Sunday, May 17, 2015

ഇളിച്ചു കാട്ടിയ മന്ത്രി മുഖങ്ങൾ

The Supreme Court asked the Centre to constitute a three-member committee to regulate government advertisements.
കാണാൻ ഇഷ്ടപ്പെടാത്ത ദുർ മുഖങ്ങൾ നമ്മുടെ ചിലവിൽ പത്ര പ്പരസ്യങ്ങളിൽ കാണേണ്ടി വരുന്ന ദുര്യോഗം ആണ് ഒഴിവാക്കപ്പെട്ടത്, നമ്മുടെ ഭാഗ്യം. സുപ്രീം കോടതി വിധിയോടെ ജനങ്ങളെ നോക്കി ഇളിച്ചു കാട്ടി നിൽക്കുന്ന മന്ത്രി കോമരങ്ങളുടെ പടങ്ങൾ പത്രങ്ങളിൽ നിന്നും ചാനലുകളിൽ നിന്നും അപ്രത്യക്ഷമായി.  

ദേ ഇന്നത്തെ പത്രത്തിൽ വന്ന ഒരു പരസ്യം നോക്കൂ. ചാണ്ടി സർക്കാർ 4 വർഷം തികച്ച ഒരു മുഴുവൻ പേജ് പരസ്യം. ചാണ്ടിയുമില്ല മാണിയുമില്ല കുഞ്ഞാലിയുമില്ല. സുപ്രീം കോടതി വിധി ഇല്ലായിരുന്നു വെങ്കിൽ കാണാമായിരുന്നു. 20 മന്ത്രിമാരും 32 പല്ലും ഇളിച്ചു  കാട്ടി ജനങ്ങളെ പുശ്ചിയ്ക്കുന്ന ആ വെടല ചിരിയും ആയി നിൽക്കുന്ന പടം. അതിൽ നിന്നും ജനം   രക്ഷപ്പെട്ടു.  ഇവന്മാര് പല്ലിളിയ്ക്കുന്ന  പരസ്യത്തിൻറെ പണം കൊടുക്കേണ്ടത് ആരാ? നമ്മൾ തന്നെ. പാവം ജനം. ഏതായാലും പടം ഇല്ലാത്തത് കൊണ്ട് ഇനി പരസ്യങ്ങൾ കുറയും എന്നത് തീർച്ചയാണ്. 

ഇനിയുള്ള പത്ര മാധ്യമ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാന മന്ത്രി,  ചീഫ് ജസ്റ്റീസ് എന്നിവരുടെ ചിത്രങ്ങൾ മാത്രമേ  സർക്കാർ പരസ്യങ്ങളിൽ വരാവൂ എന്നാണ് രഞ്ജൻ ഗോഗോയി,എൻ.വി. രമണ എന്നിവർ അടങ്ങിയ ബെഞ്ച്‌ ആണ് മെയ് 12 ൻറെ വിധിയിൽ ഈ സുപ്രധാന കാര്യം നിശ്ചയിച്ചത്. ജനങ്ങൾക്ക്‌ ഏറ്റവും പ്രയോജന കരമായ ഒരു വിധി ആണ് സുപ്രീം കോടതി വിധിച്ചത്.  

ഇതിനിടെ നമ്മുടെ സംസ്കാര മന്ത്രി ഒരു പ്രഖ്യാപനം നടത്തി. ഈ വിധി ശരിയല്ല എന്ന്. കേന്ദ്രത്തിൽ പ്രധാന മന്ത്രി പോലെയാണ് സംസ്ഥാനത്തിൽ മുഖ്യ മന്ത്രി. അതിനാൽ പരസ്യത്തിൽ പടം വേണമെന്ന്. ഇന്ന് വരെ സ്വന്തമായി ഒരു അഭിപ്രായം പറയാത്ത പാവം മനുഷ്യനാണ് കെ.സി.ജോസഫ്. ഹിസ്‌ മാസ്റ്റെർസ് വോയിസ് എന്ന് അടുത്തിടെ ആരോ അങ്ങേരെ പറ്റി പറയുകയുണ്ടായി. ഉമ്മൻ ചാണ്ടി വിചാരിയ്ക്കുന്നത് അങ്ങേര്പറയും/ അങ്ങിനെ പറഞ്ഞു എന്നേ ഉള്ളൂ. പാവം. വി.ഡി. സതീശനെ തെറി വിളിച്ചതും മാസ്റ്റർ പറഞ്ഞിട്ട് തന്നെ.

