2014, ഡിസംബർ 22, തിങ്കളാഴ്‌ച

മത പരിവർത്തനം

നിർബന്ധിത മത പരിവർത്തനം ആണ് ഈ രാജ്യത്തെ ഇപ്പോഴത്തെ പ്രധാന വിഷയം. ഭാരതം ഒരു മതേതര രാഷ്ട്രം ആണ് എന്നാണ് ഭരണ ഘടന പറയുന്നത്. ഔദ്യോഗികമായി   മതമില്ലാത്ത രാഷ്ട്രം. എന്നാൽ ഈ രാജ്യത്ത്  അനേകം  മതങ്ങൾ  ഉണ്ട് അതിൽ വിശ്വസിയ്ക്കുന്ന ധരാളം ആളുകളും. ഹിന്ദു, മുസ്ലിം, ക്രൈസ്തവ, ബുദ്ധ,   ജൈന തുടങ്ങി അനേകം മതങ്ങൾ. അനേകം വിശ്വാസികൾ.  ഓരോ ആൾക്കും ഇഷ്ട്ടപ്പെട്ട മതത്തിൽ വിശ്വസിയ്ക്കാനും അതിൻറെ വഴിയെ പോകാനുമുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം കുറെയൊക്കെ ദുരുപയോഗ പ്പെടുത്തുന്നു എന്നാണ് സംശയം. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും എല്ലാം മറ്റുള്ളവർക്ക് അസൌകര്യം ഉണ്ടാക്കിക്കൊണ്ട് റോഡിലൂടെ ഉള്ള ഘോഷയാത്ര ഒരു ചെറിയ ഉദാഹരണം മാത്രം.

ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറാനും അതിൽ വിശ്വസിയ്ക്കാനും ഏതൊരാൾക്കും ഈ ഇന്ത്യാ മഹാരാജ്യത്തിൽ സ്വാതന്ത്ര്യം ഉണ്ട്.  മത പരിവർത്തനം ചെയ്യുന്ന  ധാരാളം ആളുകൾ ഉണ്ട്. എന്താണ് ഇവർ ഇങ്ങിനെ മത പരിവർത്തനം നടത്തുന്നതിൻറെ കാരണം? നിലവിലുള്ള മതത്തിൻറെ ശ്രേഷ്ടതക്കുറവോ  അതിൽ തെറ്റുകൾ ഉള്ളത് കൊണ്ടോ അല്ല. അത് പോലെ മാറിപ്പോകുന്ന മതത്തിന്റെ  ശ്രേഷ്ടതക്കൂടുതൽ കൊണ്ടോ അതിൽ ശരി കൂടുതൽ ഉള്ളത് കൊണ്ടോ, ആ മതത്തിൽ വിശ്വാസം വരുന്നത് കൊണ്ടോ അല്ല.

 പുതുതായി ചേക്കേറുന്ന  മതം ജീവിയ്ക്കാനുള്ള വക കൂടുതൽ തരും എന്നുള്ളത് കൊണ്ട് മാത്രം ആണ് ആൾക്കാർ പോകുന്നത്.  അങ്ങിനെ വെറുതെ ചെന്ന് കേറിയാൽ ഒന്നും കിട്ടാനും പോകുന്നില്ല. അതിന്  ഇട നിലക്കാർ ഉണ്ട്. ഇടനിലക്കാർ ചിലപ്പോൾ മത അധികാരികൾ തന്നെ ആയിരിയ്ക്കും. അവർ ചെന്ന് മത മേലധികാരികളെ കണ്ട് പറയും. ഇങ്ങിനെ കുറേപ്പേർ വരാനുണ്ട്. അവർക്ക് വേണ്ടത് ചെയ്യണം. ഇടനിലക്കാരനും ഇതിന്റെ കമ്മീഷൻ ഉണ്ട്. അങ്ങിനെ പുതുതായി വരുന്നവർക്ക്,  പണം, വീട്, വസ്ത്രം,  ആഹാര സാധനങ്ങൾ  തുടങ്ങിയവ പ്രതിഫലമായി നൽകുന്നു. അരിയും വീട്ടു സാധനങ്ങളും മറ്റും തുടർച്ചയായി നൽകി ക്കൊണ്ടുമിരിയ്ക്കും, അവർ വിട്ടു തിരികെ പോകാതിരിയ്ക്കാൻ വേണ്ടി.

