Wednesday, May 20, 2015

തേങ്ങ, കുതിര, ക്രൈസ്തവർ.

ജനങ്ങൾക്ക്‌ വേണ്ടി ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു ആഭ്യന്തര മന്ത്രി ഉള്ളത് കേരളത്തിൻറെ മഹാ ഭാഗ്യം എന്ന് തന്നെ പറയാം. ബ്ലേഡ് മാഫിയ ജനങ്ങളെ കീറി മുറിയ്ക്കുന്നു. മണൽ മാഫിയ പോലീസുകാരെ തന്നെ കൊല്ലുന്നു. അങ്ങിനെ ക്രമ സമാധാന   നില ആകെ തകരാറിൽ   ആയിരിയ്ക്കുന്ന    ഈ അവസരത്തിൽ നമ്മുടെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എങ്ങിനെ ഈ പ്രശ്നങ്ങളെ   നേരിടുന്നു എന്ന് നോക്കുന്നത് നന്നായിരിയ്ക്കും.                 വിത്ത് തേങ്ങാ  ഉദ്പാദനം   ഇനി മന്ത്രി വിത്ത് കാള ഉദ്പാദനം കൂടി നടത്തുമോ എന്ന് തമാശയായി ചിന്തിയ്ക്കുന്ന മലയാളിയ്ക്ക് ഇതാ.
               വിത്ത് കാള അല്ല.   കുതിര വിത്ത് തേങ്ങ കഴിഞ്ഞു. വിത്ത് കുതിര കഴിഞ്ഞു. ഇനി അടുത്തത്   എന്താണെന്ന് നോക്കാം.
                       ദളിത ക്രൈസ്തവർ.


തേങ്ങ, കുതിര, ദളിതർ.  ഒരു ദിവസം കഴിഞ്ഞു കിട്ടി. നമ്മുടെ ആഭ്യന്തര മന്ത്രിയുടെ ഭരണം ഇത്രയും പോരേ?       

12 comments:

 1. എന്റമ്മോ!!!!!!!!!!!!ബിബിൻ സർ!!!!സമ്മതിച്ചിരിക്കുന്നു.എത്ര വൈവിധ്യമാർന്ന വിഷയങ്ങൾ....

  ReplyDelete
  Replies
  1. മന്ത്രിയുടെ കഴിവാണ് സുധീ സമ്മതിയ്ക്കേണ്ടത്.

   Delete
 2. എന്നെ ചിരിപ്പിച്ചു വശം കെടുത്തി...

  ReplyDelete
 3. പ്രശ്നാധിഷ്ടിതമല്ലാത്ത ചില വിഷയങ്ങളിലേക്കാണ് താങ്കളുടെ ശ്രദ്ധ പാളിയത് എന്നു പറയാതെ വയ്യ ബിപിൻ സാര്‍.......മണല്‍.... ബ്ലേഢ്...ബ്ലൂ .....മാഫിയകളിലൂടെ ആണ് ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്..... ഒരു സംസ്ഥാനത്തിന്റെ ഭരണം മുന്നോട്ട് കൊണ്ടു പോകുന്നത് തെറ്റാണോ????......താങ്കളെ പോലുള്ള പിന്തിരിപ്പന്മാര്‍ക്ക് എതിരെ നടപടി എടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എന്ന് ഊന്നി ഊന്നി പറയുക യാണ്.... തേങ്ങ കേരളത്തിന്‍റെ സ്വന്തം സാധനം അതിനു വിത്ത് വേണ്ടേ.....പിന്നെ വിത്ത് കുതിര .... വളരെ ആവശ്യമായ ഒന്നാണ്....ചില മഹിളാ മണികളുടെ കൂത്ത് കണ്ട് സഹിക്കവയ്യാതെയാണ് വിത്ത് കുതിരയെ കുറിച്ച് ....*ചെ...ത്ത ....ആലോചിച്ചത്...പിന്നെ ദളിതര്‍ ...കോണ്‍ഗ്രസ്സ് ഉണ്ടായതുതന്നെ ദളിതര്‍ക്ക് വേണ്ടിയാണ്....അതുകൊണ്ട്.... അതു വേണ്ട
  *ചെ....ത്ത.... എന്നാല്‍ ചെന്നിത്തലയാണ് ചെറ്റ എന്നു വിളിച്ചാല്‍ ഞാൻ ഉത്തരവാദി അല്ല

