2015, മേയ് 9, ശനിയാഴ്‌ച

വഴങ്ങില്ല

"അച്ഛൻ തട്ടിൻ പുറത്തില്ല" എന്നൊരു പഴഞ്ചൊല്ലുണ്ട്.  അത് പോലെയാണ് ഇപ്പോൾ കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കോണ്‍ഗ്രസ്സ് കാരും.

രണ്ടു ദിവസം മുൻപ് നമ്മുടെ അഴിമതി വിരുദ്ധ പരമോന്നത സ്ഥാപനം ആയ കേരള വിജിലൻസ് മേധാവി വിൻസണ്‍ എം. പോൾ പറയുകയുണ്ടായി. വലിയ സമ്മർദ്ദം ആണ് നേരിടുന്നത്. പക്ഷെ "ഒരു സമ്മർദ്ദത്തിനും വഴങ്ങില്ല".

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഇന്ന് വീണ്ടും പറയുകയുണ്ടായി. "ഒരു സമ്മർദ്ദത്തിനും വഴങ്ങില്ല". 

ഇതാ മദ്യ നയം ഫെയിം സുധീരൻ ഇന്ന് പറയുന്നു. "ഒരു സമ്മർദ്ദത്തിനും വഴങ്ങില്ല." 

എന്തിനാണ് ഇവർ ഇങ്ങിനെ പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്?  അവർക്ക് തന്നെ സ്വയം ഒരു വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് അവർ  ഇങ്ങിനെ പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്. ഇപ്പറഞ്ഞ മൂന്നു പേരും കള്ളം കാണിയ്ക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ പറയുന്നത്. 

  മുഖ്യ മന്ത്രി പറയുന്നത് കേട്ട് ബാബുവിനെയും മാണിയെയും രക്ഷിയ്ക്കുന്ന കളി തന്നെ വിജിലൻസ്  കളിയ്ക്കും. മേധാവിയ്ക്ക് റിട്ടയർ ആയാലും ഏതെങ്കിലും ശരീരമനങ്ങാത്ത സർക്കാർ ജോലി കിട്ടണമെങ്കിൽ തല ചൊറിഞ്ഞ് അനുസരണയോട് നിന്നാലേ പറ്റൂ.

പിന്നെ ചെന്നിത്തല ആണ്. ബാർ കോഴ ഇത്രടം വരെ കൊണ്ടെത്തിച്ചു എങ്കിലും വിചാരിയ്ക്കുന്ന കരയ്ക്ക്‌ അടുക്കുന്നില്ല. അതിന് ചില "വഴക്കം" കാണിയ്ക്കേണ്ടി വരും. അതാണ്‌ വഴങ്ങില്ല എന്ന് പറയുന്നത്.

സുധീരൻ ആകട്ടെ മദ്യ നയത്തിൽ നാണം കെട്ട് ഇരിയ്ക്കുകയാണ്. ( ഈ രാഷ്ട്രീയക്കാർക്ക് നാണം എന്നൊന്നുണ്ടോ?)  മുതുക് വളഞ്ഞു നിലത്തു മുട്ടാറായപ്പോഴും പറയുന്നത് സമ്മർദ്ദത്തിനു വഴങ്ങില്ല എന്നാണ്. 

14 അഭിപ്രായങ്ങൾ:

  1. കുറേ പിടിച്ച്‌ വെച്ച്‌ കഴിയുമ്പോൾ സമ്മർദ്ദം താനേ അണപൊട്ടും..
    !!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊഴുകി നാട് വീണ്ടും മലീമസമാകും സുധീ.

      ഇല്ലാതാക്കൂ
  2. ഈ നാറിയ കളികൾ കണ്ടു മടുത്തു.എന്നാണാവോ ഇതിൽ നിന്നൊരു മോചനം?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓരോരുത്തനെയും തെരഞ്ഞു പിടിച്ച് കാര്യം പറഞ്ഞ് തോൽപിയ്ക്കണം അടുത്ത തെരഞ്ഞെടുപ്പിൽ. അത് മാത്രമേ ഒരു വഴിയുള്ളൂ ജ്യുവൽ

      ഇല്ലാതാക്കൂ
  3. ഒരു മാറ്റം ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല.എന്നാലും ഇവന്മാർ ജയിക്കും.

    മറുപടിഇല്ലാതാക്കൂ
  4. "മുതുക് വളഞ്ഞു നിലത്തു മുട്ടാറായപ്പോഴും പറയുന്നത് സമ്മർദ്ദത്തിനു വഴങ്ങില്ല എന്നാണ്."
    ദേ, എഴുതുമ്പോൾ ഇത്തിരി മര്യാദയൊക്കെ കാണിക്കണം കെട്ടോ. ആർക്കാണ് മുതുകു വളഞ്ഞ് നിലത്ത് മുട്ടാറായത്? ചെന്നിത്തലക്കോ? വീയെം സുധീരനോ?
    എന്നാ ഹേ, നട്ടെല്ലിന്റെ വളവ് പ്രായത്തിന്റെ തെളിവായി കാണാൻ തുടങ്ങിയത്? മുടിയുടെ കറുപ്പാണ് പ്രായത്തിന്റെ അടയാളം കെട്ടോ? രണ്ടു പേരും ഇപ്പോഴും യൂത്ത് കോൺഗ്രസ് പ്രസിഡന്റാവാൻ മാത്രമുള്ള പ്രായമുള്ളവരാണ്; പറഞ്ഞില്ലെന്നു വേണ്ട. ഇനി ശ്രദ്ധിക്കാതിരിക്കണ്ട.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ. ആൾ രൂപൻ പറഞ്ഞത് ശരിയാ. എണ്ണക്കറുപ്പ് എന്നൊക്കെ പറയുന്നത് പോലെ ഡൈയ് കറുപ്പ് എന്ന് പറയാം. കണ്ടാൽ അറപ്പ് തോന്നും കറുപ്പ്.

      ഇല്ലാതാക്കൂ
  5. അടുത്ത ഇലക്ഷന്‍ വരട്ടെ...ഞാനും ഒന്നിനും വഴങ്ങില്ല

    മറുപടിഇല്ലാതാക്കൂ
  6. കഥയറിയാത്ത കുട്ടികളെ ചൊല്ലി പഠിപ്പിക്കുകയല്ലേ?!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എത്ര നാളായി ചേട്ടാ നമ്മളിതൊക്കെ കാണാൻ തുടങ്ങിയിട്ട്.

      ഇല്ലാതാക്കൂ