2014, ഡിസംബർ 31, ബുധനാഴ്‌ച

നാപ്കിൻ സമരം

എന്തൊരു ആവേശമായിരുന്നു  ചുംബിയ്ക്കാനും കെട്ടിപ്പിടിയ്ക്കാനും? ആ ചുംബന സമരത്തിൽ പങ്കെടുക്കാനും കുറെ പെണ്‍കുട്ടികൾ. അതിനെ സപ്പോർട്ട് ചെയ്യാൻ എഴുത്തുകാരും മാധ്യമ പ്രവർത്തകരും മറ്റുമായ കുറെ പെണ്ണുങ്ങൾ.

ഇതാ കുറെ സ്ത്രീകളെ  തുണി ഉരിഞ്ഞു പരിശോധിച്ചിരിയ്ക്കുന്നു. സ്ത്രീകളെ,സ്ത്രീത്വത്തെ തന്നെ ഇങ്ങിനെ അപമാനിച്ചപ്പോൾ  എവിടെ പോയി ഈ ചുംബാൻസികൾ? എവിടെ പോയി അവരുടെ ആവേശം? കൊച്ചി സ്പെഷ്യൽ എക്കണോമിക് സോണിലെ അസ്മ റബ്ബർ പ്രോടക്ട്സ് എന്ന ഗ്ലൌസ് ഉണ്ടാക്കുന്ന കമ്പനിയിലെ 45 സ്ത്രീകളെ ആണ് അവിടത്തെ സൂപ്പർ വൈസർ മാർ തുണി മാറ്റി പരിശോധിച്ചത്. ഉപയോഗിച്ച ഒരു സാനിറ്ററി പാഡ് ഒരു ശുചി മുറിയിൽ കണ്ടത് ആരാണ് അവിടെ ഇട്ടത് എന്ന്  അറിയാനാണ് ഈ പാവം സ്ത്രീകളെ ഇങ്ങിനെ ഹീനമായ രീതിയിൽ കൈകാര്യം ചെയ്തത്. ഇതിൻറെ മാനേജ്മെൻറ്റ്  അറിയാതെ ഇത്തരമൊരു പരിശോധന നടത്തുകയില്ലല്ലോ.  

ജോലി സമയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ ദിവസം രണ്ടു തവണയിൽ കൂടുതൽ മൂത്രമൊഴിയ്ക്കാൻ പാടില്ലത്രേ.

വലിയ തുണിക്കടകളിലും,സ്വർണ ക്കടകളിലും, അത് പോലെയുള്ള ഷോ റൂമുകളിലും ജോലിചെയ്യുന്ന സ്ത്രീകൾക്ക്,ഇരിയ്ക്കാൻ പാടില്ല,കൂടുതൽ വെള്ളം കുടിയ്ക്കാൻ  പാടില്ല,എന്നൊക്കെ പണ്ടേ പറഞ്ഞു കേട്ടതാണ്. അതിലൊന്നും ഈ സ്വാതന്ത്ര്യ സമര ക്കാർക്ക് ഒരു കുഴപ്പവും ഇല്ല. കെട്ടിപ്പിടിച്ചു  ചുംബിച്ചാൽ മതി.

എത്ര നികൃഷ്ട്ടമായ രീതിയിൽ ആണ് ഈ പാവം സ്ത്രീകളോട് പെരുമാറിയത്?  ഇവിടത്തെ വനിതാ വിമോചനക്കാർ എല്ലാം ഏത് മാളത്തിൽ പോയി ഒളിച്ചു?  കഷ്ട്ടം. ഒരു ചിലവുമില്ലാതെ പത്ര പ്രസ്താവന നടത്താൻ അല്ലാതെ ഈ നാണം കേട്ട സ്ത്രീ വിമോചനക്കാർക്ക് കഴിയുമോ?  

