2014, ഡിസംബർ 10, ബുധനാഴ്‌ച

സ്ത്രീ വിമോചനം

ശ്വേതയെ കോടതി പൂർണ കുറ്റ വിമുക്ത ആക്കിയിരിയ്ക്കുന്നു. ദേശീയ അവാർഡ് നേടിയ ശ്വേത പ്രസാദ് എന്ന സിനിമ നടി, വ്യഭിചാര കുറ്റം ചുമത്തി ഈ ആഗസ്റ്റ്‌ 31 ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നല്ലോ.   രണ്ടു മാസം ജയിലിൽ ആയിരുന്നു.  ഡിസംബർ 6 ന്  ഹൈദരാബാദ് മെട്രോപോളിറ്റൻ സെഷൻസ്    കോടതി 'ക്ലീൻ ചിറ്റ്' ആണ് ശ്വേതയ്ക്ക് നൽകിയത്.


Image result for shweta prasad




ശ്വേതയ്ക്ക് ഒപ്പം ചില പ്രമുഖ ബിസിനസ് കാരെയും പിടിച്ചു എന്ന് അന്ന് വാർത്ത ഉണ്ടായിരുന്നു. അതിനു ശേഷം അവരെ പറ്റി യാതൊന്നും കേൾക്കാനില്ല. ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്റ്റ് പ്രകാരം ആണല്ലോ കേസ് എടുക്കുന്നത്. അങ്ങിനെയെങ്കിൽ അതിൽ ഉൾപ്പെട്ട ആണുങ്ങളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല? ആ നിയമത്തിൽ അതിനും വകുപ്പുണ്ട്.സെക്ഷൻ 5 C.  
ഇത് ആദ്യത്തെ സംഭവം അല്ലല്ലോ. സൂര്യനെല്ലി കേസിലെ പ്രതികൾ സ്വതന്ത്രമായി ആസ്വദിച്ചു കഴിയുന്നു. അത് പോലെ വിതുര കേസ്. അങ്ങിനെ എത്രയെത്ര കേസുകൾ. ഐസ് ക്രീം കേസിലെ രക്ഷപ്പെട്ട ഒരു  പ്രധാന പ്രതി ഇപ്പോൾ പറയുകകയാണ്, ഈ ചുംബന സമരം കാലത്തിൻറെ മാറ്റം ആണ്. അത് വേണം എന്ന്. സൗകര്യം ആയല്ലോ. ഇനി മറ്റേതു കൂടി പബ്ലിക് ആക്കിയാൽ ആശാന് വയസ്സ് കാലത്ത് ഇത് പോലെ മന്ത്രി മന്ദിരത്തിലും കാര്യം നടത്താമല്ലോ.

ഇതിനെതിരെയുള്ള പ്രതികരണങ്ങളും പ്രവർത്തനങ്ങളും അജിത പോലുള്ള സ്ത്രീകളിലും പിന്നെ ചില സന്നദ്ധ സംഘടനകളിലും ഒതുങ്ങി നിൽക്കുകയാണ്. സ്ത്രീ സമൂഹം ഇതിനെതിരെ എപ്പോഴും മൗനം   പാലിയ്ക്കുകയാണ്.  എനിയ്ക്ക് സംഭവിച്ചില്ലല്ലോ പിന്നെന്തിന് ഇടപെടണം എന്ന നമ്മുടെ സ്വാർത്ഥ ചിന്ത.  ഇവിടെ ശ്വേത യെ സഹായിയ്ക്കാൻ ആരുമില്ലാതായി.  ഇതിൽ ഉൾപ്പെട്ട ആണുങ്ങളെ എന്ത് കൊണ്ട് എക്സ്പൊസ് ചെയ്തില്ല? സ്ത്രീ വിമോചനം എന്നെല്ലാം പറഞ്ഞ് കുറെ പ്പേർ നടക്കുന്നല്ലോ. അവർക്കാർക്കും ഇതിലൊന്നും ചെയ്യാനില്ലേ?

ഇതിൽ ഉൾപ്പെട്ട പുരുഷന്മാരുടെ പേര് പുറത്തു കൊണ്ടു വരണം എന്ന് ഒരൊറ്റ സ്ത്രീയും പറയാത്തത് എന്താണ്?ഡൽഹിയിൽ അന്ന് നടന്ന ബലാൽസംഗത്തി നെതിരെ രാജ്യം ആകെ, പ്രത്യേകിച്ചും   സ്തീ സമൂഹം പ്രതികരിച്ചതിന്റെ ഒരു പ്രയോജനം നാം കണ്ടതാണല്ലോ. ഇവിടെ      ബലാൽസംഗത്തിന് വിധേയമാകുന്ന പെണ്‍കുട്ടിയെ കാണാനും ആസ്വദിയ്ക്കാനും അവളെ പഴി ചാരാനും ആണ് നമ്മുടെ താൽപ്പര്യം. അത് ചെയ്ത പുരുഷന്മാരെ വീര പുരുഷനായി കാണാൻ ആണ്‍ സമൂഹവും. അത് കൊണ്ടാണ് കുഞ്ഞാലിയും കുരിയനും ഗണേശനും ഒക്കെ ഇവിടെ സസുഖം വാഴുന്നത്. സമൂഹത്തെ നോക്കി പുച്ഛത്തോടെ   ചിരിച്ചു കൊണ്ട്. 


 ഫേസ് ബുക്ക്,ബ്ലോഗ്‌,റ്റ്വിറ്റർ അങ്ങിനെ എത്രയെത്ര സ്വതന്ത്ര മാധ്യമങ്ങൾ സൌകര്യമായി ഓരോ വ്യക്തിയുടെ കൈപ്പിടിയിൽ ഉണ്ട്. എന്നിട്ടും സ്ത്രീകൾ എന്ത് കൊണ്ട്  പ്രതികരിയ്ക്കുന്നില്ല! 

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2014, ഡിസംബർ 10 6:15 PM

    അതിനു പെണ്ണുങ്ങൾക്ക്‌ ഇതിനൊക്കെ എവിടെ സമയം...? സീരിയൽ, പരദൂഷണം, whatsapp, FB, പിന്നെ ചാറ്റിങ്ങും...പിന്നെ മാന്യന്മാരെ കണ്ടുപിടിച്ചിട്ട് അവർക്ക് പ്രത്യേകിച്ചു നേട്ടം ഒന്നും ഉണ്ടാവില്ല എന്ന് മനസ്സിലായി കാണും...

    മറുപടിഇല്ലാതാക്കൂ
  2. ശരിയാ. അതായിരിയ്ക്കും കാരണം.

    മറുപടിഇല്ലാതാക്കൂ