Thursday, May 28, 2015

കോമാളി വേഷം


ഈ രാഹുൽ ഗാന്ധിയെ കൊണ്ട് കോമാളി വേഷം കെട്ടിയ്ക്കുന്നത്‌ കോണ്‍ഗ്രസ്സുകാർക്ക്  ഒരു രസം ആണ്.പുള്ളിയുടെ സ്വഭാവം അതിനു പറ്റിയത് ആയതു കൊണ്ട് അത് എളുപ്പം ആണ് താനും.

 അടുത്തിടെ കണ്ടില്ലേ. ആരോടും പറയാതെ വീട്ടിൽ നിന്നും ഒരു ഇറങ്ങി പ്പോക്ക്. പരീക്ഷ തോൽക്കുന്ന പിള്ളാരോ അച്ഛനും അമ്മയും വഴക്ക് പറഞ്ഞ പിള്ളാരോ ചെയ്യുന്നത് പോലെ ഓർ പോക്ക്. എവിടെയാണെന്ന് ആർക്കും അറിഞ്ഞു കൂടാ. ഇന്ത്യയിൽ തന്നെ ഇല്ലായിരുന്നു എന്നാണു പറയുന്നത്. ഇത് വെറും പുള്ളാരല്ല. കോണ്‍ഗ്രസ്സിന്റെ വൈസ് പ്രസിഡനറ്. അടുത്ത പ്രധാന മന്ത്രി എന്ന് ഈ കോണ്‍ഗ്രസ്സുകാർ പൊക്കി കാട്ടുന്ന മഹാൻ. സാധാരണ ഗതിയിൽ ഇങ്ങിനെ പിള്ളാര് ഇറങ്ങി പ്പോയാൽ എവിടുന്നെങ്കിലും കാശുണ്ടാക്കി അച്ഛനമ്മമാർ പത്രത്തിൽ ഒരു പരസ്യം കൊടുക്കും. 
വയസ്സ്, നിറം, തുടങ്ങി ഒക്കുമെങ്കിൽ ഒരു ഫോട്ടോ കൂടി കൊടുക്കും. എന്നിട്ട്  " മകനേ മടങ്ങി വരൂ, അച്ഛനും അമ്മയും കാത്തിരിയ്ക്കുന്നു." 

രാഹുലിന്റെ കാര്യത്തിൽഅതും പറ്റിയില്ല. സംഭവം എന്ത് പറ്റി എന്ന് അറിഞ്ഞു കൂടെങ്കിലും നാണക്കേട്‌ വിചാരിച്ച് അമ്മയും കോണ്‍ഗ്രസ്സ് കാരും " എല്ലാം ഞങ്ങൾക്ക് അറിയാം, ലീവ് എടുത്തതാണ്" എന്നൊരു നിലപാട് ആണ് എടുത്തത്. അത് കൊണ്ട് അങ്ങിനെ ഒരു പരസ്യം കൊടുക്കാൻ പറ്റിയില്ല. പിന്നെ നമ്മുടെ സോഷ്യൽ മീഡിയ ആണ് ഇത്തരം പരസ്യങ്ങളും മറ്റും കൊടുത്തത്. ഏതായാലും മകൻ തിരിച്ചു വന്നു.

രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ്സുകാർ  കോമാളി വേഷം കെട്ടിയ്ക്കുന്നകഥ പറഞ്ഞല്ലോ. ഇത്തവണ കേരളത്തിൽ വന്നപ്പോൾ ഒരു കുടിലിൽ കയറ്റി കപ്പയും മീനും കൊടുത്തു. നേരത്തെ അറേൻജ്‌ ചെയ്തു വച്ചിരുന്നതാണ്.  കേരളത്തിലെ മത്സ്യ ത്തൊഴിലാളികളോട് ഐക്യ ദാർ ഡ്യം പ്രകടിപ്പിയ്ക്കാനാണ് രാഹുലിനെ കൊണ്ട് ഒരു മത്സ്യ ത്തൊഴിലാളി യുടെ വീട്ടിൽ കപ്പയും മീനും കഴിയ്ക്കാൻ പറഞ്ഞത്.