  ReplyDelete
  Replies
  1. ഇതൊക്കെ കാണാൻ വിധിച്ചവർ.

   Delete
 4. ഹുയ്യോ!!!!!!വിനോദേട്ടാാാാാ........

  ReplyDelete
 5. സമസ്തമേഖലകളിലും തുല്ല്യപ്രാധനാന്യത്തോടെ ഇടപെടലുകള്‍ നടത്തുന്ന ആഭ്യന്തരനെ തേങ്ങ കുതിര ദളിതന്‍ എന്നൊക്കെ പറഞ്ഞ് കുത്താതെ..,മോഹന്‍ലാലിനു പെരുന്നയില്‍ പോകാമെങ്കില്‍..ചെന്നിക്കെന്താ കുതിരലായത്തില്‍ പോയാല്‍??..അല്ലപിന്നെ..എല്ലാത്തിനുമിടയില്‍ ഒരു കമ്പിയില്ലാകമ്പി ബന്ധമുണ്ടന്നേയ്യ്...ഒറ്റന്നോട്ടത്തില്‍ കാണിലെന്നേയുള്ളൂ..

  വിനോദ് കുട്ടത്തിന്റെ അഭിപ്രായം പൊരിച്ചു,,മഹിളാമണിയെന്ന് തുടങ്ങുന്ന ഭാഗത്തോട് മാത്രം വിയോജിക്കുന്നു..

  എടാ സുധിയേ ..നീയെന്താ ഇവിടെക്കേറിയിറങ്ങി അഭിപ്രായിച്ച് കളിക്കാണോ??

  ബാക്കിയുള്ളവന്‍..ചോരനീരാക്കി ഒരു പോസ്റ്റിട്ടിട്ട് ആഴ്ച്ച ഒന്നു കഴിഞു.. ഒരു പട്ടിക്കാളിയുമ്മില്ല തിരിഞ്ഞ് നോക്കാന്‍ അപ്പോഴാണ്‌ അവന്റൊരു അഭിപ്രായമാലകൊരുക്കലു്‌..നിന്നെയൊക്കെ കലക്കവെള്ളത്തീന്ന് മുങ്ങിച്ചാവാതെ രക്ഷിച്ചവനെ വേണം പറയാന്‍..

  ReplyDelete
  Replies
  1. അതെ വഴി മരങ്ങൾ. എല്ലാ മേഖലകളിലും ഇടപടുന്ന മന്ത്രി തന്നെ.

   Delete
 6. തിരക്കോടുതിരക്കിലുള്ള മന്ത്രിമാരുടെ ഇങ്ങനെയുള്ള പാച്ചിലിനിടയില്‍,പിടഞ്ഞുവീഴുന്നതും,പൊലിഞ്ഞുപോകുന്നതും നടപ്പാതയിലൂടെ നടന്നുപോകുന്ന പാവം യാത്രക്കാരല്ലോ!
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. രണ്ടു ദിവസം മുന്പാണല്ലോ അത്തരം ഒരു ദുരന്തം ഉണ്ടായത്.

   Delete
 7. ഉന്തുട്ട് ത്യ്യേങ്ങാണേലും
  മ്ക്ക് ഈ മന്ത്രിപ്പണി വേണ്ടാ..ല്ലേ

  ReplyDelete
  Replies
  1. എന്തുട്ട് കാശാ ഷ്ട്ടാ കീശേല് വീഴണത്

   Delete