Tuesday, May 5, 2015

പോലീസ് കോപ്പി അടി

വൈസ് ചാൻസലർ മാര് കോപ്പി അടിയ്ക്കുന്നു. പിന്നാ പോലീസ് കാര് കോപ്പി അടിയ്ക്കുന്നത് വലിയ കാര്യം ആയിട്ട് പറയുന്നത്. കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ വീര മണികണ്ഠൻ വീരമായി കോപ്പി അടിച്ചാണ് പി.എച്.ഡി. പാസായത് എന്ന് അടുത്ത കാലത്ത് അങ്ങേരുടെ പ്രബന്ധം (തീസിസ്) നോക്കിയവർ പറഞ്ഞത്. മറ്റൊരാൾ എഴുതിയത് പകർത്തി അങ്ങേർക്ക് ഡോക്ടറേറ്റ് കിട്ടി. പറഞ്ഞു വന്നപ്പോൾ നമ്മുടെ വൈസ് ചാൻസലർ മാർ പലരും കോപ്പി അടിയിൽ കൂടെയാണ് ഡാക്ക്ട്ടർ മാർ ആയത്. പ്രശ്നം പരിശോധിയ്ക്കുമെന്നു ആയപ്പോൾ ഇവന്മാരുടെ തീസിസിന്റെ കോപ്പികൾ എല്ലാം അപ്രത്യക്ഷമായി. ലൈബ്രറിയിൽ നിന്നും എല്ലായിടത്ത് നിന്നും. അതാ നമ്മുടെ നാട്.

ഏറ്റവും അവസാനത്തെ വി,ഐ.പി. കോപ്പി അടി നടത്തിയത്   ഒരു ഐ.ജി. ആണ്. ടി.ജെ.ജോസ് I P S.   LLM പരീക്ഷയ്ക്ക്  ഗൈഡ് മുണ്ടിനടിയിൽ ( അതോ പാന്റോ) ഒളിപ്പിച്ചു വച്ച് അത് കോപ്പി അടിയ്ക്കുകയായിരുന്നു. അപ്പോഴാണ്‌ പിടി വീണത്‌. അത് പോലീസ്  ഐ.ജി. ആണെന്നറിഞ്ഞപ്പോൾ വൈസ് പ്രിൻസിപ്പാളും മാനേജ്മെന്റും ഇത് ഒതുക്കി തീർക്കാൻ ശ്രമം നടത്തി. ജോസ് ആകട്ടെ കോപ്പി അടിച്ച തെളിവായ ഗൈഡിന്റെ കടലാസുകളും കൊണ്ട് സ്ഥലം വിട്ടു.തൊണ്ടി മുതൽ മുക്കാൻ പോലീസിനെ ആരും പഠിപ്പിയ്ക്കണ്ടല്ലോ. 

ഇനിയാണ് ശരിയായ കാര്യങ്ങൾ നടക്കുന്നത്. ഈ സംഭവം നടന്ന് ഒന്നോ രണ്ടോ മണിയ്ക്കൂറുകൾക്കകം ഒരു അന്വേഷണത്തിന്  ആഭ്യന്തര മന്ത്രി ഉത്തരവിടുന്നു.  കോപ്പി അടിച്ച വിവരം ഡി.ജി .പി. ബാല സുബ്രമണ്യം സ്ഥിരീകരിയ്ക്കുന്നു. IG ജോസിനോട് നിർബ്ബന്ധിത അവധിയിൽ പ്രവേശിയ്ക്കാൻ ആവശ്യപ്പെടുന്നു. കേരളത്തിനാകെ നാണക്കേട്‌ ആണെന്നും  ഇങ്ങിനെയുള്ളവരെ പോലീസ് സേനയിൽ വച്ച് കൊണ്ടിരിയ്ക്കണമോ എന്ന് ആലോചിയ്ക്കും എന്ന് വരെ ചെന്നിത്തല പറഞ്ഞു കളഞ്ഞു.

