Saturday, May 2, 2015

മെയ് 1


മെയ് ദിന റാലി. പുതു പുത്തൻ ചെങ്കൊടികൾ. ഓരോരുത്തർക്കും  ഇപ്പോൾ   പ്രിന്റ്‌ ചെയ്ത് എടുത്തത്. പി.വി.സി. പൈപ്പുകളിൽ കെട്ടിയത്. അതാണ്‌ ഇന്നത്തെ അധ്വാനിയ്ക്കുന്ന ജന വിഭാഗത്തിന്റെ റാലി. മെയ് ദിനത്തിൻറെ പ്രസക്തി ഇന്ന് ഈ റാലിയിൽ ഒതുങ്ങുന്നു. "റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പാർട്ടിയുടെ പ്രമുഖ നേതാക്കൾ പ്രസംഗിയ്ക്കുന്നു". തീർന്നു ഒരു മെയ് ഒന്ന്. 

തൊഴിലാളി വർഗത്തിൽ ഒരു വരേണ്യ വർഗം ഉടലെടുത്തിട്ട്‌ കാലം കുറെ ആയി. നോക്കു കൂലി വാങ്ങുന്നവരും, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നവരും  ആയി ഒരു വർഗം.  അസംഘടിതരായ ഒരു വർഗം ഇന്ന് കീഴാള വർഗം ആയി നില നിൽക്കുന്നു.  8 മണിയ്ക്കൂർ- 10 മണിയ്ക്കൂർ ജോലി. ഒരു മിനിട്ട് പോലും ഇരിയ്ക്കാൻ അവകാശമില്ലാതെ. വലിയ തുണിക്കടകളിലും സ്വർണ ക്കടകളിലും അത് പോലുള്ള വൻ ഷോ റൂമുകളിലും ജോലി ചെയ്യുന്ന പാവങ്ങൾ. കൂടുതലും സ്ത്രീകൾ. അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആരുമില്ല. 

അങ്ങിനെ പലതും. മെയ് ദിന ആശംസകൾ. സർവ രാജ്യ തൊഴിലാളികൾക്ക്. 

8 comments:

 1. സ്ത്രീകൾക്ക് അവകാശമോ??അവർ ചന്തി കുലുക്കി നടന്നത് കൊണ്ടാണ് ഭാരതീയൻറെ മാനം അന്താരാഷ്‌ട്ര തലത്തിലേക്ക് കപ്പലേറിയത് എന്നാണ് പ്രബുദ്ധനായൊരിടതു പക്ഷ സുഹൃത്ത് അഭിപ്രായിച്ചത്.മ്റ്റൊരു വലതൻ നേതാവ് ചുവരിൽ വലതു കൈകുത്തി മാമാപ്പണിക്കു നിക്കുന്നവന്റെ അശ്ലീലച്ചിരിയോടെ ഒരു മാധ്യമപ്രവർത്തകയോട് ചോദിച്ചതും നാം കണ്ടു ....

  പൊള്ളത്തരങ്ങളുടെ കെട്ടുകാഴ്ചകളാണ് ആഘോഷിക്കപ്പെടുന്നത് ,,,,

  ReplyDelete
  Replies
  1. അതെ വഴി മരങ്ങൾ. പൊള്ളത്തരങ്ങൾ.അതിൽ അറിയാതെ വീണു പോവുന്ന പാവങ്ങൾ. അത് മുതലെടുക്കുന്ന നേതാക്കൾ.

   Delete
 2. ആരെങ്കിലും നോക്കുകൂലി കൊടുത്തിട്ടുണ്ടോ??

  വീടുപണി ആവശ്യത്തിനായ്‌ നാലു മരം വെട്ടി മില്ലിലേക്ക്‌ കൊണ്ട്‌ പോകാനായി ലോറിയിൽ കയറ്റി കെട്ടിക്കഴിഞ്ഞപ്പോൾ നോക്കുകൂലിക്കാർ എത്തി.5000/-ഇല്ലെങ്കിൽ ലോറി അനങ്ങില്ലത്രേ.
  വീട്പണി തുടങ്ങുന്നതിനു മുൻപേ കല്ലുകടി ആയല്ലോ എന്ന് വിഷമിച്ച്‌ 2500 കൊടുത്തു.
  നാലഞ്ച് അട്ടിമറിക്കാർ വീടിനു മുന്നിൽ വന്ന് നിൽക്കുന്നതൊക്കെ സിനിമയിലൊക്കെ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളു.

  ഒരിക്കലും നിനക്കൊന്നും ഗുണപ്പെടത്തില്ലെടാ എന്നു അനുഗ്രഹിച്ചു കൊണ്ട്‌ 2500 കൊടുത്തു..

  ReplyDelete
  Replies
  1. ഈ നോക്കു കൂലി നോക്കു കൂലി എന്ന് പറയുമ്പോൾ പണ്ട് സുധിയ്ക്ക് പുശ്ചം ആയിരുന്നു. അല്ലേ . ഇപ്പം കാര്യം നേരിട്ട് അനുഭവിച്ചപ്പോൾ സുഖം ആയല്ലോ. ഏതായാലും ആ അനുഗ്രഹം കൊണ്ടൊന്നും ആ മഹാന്മാർക്ക് ഒന്നും സംഭവിയ്ക്കാൻ പോകുന്നില്ല. അത്ര വൃത്തി കേട്ട ജന്തുക്കൾ ആണവർ

   Delete
 3. കോരനും,കോതയ്ക്കും കഞ്ഞി കുമ്പിളീല്‍ തന്നെ!
  യൂണിയന്‍ നേതാക്കളും,സംഘടനാനേതാക്കളും വിലസിനടക്കുന്നു.............
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. അവരുടെ കഞ്ഞി എന്നും അവിടെ ത്തന്നെ.

   Delete
 4. തൊഴിലാളി വർഗത്തിൽ ഒരു വരേണ്യ വർഗം ഉടലെടുത്തിട്ട്‌ കാലം കുറെ ആയി. നോക്കു കൂലി വാങ്ങുന്നവരും, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നവരും ആയി ഒരു വർഗം. അസംഘടിതരായ ഒരു വർഗം ഇന്ന് കീഴാള വർഗം ആയി നില നിൽക്കുന്നു. 8 മണിയ്ക്കൂർ- 10 മണിയ്ക്കൂർ ജോലി. ഒരു മിനിട്ട് പോലും ഇരിയ്ക്കാൻ അവകാശമില്ലാതെ. വലിയ തുണിക്കടകളിലും സ്വർണ ക്കടകളിലും അത് പോലുള്ള വൻ ഷോ റൂമുകളിലും ജോലി ചെയ്യുന്ന പാവങ്ങൾ. കൂടുതലും സ്ത്രീകൾ. അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആരുമില്ല.

  ReplyDelete
  Replies
  1. ഇതാണ് സുഹൃത്തേ ഇവിടെ നടക്കുന്നത്.

   Delete