ഇതിൽ നിന്നും മനസ്സിലാക്കാവുന്നത് ആരും വിശ്വാസം മാറുന്നത് കൊണ്ടോ, പുതിയ വിശ്വാസം ഉണ്ടാകുന്നത് കൊണ്ടോ അല്ല മതം മാറുന്നത് എന്നാണ്. എന്തെങ്കിലും കിട്ടും എന്നുള്ളത് കൊണ്ട് മാത്രമാണ്. അതിൽ ബുദ്ധിയുള്ളവർ അൽപ്പം "ബാർഗെയിൻ" ചെയ്യും. കിട്ടുന്ന അവസരം പാഴാക്കേണ്ടല്ലോ. അതിനാൽ മതം മാറ്റത്തിന് പിന്നിൽ പണം ഉണ്ട് എന്നുള്ളത് സത്യമാണ്. അത് മാത്രമാണ് ലക്‌ഷ്യം എന്നുള്ളത് മാത്രമാണ് സത്യം.

പിന്നെ തോക്കിൻ മുനയിൽ നിർത്തി നടത്തുന്ന മതം മാറ്റം. അതിവിടെ വലുതായി നടക്കാറില്ല. തോക്ക് മാറുമ്പോൾ മതവും പഴയതാകും.

ഇനി മാതം മാറി കൂടുതൽ ആൾക്കാർ വന്നാൽ ആ മതങ്ങൾക്കുള്ള ഗുണം എന്താണ്? പ്രത്യേകിച്ച് ഒന്നുമില്ല. തങ്ങളുടെ മതത്തിൽ ആള് കൂടും എന്നുള്ളത് മാത്രം. മത മേലധികാരികളുടെ ശിഷ്യ ഗണങ്ങൾ ആയി, കുഞ്ഞാടുകളായി കുറേപ്പേരെ ക്കൂടി കിട്ടും എന്ന് മാത്രം. ചൂഷണം ചെയ്യാൻ കൂടുതൽ ആളുകളെ കിട്ടും എന്നുള്ള ഗുണം. വേറെ ഒന്നുമില്ല. അവിടെ ആൾക്കാർ കൂടിയെന്ന് വച്ച് മറ്റ് എന്ത് പ്രയോജനം ആണുള്ളത്? ഈ മത നേതാക്കൾ ആരും വിശ്വാസികളെ രക്ഷിയ്ക്കാൻ വേണ്ടി അല്ലല്ലോ ഭരിയ്ക്കുന്നത്.

ഈ പരിവർത്തനങ്ങളെ നിർബ്ബന്ധിതം എന്ന് വിളിയ്ക്കാമോ? ഇല്ല.    ഇവ  പ്രലോഭന മത പരിവർത്തനം ആണ്. 

കേരളത്തിൽ കൂടുതലും ഹിന്ദു മതത്തിൽ നിന്നും ആണ് ആൾക്കാർ മതം മാറുന്നത്. കാരണം ഹിന്ദു മതം മറ്റു മതങ്ങളെ പ്പോലെ ഒരു ചട്ടക്കൂടിൽ ഉള്ളതല്ല. നയിയ്ക്കാനും നിയന്ത്രിയ്ക്കാനും  മേലധികാരികളും ഇല്ല.   ഹിന്ദുവായി ജനിയ്ക്കുന്നു, ഹിന്ദുവായി ജീവിയ്ക്കുന്നു, ഹിന്ദുവായി മരിയ്ക്കുന്നു. യാതൊരു നിയന്ത്രണവുമില്ല. ക്രിസ്ത്യാനി ആണെങ്കിൽ മാമൊദീസ് മുക്കിയില്ലെങ്കിൽ ക്രിസ്ത്യാനി ആകുന്നില്ല. മത മേലധികാരികൾ പറയുന്നത് പോലെ നടന്നില്ലെങ്കിൽ, കല്യാണവും ഇല്ല, ചാകുമ്പോൾ തെമ്മാടി ക്കുഴിയിലും ആകും. മുസ്ലിമിന്റെ ഗതിയും ഇത് തന്നെ. മത മേലധ്യക്ഷന്മാരെ ധിക്കരിച്ചു സ്വന്തം വഴിയിലൂടെ പോകാൻ അവർക്ക് കഴിയില്ല. ക്രിസ്തുമതത്തിലേയ്ക്ക് കൂടുതൽ ആളുകൾ മാറുന്നതിന്റെ കാരണം പണം കിട്ടും കൂടാതെ  ചട്ടങ്ങൾ അത്ര കടുപ്പമല്ല. കുറച്ചൊക്കെ ധിക്കരിച്ചാലും അവസാനം ഒത്തു തീർപ്പാകാൻ എളുപ്പമാണ്. മുസ്ലിം മതത്തിലേയ്ക്ക് അങ്ങിനെ ആരും പോകില്ല. അത് വലിയ കട്ടിയാണ്. സ്വാതന്ത്ര്യം ഒന്നുമില്ല. വല്ല കല്യാണവും കഴിയ്ക്കുമ്പോൾ വരുന്ന നിർബന്ധിത മാറ്റം മാത്രമാണുള്ളത്. പിന്നെ ഇപ്പോൾ കേൾക്കുന്ന 'ലവ് ജിഹാദ്' പോലെ ഉള്ളവ.