കൊടിയേറ്റം സിനിമയിൽ ഗോപി പറഞ്ഞത് പോലെ  "എന്തൊരു സ്പീഡ്".  6 മാസമായി മാണി കോഴ വാങ്ങിയത് അന്വേഷിയ്ക്കുന്നു. ഒന്നുമായില്ല. ബാബു കോഴ വാങ്ങിയത് നിർവാഹമില്ലാതെ അന്വേഷിയ്ക്കാൻ ഉത്തരവ് ഇടുന്നു. സരിതയുടെ കേസ് അന്വേഷണം രണ്ടു വർഷമായി നടക്കുന്നു. നിസാം കേസ് ഇഴഞ്ഞു നീങ്ങുന്നു. ടി.ഓ. സൂരജിന്റെ കേസുകൾ ഇങ്ങിനെ നടക്കുന്നു. അങ്ങിനെ എല്ലാ ക്രിമിനൽ കേസുകളും ഇഴഞ്ഞാണ് പോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരാകട്ടെ മുട്ടിൽ ഇഴഞ്ഞും.  അപ്പോഴാണ്‌ ജോസിൻറെ കോപ്പി അടി കാര്യത്തിൽ ആഭ്യന്തര വകുപ്പിന്  ഇത്രയും വലിയ ശുഷ്കാന്തി. 

അസൌകര്യം ആയ കാര്യങ്ങൾ എന്ത് ചോദിച്ചാലും " അത് ഞാൻ കണ്ടില്ല" , "അത് ഞാൻ കേട്ടില്ല", അത് ഞാൻ അന്വേഷിച്ചിട്ട് പറയാം എന്നൊക്കെ പറയുന്ന ചെന്നിത്തല ആണ് സെക്കന്ഡ് കൾക്കകം കാര്യം എല്ലാം അറിഞ്ഞത്. എന്തൊരു ശുഷ്ക്കാന്തി. ഇതിലും വലിയ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത I P S കാര് പോലീസ് നിറയെ ഉള്ളപ്പോൾ ആണ് ജോസിന്റെ കാര്യത്തിൽ ഇത്ര ധൃതിയിൽ കാര്യങ്ങൾ നീങ്ങിയത്.

ജോസ് കാണിച്ചത് തെറ്റ് തന്നെ. പക്ഷെ ചെന്നിത്തലയ്ക്ക് എന്തോ കണക്കു തീർക്കാനുണ്ട്. അതാണ്‌ ഇത്രയും വലിയ വേഗത.

 പോലീസിൽ പലരും ഇത് പോലെ വലിയ ഡിഗ്രികളും   ഡോക്ടറേറ്റ് കളും കൊണ്ട് നടക്കുന്നത് എങ്ങിനെയെന്ന് ഇപ്പോൾ മനസ്സിലായല്ലോ.

7 comments:

 1. പരീക്ഷ എഴുതുന്ന എല്ലാകുട്ടികളും ജയിക്കണം..!!!
  അല്ല പിന്നെ!!
  ലേഖനം ഇഷ്ടപ്പെട്ടു.!!

  ReplyDelete
  Replies
  1. അവിടെയാണ് കല്ലോലിനി നമ്മുടെ SSLC അബ്ദു റബ്ബിനെ നമ്മൾ ആദരിയ്ക്കേണ്ടത്.

   Delete
 2. വൈസ് ചാൻസലർ വരെ കോപ്പിയടിക്കുന്ന കേരളത്തിലെ സർവ്വകലാശാലകളിൽ ഇങ്ങിനെയൊരു കോപ്പിപിടുത്തം നടന്നത് ലോകാത്ഭുതമാണ്...

  ReplyDelete
  Replies
  1. പ്രദീപ്‌ കുമാർ: ഈ പിടിത്തം എന്തോ ഒരു അബദ്ധം പറ്റിയതാണ്. IG ആണെന്ന് അറിഞ്ഞിട്ട് രക്ഷ പെടുത്താൻ കുറെ ശ്രമിച്ചു. പക്ഷെ കൈ വിട്ടു പോയി. അൽപ്പം രാഷ്ട്രീയവും.

   Delete
 3. മെഗാസീരിയലുകള്‍...............
  ഇതിനന്ത്യമുണ്ടാകുമോ?
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. എല്ലാറ്റിനും എന്ന പോലെ ഇതിനും ഒരന്ത്യം വരും.

   Delete
 4. പോലീസിൽ പലരും ഇത് പോലെ വലിയ ഡിഗ്രികളും ഡോക്ടറേറ്റ് കളും കൊണ്ട് നടക്കുന്നത് എങ്ങിനെയെന്ന് ഇപ്പോൾ മനസ്സിലായല്ലോ.

  ReplyDelete