Tuesday, May 12, 2015

ഭൂകമ്പം

 അവൾ നടന്നാൽ ഭൂമി കുലുങ്ങും ....... 

കഴിഞ്ഞ തവണ നേപ്പാൾ ഭൂകമ്പത്തിന്റെ ചലനങ്ങൾ കൊച്ചിയിൽ വന്നപ്പോഴും  സോളാർ സരിത കമ്മീഷൻ  ജോർജിന്റെ മൊഴി യെടുപ്പ്  നടത്തി ക്കൊണ്ടിരിയ്ക്കുകയായിരുന്നു.  ആ കമ്മീഷൻ കെട്ടിടത്തിൽ നിന്നും എല്ലാവരും ഇറങ്ങി ഓടി. ബഹുമാനപ്പെട്ട കമ്മീഷൻ ഉൾപ്പടെ. എന്നിട്ട് അന്നത്തെ തെളിവെടുപ്പ് നിറുത്തി വയ്ക്കുകയും ചെയ്തു. അന്നേ ഒരു സംശയം തോന്നിയതാണ്. ഈ സരിത തെളിവെടുപ്പിന് ജോർജ് വരുമ്പോൾ  മാത്രം എന്താണ് ഭൂകമ്പം ഉണ്ടാകുന്നത്? സരിതയുടെ പ്രഭാവം ആകാം കാരണം എന്ന് കരുതി അത് കളഞ്ഞു.

ഇതാ ഇന്ന് നേപ്പാളിൽ വീണ്ടും ചെറിയ ഭൂകമ്പം ഉണ്ടായി. അതിൻറെ പ്രകമ്പനങ്ങൾ കൊച്ചിയിലും വന്നു. ഇന്നും സരിതാ കമ്മീഷൻ തെളിവെടുപ്പ് നടത്തി കൊണ്ടിരിയ്ക്കുന്നു. പി.സി. ജോർജ് ആണ് മൊഴി കൊടുക്കുന്നത്. ഇതൊരു യാദൃശ്ചികം ആണോ?

കേരളത്തിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സരിത തന്നെ. സരിതയ്ക്കെതിരെ മൊഴി വന്നാൽ അപ്പോൾ കൊച്ചി കുലുങ്ങും. ഇനി കേരളം മുഴുവൻ എന്നാണാവോ കുലുങ്ങാൻ പോകുന്നത്.

16 comments:

 1. ഇനി കേരളത്തിൽ ആകപ്പാടെ ഈയൊരു കമ്മീഷനെ പ്രവർത്തിക്കുന്നുള്ളൂ എന്നുണ്ടോ?

  ReplyDelete
  Replies
  1. പത്രത്തിലും ചാനലിലും ഈ പേര് മാത്രമേ കാണുന്നുള്ളൂ ആൾ രൂപൻ

   Delete
 2. ഹഹാ! ഗൗരവപൂർണമായ ലേഖനങ്ങൾക്കിടയിൽ ഹാസ്യാത്മകമായ ഈ നിരീക്ഷണം കലക്കി!

  ReplyDelete
  Replies
  1. യാദൃശ്ചികം ആണെങ്കിലും സംഭവം ശരിയല്ലേ കൊച്ചു ഗോവിന്ദൻ. A comic relief .

   Delete
 3. ഹ ഹാ.. ചിരിപ്പിച്ചു കളഞ്ഞു.!!!

  ReplyDelete
  Replies
  1. ഇടയ്ക്കൊക്കെ ചിരി നല്ലതാണ് കല്ലോലിനി. പക്ഷെ ഈ രാഷ്ട്രീയക്കാർ എന്നും നമ്മളെ ചിരിപ്പിയ്ക്കുന്നു.

   Delete
 4. വല്ലാത്ത ചിന്ത തന്നെ ആയിപ്പോയി.

  ReplyDelete
  Replies
  1. ആ സരിത ആണ് ഇത് പോലെ ഒക്കെ ചിന്തിപ്പിയ്ക്കുന്നത് സുധീ.

   Delete
 5. വിശ്വാസങ്ങളും,വിശ്വാസികളും കൂടിവരുന്ന കാലമാണ്‌....................

  ReplyDelete
  Replies
  1. എല്ലാം കാണാൻ നമ്മളും അല്ലേ

   Delete
 6. സരിതയെ തെറി പറയരുത്....... കാരണം ഒരു
  ഷക്കീല മറിയ കാലഘട്ടത്തിനി ശേഷം....... പഴയ തലമുറയുടെ ദാരിദ്ര്യവും...... പുതിയ തലമുറക്ക് വഴി കാട്ടിയുമാണ് സരിത...... കണ്ടില്ലേ...... മൂകാംബികയില്‍ നാരിമണികള്‍ വരിയിൽ നിന്ന് ഓട്ടോഗ്രഫ് വാങ്ങിച്ചതിനു ശേഷമാണ് ദര്‍ശനം നടത്തിയത്...... പൊങ്കാലക്ക് പോയപ്പോള്‍ അവിടെയും അതുതന്നെ...... യാത്രയിൽ സരിത മാഡം ടോയ്ലറ്റില്‍ പോയതു കണ്ട വേന്ദ്രന്മാര്‍ ക്യു നിന്നാണ് വാങ്ങിച്ചത് ....തെറ്റിദ്ധരിക്കരുത് ഓട്ടോഗ്രാഫ്....... കൂടെ നിന്ന് ഫോട്ടോ എടുത്തും ..... വീഡിയോ എടുത്തും പൊതു ജനം ആഘോഷിക്കുമ്പോള്‍ കുമ്പ കുലുക്കി വമ്പത്തരം പറഞ്ഞു നടക്കുന്ന ജോര്‍ജ്ജിനും വേണ്ടേ ആഘോഷം...... കൊതുകിനുമില്ലേ.....കൃമികടി........

  ReplyDelete
  Replies
  1. വിനൊദെ ഷക്കീല ഒരു സംഭവം തന്നെ ആയിരുന്നു. ആ വിടവ് നികത്താൻ സരിത വരട്ടെ വിനോദ്. ഒരു ദിവസം പാചക വാതകം എടുക്കാൻ ഏജൻസിയിൽ കാത്തു നിന്നപ്പോൾ ഗ്യാസ് എടുക്കാൻ വന്ന പ്രായമായ ദമ്പതികളും ഗ്യാസ് വണ്ടി വരാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു . സംസാരം എങ്ങിനെയോ സരിതയിൽ എത്തി. ഭാര്യ അങ്ങോട്ട്‌ മാറിയ തക്കത്തിൽ ഒരു 75 വയസ്സുള്ള അങ്ങേര് രഹസ്യമായി പറയുകയാണ്‌. " സരിതയുടെ വാട്സാപ്പ് എന്റെ മൊബൈലിൽ ഇപ്പോഴും ഉണ്ട്". എന്റെ മൊബൈലിൽ നിന്നും ഡെലീറ്റ് ചെയ്തു കളഞ്ഞ സാധനത്തിന്റെ പേര് കേട്ടപ്പോഴേ ഓക്കാനം വന്നു.

   Delete
 7. Replies
  1. ഇനിയും പഠിയ്ക്കാത്ത നമ്മളെ തന്നെ നോക്കി ചിരിച്ചു എന്നേ ഉള്ളൂ അരിക്കോടൻ

   Delete
 8. Replies
  1. കമ്പത്തിന് വള്ളിയിടണ്ട അല്ലേ ?

   Delete