Wednesday, May 13, 2015

ഉദരം ഭരികൾ

ഈ കോണ്‍ഗ്രസ്സ് കാര് വെറും കൊജ്ഞാടൻമാർ ആണ്. അത് പറയേണ്ട കാര്യമില്ല. എല്ലാവർക്കും അറിയാം. എന്നാലും പറഞ്ഞു പോവുകയാ.

 രണ്ടു ദിവസമായി എന്തൊരു വാചകം ആയിരുന്നു ഈ മണ്ടന്മാർ.  ആദ്യം കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞു. "മേഖല ജാഥകൾ ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും. അതിനൊരു മാറ്റവും ഇല്ല".  അത് കഴിഞ്ഞ് വൈസ്  പ്രസിഡന്റ് അനിൽ കുമാർ ഏറ്റു പറഞ്ഞു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും". തീർന്നില്ല.  പിന്നെ പി.പി. തങ്കച്ചൻ എന്നൊരു മനുഷ്യനെ അവിടെ കണ്‍വീനർ എന്നൊരു പോസ്റ്റും കൊടുത്തു ഇരുത്തിയിട്ടുണ്ടല്ലോ. അങ്ങേർക്കാകട്ടെ ജോലിയൊന്നും ഇല്ല. അങ്ങേരുടെ മുഖ ഭാവം കണ്ടാലറിയാം. ഇതിലൊന്നും വലിയ താൽപര്യമില്ല. കണ്ടും കേട്ടും ഇരിയ്ക്കുന്നത് കോടികളുടെ കഥകൾ അല്ലേ. ബാബു പത്തു കോടി, മാണി 1 കോടി. ശിവകുമാർ....അങ്ങിനെ എത്ര പേർ .  ഈ കണ്‍വീനർ എന്നും പറഞ്ഞു ഇരുത്തിയിട്ട് എന്ത് കാര്യം?  അങ്ങേരും പറഞ്ഞു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും".  ദേ ഇന്നലെ മറ്റൊരു  സ്ഥിരം ഏറ്റു പറച്ചിലുകാരൻ കൂടി രംഗത്ത് വന്നു.  ആറു വർഷം അനാഥനായി ,  ഭിക്ഷക്കാരനെ പ്പോലെ കെ.പി.സി.സി. ആപ്പീസിന്റെ വാരാന്തയിൽ കതകു തുറക്കുന്നതും കാത്തു കിടന്ന ഒരു ഹത ഭാഗ്യൻ. കെ. മുരളീധരൻ. പഴയ കെ.പി.സി.  പ്രസിഡന്റ്.  ( അങ്ങേർക്ക്  കെ.പി.സി.സി. എന്ന് പൂർണമായിട്ടു പറയാൻ  ഇന്നും അ റിയില്ല. ഇനി ശ്രദ്ധിച്ചോളൂ  കെ.പി.സി.  എന്ന് വരയെ മുരളിയ്ക്ക് പറയാനറിയൂ).  

ഞങ്ങൾ  പണ്ട് ഡൽഹി  ഐഫക്സ് ഹാളിൽ ജി. ശങ്കര പിള്ളയുടെ  "അവതരണം ഭ്രാന്താലയം" എന്ന നാടകം   അവതരിപ്പിച്ചിരുന്നു. കെ. മുരളീധരനെ  കാണുമ്പോൾ അതിലെ ഡയലോഗ് ആണ് ഓർമ വരുന്നത്.
 " അന്ന് നമ്മൾ അടക്കി വാണതിവിടം"
 " ഇന്ന് അടക്കത്തോടെ വാഴ്വതും ഇവിടെ".
 " അന്ന് രാജ്യം ഭരിപ്പോർ" 
  "ഇന്ന് ഉദരം ഭരികൾ". 

അതെല്ലാം കഴിഞ്ഞ് ഒരു പരുവത്തിൽ അകത്തു കയറിയപ്പോൾ മുരളി  ചെന്നിത്തലയുടെ കുഴലൂത്തുകാരനായി.  മുരളിയും  ഏറ്റു പറഞ്ഞു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും"
 " ഒലത്തും". 

