2015, മേയ് 10, ഞായറാഴ്‌ച

മമ്മൂഞ്ഞ്.

"അത് ഞമ്മളാണ്". ഓർമ വന്നില്ലേ കഥാ പാത്രത്തെ. അതെ അത് തന്നെ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് തന്നെ. നാട്ടിൽ എന്ത് നടന്നാലും അത് താനാണ് ചെയ്തത് എന്ന് പറഞ്ഞു അതിൻറെ   ക്രെഡിറ്റ് എടുക്കുന്ന  ഒരു ക്യാരക്റ്റർ.  ഒരാൾ പറഞ്ഞു "പാറുക്കുട്ടി ഗർഭിണിയാണ്"  മമ്മൂഞ്ഞ് ഉണ്ടോ വിടുന്നു." അത് ഞമ്മള് തന്നെ".  മനയ്ക്കലെ ആനയായിരുന്നു പാറുക്കുട്ടി. അതിനു ശേഷം മമ്മൂഞ്ഞ് ഇങ്ങിനെ അവകാശ പ്പെട്ടോ എന്ന് ചരിത്രം നോക്കണം.

മാവോവാദികൾ എന്ന പേരിൽ രൂപേഷിനെയും ഭാര്യ ഷൈനയെയും കോയമ്പത്തൂരിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരും മലയാളികൾ. കേരള പോലീസ് ലിസ്റ്റിൽ ഉള്ളവർ.  വരുന്നു കേരള ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവന. "അത് ഞമ്മളാണ്". കേരളാ പോലീസും കൂടി ചേർന്നാണ് പിടിച്ചത് എന്ന്. ഇവിടെ നക്സലുകളെ പിടിയ്ക്കാൻ നടക്കുന്ന പോലീസും എല്ലാവരും സുഖമായി കിടന്നുറങ്ങുന്നു.  അപ്പോഴാണ് പറയുന്നത് "അത് ഞമ്മളാണ്". കഷ്ട്ടം. നാണമില്ലേ?

അത് കഴിഞ്ഞു രണ്ടു ദിവസം മുൻപ് പൂണെ യിൽ നിന്നും മാവോവാദികൾ എന്ന് സം ശയിക്കുന്ന രണ്ട്  മലയാളികളെ ( മുരളി കണ്ണമ്പിള്ളി - ഇസ്മയിൽ)  മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. "അത് ഞമ്മളാണ്" ഉടനെ വന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. കേരള പോലീസ് പണ്ടേ നോട്ടമിട്ടിരുന്നവരും   പരിചയക്കാരും ആയിരുന്നുവെന്ന്. എങ്ങിനെയുണ്ട് നമ്മുടെ   മമ്മൂഞ്ഞ്?.

4 അഭിപ്രായങ്ങൾ:

  1. ഈ മവോയിസ്റ്റുകൾ ഒരു സ്വപ്നലോകത്ത്‌ ജീവിക്കുന്നു എന്നല്ലാതെ ഇവർ പൊതുസമൂഹത്തിനു എന്തെങ്കിലും നഷ്ടം വരുത്തിയതായി പറയുന്നില്ല.കേരളത്തിലെ ഇടതു വലതുമുന്നണികളാണു യഥാർത്ഥ മാവോയിസ്റ്റുകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊരു നല്ല നിരീക്ഷണം തന്നെ. സുധീ. സ്വപ്ന ലോകത്ത് എന്നത്. പക്ഷേ അവർ പറയുന്ന പല കാര്യങ്ങളും പ്രസക്തി ഉള്ളതാണ്. ചൂഷണത്തിൽ നിന്നും ജനങ്ങളെ രക്ഷിയ്ക്കാൻ വേണ്ടിയത്.

      ഇല്ലാതാക്കൂ