ആ ഫോട്ടോയിൽ അങ്ങേര് ഇരിയ്ക്കുന്നത് തന്നെ ഒരു വശം കെട്ട ഇരിപ്പാണ്. നിലത്തു ഇരിയ്ക്കാൻ അറിഞ്ഞു കൂടാ എന്ന് പറഞ്ഞാൽ സമ്മതിയ്ക്കാൻ കഴിയില്ല. കാരണം പണ്ട് തൊട്ടേ കോണ്‍ഗ്രസ്സ് കാർ തറ ആണ്. ഒരു ഉരുളൻ തലയിണയും കെട്ടിപ്പിടിച്ചു കൊണ്ട് നെഹ്രുവിന്റെ കാലം തൊട്ട് AICC മീറ്റിംഗ് തൊട്ട് എല്ലാറ്റിനും കോണ്‍ഗ്രസ്സുകാർ   തറയിൽ ഇരിയ്ക്കുന്നത് കണ്ടിട്ടില്ലേ.    (കോണ്‍ഗ്രസ്സ് പാരമ്പര്യം നില നിർത്താൻ കേരളത്തിൽ   അങ്ങിനെ സ്വന്തം പേരിൽ അത്  കൂട്ടിച്ചേർത്ത  കോണ്‍ഗ്രസ്സ് കാർ  വരെ ഉണ്ട്). ആ കുടിലിൽ ഇട്ട പായയിൽ അഴുക്കോ മീൻ കറിയോ വീണു കാണും. അതാണ്‌ ഓൻ ചന്തീം കുത്തി ഇരിയ്ക്കാഞ്ഞത്.

കൂടെ ആരൊക്കെയാ എന്ന് നോക്കാം. ഒരു  മൂലയ്ക്ക്‌ ഒതുക്കി ഇരുത്തിയേക്കുന്നത് ആരെയാ? നമ്മുടെ മുഖ്യ മന്ത്രി അല്ലിയോ.ഒരു കഷണം കപ്പയും കയ്യിൽ വച്ച് കൊണ്ട് മണ്ണും ചാരി വിഷമിച്ച്    ഇരിയ്ക്കുവാ ചാണ്ടിച്ചായൻ. ( "ഇവിടൊന്നും കിട്ടിയില്ല. ഇവിടെ ആരും ഒന്നും തന്നില്ല" എന്ന് പറഞ്ഞു കൊണ്ട്). ചട്ടിയിൽ നിന്നും  മീങ്കറി വിളമ്പി ക്കൊടുക്കുന്നതോ. സാക്ഷാൽ വി.എം. സുധീരൻ. ഇതെല്ലാം കണ്ടു കൊണ്ട് ചിരിച്ചു കൊണ്ടിരിയ്ക്കുന്നതോ. ആഭ്യന്തര മന്ത്രി രമേശ്‌. ആ ഇടതു കൈ കൊണ്ട് മീൻ തിന്നുന്ന ആളാ അടുത്ത കോണ്‍ഗ്രസ് പ്രധാന മന്ത്രി. ആ ഒഴിച്ച് കൊടുക്കുന്നത് എന്താണെന്നാ സംശയം. കപ്പയുടെയും മീൻകറിയുടെയും കോമ്പിനേഷൻ കള്ള് ആണ്. അത് എന്താണെന്ന്  മദ്യ മന്ത്രി ബാബു ഒരു ക്വിക്ക് വെരിഫിക്കേഷൻ നടത്തി കണ്ടു പിടിയ്ക്കട്ടെ.

കപ്പേം മീനും തിന്ന് കയ്യും നക്കി അങ്ങേര് പോയി. മത്സ്യ തൊഴിലാളികളുടെ കഞ്ഞി കടലിൽ  തന്നെ.

5 comments:

 1. ബിബിൻ സർ,
  ഇത്ര തരം താഴരുത്.വിമർശനത്തിനൊരു അന്തസ്സ് വരണമെങ്കിൽ വിമർശിക്കപ്പെടുന്നയാളിനതിനനുസരിച്ച നിലവാരം വേണം.

  സ്റ്റേറ്റ് പോലീസ്,എസ് പി ജി എന്ന് വേണ്ട സകല സർക്കാർ സംവിധാനങ്ങളുടെയും ചെലവിൽ പപ്പുമോൻ കാണിച്ചുകൂട്ടുന്ന എല്ലാ വിഡ്ഢിത്തരങ്ങളും ഗണ്ടിക്കുടുംബത്തിന്റെ പാരമ്പര്യത്തിൽ നിന്നും വരുന്നത് തന്നെ..സാധാരണക്കാരുടെ നികുതിപ്പണം ഗുണമുള്ള മറ്റെന്തെങ്കിലും ആവശ്യത്തിനായ് ചെലവഴിച്ചിരുന്നെങ്കിൽ.!!!!!!!!!!

  ReplyDelete
  Replies
  1. സുധീ , മിണ്ടാതിരിയ്ക്കുക ആയിരുന്നു. അപ്പോഴാണ്‌ സുധീരൻ പോസ്റ്റ്‌ ചെയ്ത പടം കണ്ടത്. എന്തൊരു കഷ്ട്ടം.

   Delete
 2. ദീപസ്തംഭം മഹാശ്ചര്യം
  എനിക്കും കിട്ടണം പണം(സ്ഥാനം)
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. ശരിയാ. അത്രയേ ഉള്ളൂ ഇവരുടെ താൽപ്പര്യം

   Delete
 3. തനി ഒരു കോമാളിയായിട്ടെങ്കിലും മൂപ്പർ ജീവിച്ച് പൊക്കേട്ടെ...

  ReplyDelete