ഇതിൻറെ വസ്തുത അന്വേഷിയ്ക്കാൻ, പരാതി കൊടുത്ത സ്ത്രീകളുമായി സംസാരിയ്ക്കാൻ, അവർക്ക്   ധാർമിക പിന്തുണ നൽകാൻ,  ഇതിനെതിരെ പ്രതികരിയ്ക്കാൻ, ഒരു പ്രകടനം നടത്താൻ സ്ത്രീ വിമോചനക്കാർ ആരും തയ്യാറില്ല. കഷ്ട്ടം.

9 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2015, ജനുവരി 1 11:57 AM

    Reason for no reaction is:
    1. The company Asma products is owned by a Muslim.
    2. The women wo had to bear with heinous behaviour of the superwiser were Hindu and Christian.
    This is truth; you may call it communal.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. അല്ലെങ്കിലും സ്ത്രീകൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ ഒരു സമരക്കാരി പെണ്ണിനെയും കാണില്ല.. കാരണം ലിപ്പ് ലോക്കും... ജീന്സും... 10 മണി സഞ്ചാരവും... അല്ലല്ലോ വിഷയം.. ഞങ്ങൾ അങ്ങനാ... ന്യൂ ജനറേഷൻ ആവശ്യങ്ങൾക്ക് മാത്രേ പ്രതികരിക്കൂ... പിന്നെ വേണേൽ പോസ്റ്റ്‌ "ഷെയർ" ചെയ്യാം അല്ലെങ്കിൽ "ലൈക്കാം" ... അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു 'മഞ്ഞ' ചാനലിൽ 'സംസ്കാരമില്ലാത്ത' കേരളത്തെ ലജ്ജിപ്പിക്കാനായി ഒരു "വിഡ്ഢി ഷോ" സംഘടിപ്പിക്കാം... സോറി !!!... അതിനപ്പുറം ഞങ്ങൾ എന്ത് ചെയ്യാനാ ???

    മറുപടിഇല്ലാതാക്കൂ
  4. Well said, it is a truth, in kerala what we need to discuss protest and highlighted is determined by paid media owned by religious and corporate mafia

    മറുപടിഇല്ലാതാക്കൂ
  5. ഐ എന്ന ഞാൻ: പെണ്ണുങ്ങളുടെ സമരം ഒക്കെ ഇപ്പറഞ്ഞത്‌ പോലെ തന്നെ. രാഷ്ട്രീയ ക്കാരികൾ ആയാലും ഇതൊക്കെ തന്നെ. സാരിക്കടയിലും ആഭരണ ക്കടയിലും തള്ളാനും പിന്നെ അൽപ്പം തുണി ഉടുത്തും ഉടുക്കാതെയും വല്ല ഫാഷൻ ഷോയിലും കാണിയ്ക്കാനും. അത് മതി അവരുടെ ജീവിതം സഫലം ആകാൻ.

    മറുപടിഇല്ലാതാക്കൂ
  6. ബൈജു, ഈ പെയ്ഡ് മീഡിയ ശരിയാണ്. പക്ഷെ ഒരു കാര്യം ഉണ്ട്. ഇവർക്ക് വിരുദ്ധ താൽപ്പര്യങ്ങൾ ഉള്ളവർ പണം നൽകുന്നത് കൊണ്ട് മിയ്ക്കവാറും എല്ലാ വാർത്തകളും പുറത്തു വരുന്നുണ്ട്. ഒരാൾ വാർത്ത തമസ്കരിയ്ക്കാൻ ഒരു പത്രത്തിന്.. മറ്റൊരാൾ

    മറുപടിഇല്ലാതാക്കൂ
  7. അതെ പെണ്ണിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പോലും പെണ്ണൊരുമ്പെടുന്നില്ല ...

    മറുപടിഇല്ലാതാക്കൂ
  8. മുരളീ മുകുന്ദൻ, എന്നാൽ ജാടയ്ക്കു ഒരു കുറവുമില്ല താനും

    മറുപടിഇല്ലാതാക്കൂ