുഗോവിന്ദാാ!!!!

      ഇല്ലാതാക്കൂ