കരുണാനിധിയും ഈ വിധിയെ എതിർത്തു. കുഴിയിലോട്ടു കാലും നീട്ടി ഇരിയ്ക്കുമ്പോഴും സർക്കാർ (ജനം) ചിലവിൽ  പത്രത്തിൽ ചിരിച്ചു കാണിയ്ക്കാനുള്ള ആഗ്രഹം. ഈ വിധി രാഷ്ട്രീയക്കാർക്ക് ആർക്കും ഇഷ്ട്ടമായിട്ടില്ല. പക്ഷെ മിണ്ടാതിരിയുക്കുന്നു എന്ന് മാത്രം. നമുക്ക് സുപ്രീം കോടതിയ്ക്ക് നന്ദി പറയാം.

12 comments:

 1. ഒരു റോളർകോസ്ടർ റൈഡ് (Roller Coaster Ride) പോലെ മന്ത്രി സഭയെ നാല് വർഷം നയിച്ചിട്ട് പത്രത്തില് പോട്ടം വരാത്തേന്റെ വിഷമം ചാണ്ടിച്ചായന് മാത്രമേ അറിയൂ. കേരളത്തിന് ഒരു പുതുപുത്തൻ ഭരണരീതി സമ്മാനിച്ച മന്ത്രിസഭക്ക് കൊച്ചു ഗോവിന്ദന്റെ പിറന്നാൾ ആശംസകൾ.

  ചാണ്ടിച്ചായനോട് രണ്ടു വാക്ക്: ബിപിൻ സാർ ഇങ്ങനെയൊക്കെ പറയും. അച്ചായൻ ഇതൊന്നും കേട്ട് മനസ്സ് വിഷമിപ്പിക്കരുത്. സരിതാന്റിയുടെ വീട്ടിലാണോ വാർഷിക സെലിബ്രേഷൻ? എനിവേ, ഇനിയുള്ള ഒരു വർഷം പൂർവാധികം ശക്തിയായി ഞങ്ങളെ ഭരിക്കണമെന്ന് അപേക്ഷിക്കുന്നു!
  അഭിവാദ്യങ്ങൾ!!!

  ReplyDelete
  Replies
  1. കൊച്ചു ഗോവിന്ദന്റെ പിറന്നാളാശംസകൾ അച്ചായാൻ സ്വീകരിയ്ക്കും. പിന്നെ സരിതാന്റി ഇപ്പോൾ അൽപ്പം പിണക്കത്തിലാ. ആ ഫെനി ബാലകൃഷ്ണൻ ആകെ കുളമാക്കും. എന്തൊക്കെയായാലും അച്ചായാൻ അടുത്ത ഒരു വർഷവും കൂടി കടിച്ചു തൂങ്ങി കിടക്കും എന്നാ തോന്നുന്നത്.

   Delete
 2. എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ പത്തു കൊല്ലത്തെ ഏറ്റവും നല്ല വിധിഇവന്മാരുടെ മുഖം കാണേണ്ടല്ലോ!

  ReplyDelete
  Replies
  1. അതിനിടെ ജൊസഫ് മന്ത്രി പറഞ്ഞത് കേട്ടില്ലേ ചിലപ്പോൾ അപ്പീൽ നൽകിയേക്കും എന്ന്.

   Delete
 3. കരുണാനിധിയും ഈ വിധിയെ എതിർത്തു. കുഴിയിലോട്ടു കാലും നീട്ടി ഇരിയ്ക്കുമ്പോഴും സർക്കാർ (ജനം) ചിലവിൽ പത്രത്തിൽ ചിരിച്ചു കാണിയ്ക്കാനുള്ള ആഗ്രഹം. ഈ വിധി രാഷ്ട്രീയക്കാർക്ക് ആർക്കും ഇഷ്ട്ടമായിട്ടില്ല. പക്ഷെ മിണ്ടാതിരിയുക്കുന്നു എന്ന് മാത്രം. നമുക്ക് സുപ്രീം കോടതിയ്ക്ക് നന്ദി പറയാം.

  ReplyDelete
  Replies
  1. അവസാനത്തെ ഫോട്ടോ അടിയ്ക്കാനാ

   Delete
 4. പാവം ചാണ്ടി.

  കിട്ടുന്നതെല്ലാം നല്ല നല്ല ചാണ്ടുകൾ.!!!!!

  ReplyDelete
  Replies
  1. എല്ലാറ്റിനും ഒരു അവസാനം ഉണ്ടാ വുകില്ലേ സുധീ

   Delete
 5. ഇത്തരം കോടതി വിധികൾ ജനങ്ങൾക്ക് വലിയ ആശ്വാസം തരുന്നു.. ബിപിനേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു

  ReplyDelete
  Replies
  1. രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതി പ്രവീണ്‍

   Delete
 6. കേട്ടറിയുന്ന വൃത്താന്തങ്ങളിലൂടെയായിരിക്കും ജനം ചിത്രത്തെ വീക്ഷിക്കുക..........
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. അത് ശരിയാണ് ചേട്ടാ. എന്നാലും ആ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് ഞരമ്പ് വലിഞ്ഞു മുറുകും. BP കൂടും.

   Delete