2015, ഡിസംബർ 1, ചൊവ്വാഴ്ച

ജാതി

സഹാനുഭൂതിയും സഹജീവി സ്നേഹവും ദയയും അനുകമ്പയും ഒക്കെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നൗഷാദ്  എന്ന യഥാർത്ഥ മനുഷ്യനെ കാണാൻ കഴിഞ്ഞത്  ഭാഗ്യം എന്ന് തന്നെ പറയാം. സഹ ജീവികൾ അപകടത്തിൽ പെട്ടപ്പോൾ അവരുടെ ജീവൻ   രക്ഷിക്കാൻ  സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി  ഇറങ്ങി പുറപ്പെട്ട നൗഷാദ് എന്ന മനുഷ്യനെ നമ്മൾ പ്രണമിക്കേണ്ടി ഇരിക്കുന്നു. ഇത്തരം ഒരു അപകടം ഉണ്ടാകുമ്പോൾ, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാകുമ്പോൾ  അതിന്റെ പടം പിടിക്കാനും പത്തു പേരെ കാണിക്കാനും ആണ് ഇന്നത്തെ മനുഷ്യന് താൽപ്പര്യം.  അല്ലാതെ അവരെ ഒന്ന് സഹായിക്കാൻ നമ്മൾക്ക് മടിയാണ്. അവിടെയാണ് നൗഷാദ് മാതൃകയാകുന്നത്‌. കൂടുതൽ പുകഴ്ത്തുന്നില്ല . അത് എൻറെ ഉത്തരവാദിത്വത്തിൽ  നിന്നും ഉള്ള ഒളിച്ചോട്ടം ആയിരിക്കും. 

നൗഷാദിനെ കുറിച്ച്,  നൗഷാദിന്റെ മാനുഷിക പ്രവർത്തിയെ    കുറിച്ച്, ആരെങ്കിലും അധിക്ഷേപിച്ചു പറഞ്ഞെങ്കിൽ അത് പൊറുക്കാനാകാത്ത തെറ്റ് തന്നെയാണ്. ഇത്രയും മഹത്തായ കാര്യം ചെയ്ത നല്ല മനസ്സിനെ അംഗീകരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.  വെള്ളാപ്പള്ളി നടേശൻ പറഞ്ഞ പ്രസ്താവന ആണ് ഇപ്പോൾ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. നൗഷാദിനെ കുറിച്ച് മോശമായി നടേശൻ എന്തെങ്കിലും പറഞ്ഞോ? നൗഷാദ് ചെയ്ത മനുഷ്യത്വം നിറഞ്ഞ പ്രവർത്തി യെ മോശമായി ചിത്രീകരിച്ചോ? അങ്ങിനെ എങ്കിൽ അത് തെറ്റ് തന്നെയാണ്. നാം ചെയ്യാൻ മടിക്കുന്ന ഒരു സൽക്കർമം മറ്റാരെങ്കിലും ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുക തന്നെയാണ് ചെയ്യേണ്ടത്.

ഇവിടെ സഹായിക്കുന്നതിനും കൂട്ട് കൂടുന്നതിനും ഒക്കെ മതം എന്ന് തൊട്ടാണ് ഒരു ഘടകം ആയി വന്നത്? പൊലിയുന്ന ജീവനുകൾക്ക് ജാതിയും മതവും ഉണ്ടോ? കുഴിയിൽ വീണത്‌ എതു മതക്കാരൻ എന്ന് നോക്കിയാണോ നൗഷാദ് രക്ഷിക്കാൻ എടുത്തു ചാടിയത്? അല്ല. ഇനി അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു എന്ന് വിചാരിക്കുക. എങ്കിൽ   നൗഷാദ് എന്ന ഇസ്ലാം രക്ഷപ്പെടുത്തിയത് കൊണ്ട്  ആ ഹിന്ദുക്കളുടെ ജീവൻ രക്ഷപ്പെടില്ലായിരുന്നോ? 

ഇവിടെ രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. വെള്ളാപ്പള്ളി ഒന്ന് പറഞ്ഞു. അതിനെതിരെ ചർച്ച ആഘോഷമാക്കുകയാണ് ചാനലുകാരും രാഷ്ട്രീയക്കാരും.ഇനി എന്തെങ്കിലും ആപത്തു വരുമ്പോൾ  ആണോ സഹായിക്കുന്നത്? ഒരാൾ അപകടത്തിൽ പെട്ട് കിടക്കുമ്പോൾ നമുക്ക് ചോദിക്കാം . നീയെത് ജാതി. എന്റെതെങ്കിൽ ഞാൻ നോക്കാം. അല്ലെങ്കിൽ അവർ വരട്ടെ.

അതും സംഭവിക്കില്ല. സ്വന്തം ജാതി ആയാലും മാറി നിൽക്കും. ഇവിടെ ജാതി കോളേജുകൾ ഉണ്ടല്ലോ? ജാതി പറഞ്ഞു ചെന്നാൽ  കാര്യം നടക്കുമോ? ഇല്ല അവിടെ സ്വന്തം ജാതി ആയാലും കാശ് കൊടുക്കണം. 




4 അഭിപ്രായങ്ങൾ:

  1. നൗഷാദ് ചെയ്ത മനുഷ്യത്വം
    നിറഞ്ഞ പ്രവർത്തി യെ മോശമായി
    ചിത്രീകരിച്ചോ? അങ്ങിനെ എങ്കിൽ അത്
    തെറ്റ് തന്നെയാണ്. നാം ചെയ്യാൻ മടിക്കുന്ന
    ഒരു സൽക്കർമം മറ്റാരെങ്കിലും ചെയ്യുമ്പോൾ
    അതിനെ അഭിനന്ദിക്കുക തന്നെയാണ് ചെയ്യേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  2. അര നൂറ്റാണ്ട്‌ കാലം സംഘപരിവാരങ്ങളും ,ബി.ജേ.പിയും നോക്കിയിട്ട്‌ നടക്കാത്തത്‌ വെള്ളാപ്പള്ളി ഒറ്റയ്ക്ക്‌ ഒരു മാസം കൊണ്ട്‌ നടത്തുന്നു..

    മറുപടിഇല്ലാതാക്കൂ