2015, മേയ് 11, തിങ്കളാഴ്‌ച

അഴിമതി അമ്മാവ്

ഇന്നത്തെ ഞെട്ടിപ്പിയ്ക്കുന്ന വാർത്ത ആയിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. ജയലളിതയെ വെറുതെ വിട്ടു എന്നത്. 

ഇത്രയും ഭീകരമായ ഒരു വിധി വരുമെന്ന് ആരും വിചാരിച്ചില്ല. കാരണം അത്ര വ്യക്തമായ തെളിവുകൾ നിരത്തിയാണ് വിചാരണ കോടതി 4 വർഷം തടവ്‌ വിധിച്ചത്. അതിനെയൊക്കെ തള്ളിക്കളഞ്ഞാണ് ബെംഗളുരു ഹൈ ക്കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഇനി ജയലളിത മുഖ്യ മന്ത്രി ആയി തിരിച്ചു വരും. നല്ലൊരു സമയത്തിനുള്ള സമയം മാത്രം. ഇത്രയും നാൾ ആ കസേരയിൽ ഇരുന്ന ( തെറ്റ്. ആ പൊട്ടൻ ഇത് വരെ ആ കസേരയിൽ ഇരുന്നിട്ടില്ല. ചത്തു പോയ കാരണവന്മാരുടെ തുപ്പൽ കോളാമ്പി സൂക്ഷിച്ചു വയ്ക്കുന്നത് പോലെ ആ കസേരവച്ച് പൂജിയ്ക്കുകയായിരുന്നു) പനീർ സെൽവം എന്ന ഡമ്മിമുഖ്യ മന്ത്രി വഴി മാറും.

ഒരു ഏകാധിപതി യെ പ്പോലെ തന്നെ ആയിരുന്നു ജയലളിത ആ ഭരണ കാലത്ത് പെരുമാറിയിരുന്നത്. ധാരാളം അഴിമതി നടത്തുകയും സ്വത്തു വാരിക്കൂട്ടുകയും ചെയ്തു എന്നും എല്ലാവർക്കും അറിയാം. പക്ഷെ അപ്പീൽ കോടതി ആയ ഹൈ കോർട്ടിൽ ഇതൊന്നും കാണാനില്ല.  പബ്ലിക് പ്രോസിക്യുട്ടറെസുപ്രീം കോടതി ഇടപെട്ട് അടുത്ത കാലത്ത് മാറ്റുകയുണ്ടായി. പുതിയ  സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ ആയ ബി. വി ആചാര്യ  തനിയ്ക്ക് വാദങ്ങൾ അവതരിപ്പിയ്ക്കാൻ കോടതിയിൽ സമയം നൽകിയില്ല എന്ന് ഇന്ന് ഈ വിധിയ്ക്കു ശേഷം പറയുകയുണ്ടായി.

ഇനി ഒരേ ഒരു പ്രതീക്ഷ സുപ്രീം കോടതി ആണ്. അവിടെ കേസ് തെളിയിയ്ക്കപ്പെടുക തന്നെ ചെയ്യും. ജയലളിത വീണ്ടും അഴിയ്ക്കുള്ളിൽ ആകും. അതാണ്‌ വരാൻ പോകുന്നത്. 

10 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. പ്രദീപ്‌ കുമാർ: കാത്തിരിയ്ക്കാം അവസാന കോടതി വിധി

      ഇല്ലാതാക്കൂ
  2. ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

    ഒരാഴ്ചയായി കോടതിവിധികൾ വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അമ്മ ജയിലിൽ പോയപ്പോൾ സാറിന്റെ പോസ്റ്റ്‌ ഞാൻ വായിച്ചതാണ്. ഇപ്പൊ ഇതും. എന്താ പറയേണ്ടത്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയും കാത്തിരിയ്ക്കാം കൊച്ചു ഗോവിന്ദൻ കുറെ വർഷങ്ങൾ. ജയലളിത എല്ലാം ആസ്വദിച്ചു കഴിയുന്നത്‌ വരെ.

      ഇല്ലാതാക്കൂ
  4. "Justice is simply the interest of the stronger"; Plato has written in his famous 'Republic' in 300 BC.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവരൊക്കെയാണ് ദാർശനികർ ആൾരൂപൻ. മറ്റൊരു സാധ്യതയും തള്ളിക്കളയാനാകില്ല: അന്നും ജയലളിതമാർ ഉണ്ടായിരുന്നിരിയ്ക്കണം.

      ഇല്ലാതാക്കൂ
  5. ഇനി ഒരേ ഒരു പ്രതീക്ഷ
    സുപ്രീം കോടതി ആണ്. അവിടെ
    കേസ് തെളിയിയ്ക്കപ്പെടുക തന്നെ ചെയ്യും.

    അങ്ങിനെ പ്രതീക്ഷിക്കാമെന്ന് മാത്രം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ പ്രതീക്ഷകൾ മാത്രം പ്രതീക്ഷ നൽകുന്നു

      ഇല്ലാതാക്കൂ