ഇതൊക്കെയാണ് മത പരിവർത്തനങ്ങൾക്ക് പിറകിലുള്ള സത്യങ്ങൾ. രാഷ്ട്രീയ പാർട്ടികൾ അവസര വാദികൾ ആണ്. തരാതരം പോലെ നിറം മാറും. മാർക്സിസ്റ്റ് പാർട്ടിയെ നോക്കൂ. മത പരിവർത്തനം നിർത്തലാക്കാൻ ഉള്ള നിയമം കൊണ്ട് വരാൻ അവർ പിന്തുണയ്ക്കില്ല. പക്ഷെ ഹിന്ദു മതത്തിലോട്ടു പരിവർത്തനം നടത്തുന്നു എന്ന് പാർലമെന്റിൽ കിടന്ന് അലമുറയിടുന്നു. എല്ലാ രാഷ്ടീയ പാർട്ടികളും ഇത് പോലെ തന്നെ.

4 അഭിപ്രായങ്ങൾ:

  1. മതത്തിനോട് അമിതമായ ഭ്രമം ഉള്ളവനെ വിശ്വാസിയെന്നാണോ വർഗീയവാദിയെന്നാണോ വിളിക്കേണ്ടത് ? മതം ഇന്ന് വെറുമൊരു സാമ്പത്തിക ശ്രോതസ്സായി മാറിയിരിക്കുന്നു... മാറ്റുന്നവനും... മാറുന്നവനും ലാഭം!!! ദൈവത്തെ വിറ്റ് ജീവിക്കുന്ന കുറെ സ്ഥാപനങ്ങളും അതിനു കുറെ നടത്തിപ്പുകാരും. ദൈവം അവരെ നേരിട്ട് നിയമിച്ചത് പോലെയാണ് ചിലരുടെ പെരുമാറ്റവും രീതികളും..."മനുഷ്യദൈവങ്ങളെ" കാണാൻ ഭാഗ്യം ലഭിച്ച ഒരു അപൂർവ ജനതയാണ് നമ്മൾ.

    ഓർക്കുക: തീവ്രമായ വിശ്വാസം എപ്പോഴും ആപത്താണ് ...

    മറുപടിഇല്ലാതാക്കൂ
  2. ഐ. എന്ന ഞാൻ: മതത്തിനോട് അമിത മായ ഭ്രമമോ വിശ്വാസമോ ആർക്കും ഉണ്ടെന്നു കരുതുന്നില്ല. മറ്റെന്തെങ്കിലും നേടിയെടുക്കാനുള്ള ഒരു ഉപാധി മാത്രമാണ് മതം. അതിന് മതത്തിന്റെ ലേബൽ ചാർത്തുന്നു എന്നു മാത്രം. എന്തും അമിതമായാൽ അപകടം തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. ഇതിനിത്ര വേവലാതിപ്പെടാന്‍ എന്തിരിയ്ക്കുന്നു എന്നാണു എന്‍റെ സംശയം ..മതം മാറ്റാന്‍ ആരും സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നൊന്നുമില്ലല്ലോ ..പിന്നെന്തിനീ ബഹളം ...?

    മറുപടിഇല്ലാതാക്കൂ
  4. പക്ഷെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിക്കൊണ്ട് ഇരുന്നാലേ കാര്യങ്ങൾ നടക്കൂ സലിം.

    മറുപടിഇല്ലാതാക്കൂ