പറഞ്ഞത് സാക്ഷാൽ മാണി.  മാണിയ്ക്കറിയാം കേരളം എങ്ങിനെയാ ഭരിയ്ക്കേണ്ടത് എന്ന്. ഈ കോണ്‍ഗ്രസ്സുകാർ എന്ന ഊളന്മാരെ എങ്ങിനെയാ നിലയ്ക്ക് നിർത്തേണ്ടത് എന്നും. "വിജിലൻസ് കേസ് ഒരു വഴി എത്തിച്ചിട്ട് മതി മേഖല ജാഥയും കോലാഹല ജാഥയും ഒക്കെ. ഒരു ജാഥയും കൊണ്ട് വന്നിരിയ്ക്കുന്നു പൊട്ടന്മാർ." ഭരണം പോകുമെന്ന് പേടിച്ചു  ഉമ്മൻ ചാണ്ടി   യു.ഡി.എഫ്. യോഗം വിളിയ്ക്കുന്നു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും". എന്ന് വീമ്പിളക്കിയ കൊജ്ഞാടന്മാർ എല്ലാം തലയാട്ടി സമ്മതിയ്ക്കുന്നു. മാണി പറയുമ്പോലെ എന്ന്. മാണിയുടെ ജാഥ മാറ്റി വച്ചു. 27 ന്.

ഇനി  കോണ്‍ഗ്രസ്സുകാർ മുഖം രക്ഷിയ്ക്കാൻ ( ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും ഇവരുടെ മുഖം രക്ഷിയ്ക്കാൻ കഴിയില്ല എന്നത് മറ്റൊരു കാര്യം.) പുതിയ എന്തെങ്കിലും കണ്ടു പിടിയ്ക്കും. സുധീരനും, അനിൽ  കുമാറിനും, തങ്കച്ചനും , മുരളീധരനും ഒക്കെ തടി തപ്പണ്ടേ. അതിതാണ്.

" ഞങ്ങൾ പറഞ്ഞത് പോലെ തന്നെ നടന്നു. ഞങ്ങടെ ജാഥ മാറ്റിയിട്ടില്ല. മാറ്റിയതു മാണിയുടെ. അത് അങ്ങേർക്ക് ഒരു അസൌകര്യം ഉള്ളത് കൊണ്ട്". എങ്ങനുണ്ട് ഞങ്ങടെ ബുദ്ധി?

8 comments:

 1. രസഭക്ഷണം,സുഖജീവിതം!

  ReplyDelete
  Replies
  1. നമ്മൾ നോക്കി കരയുന്നു അല്ലെ ജ്യുവൽ

   Delete
 2. കഴിഞ്ഞ ഭരണകാലത്ത് കുട്ടിക്കുഞ്ഞാലിക്കായിരുന്നു ഈ ഗതികേട്....
  ഫാവം മാണിക്കുഞ്ഞും,കുഞ്ഞ്മാണിയും.

  ReplyDelete
  Replies
  1. ഓരോ കാലത്തും ഓരോരുത്തർ അവതരിയ്ക്കും എൻറെ സുധീ..

   Delete
 3. മാന്യമായ സുധീരന്‍റെ സുധീരന്മാരായ ഞങ്ങള്‍ അണികളുടെ അനിഷേധ്യ നേതാക്കന്മരെ കുറിച്ച് അപഖ്യാതി പരത്തുന്ന താങ്കള്‍ ഒന്നു മനസ്സിലാക്കണം..... ഞങ്ങളുടെ നേതാക്കള്‍ സകല തെണ്ടിത്തരവും കാണിക്കും.... പക്ഷേ അവർ മഹാന്‍മാര്‍ ആണ്...... മഹാത്മാ കാന്തിയേക്കാള്‍ വലുതാണ്... അവര്‍ എന്തു പറഞ്ഞാലും അങ്ങനെ തന്നെ .....അങ്ങനെ തന്നെ.....അങ്ങനെ തന്നെ ....സിന്ദാബാദ്... (കട്ടതില്‍ കുറച്ച് നമ്മക്കും തരണേ.....)

  ReplyDelete
  Replies
  1. കട്ടത് പങ്കു വയ്ക്കുന്നത് ആണ് ഇവിടെ പ്രധാന പ്രശ്നം വിനോദ്

   Delete
 4. അതെല്ലാം കഴിഞ്ഞ് ഒരു പരുവത്തിൽ അകത്തു കയറിയപ്പോൾ മുരളി ചെന്നിത്തലയുടെ കുഴലൂത്തുകാരനായി. മുരളിയും ഏറ്റു പറഞ്ഞു. "ഞങ്ങൾ പറഞ്ഞ തീയതി തന്നെ നടത്തും"
  " ഒലത്തും".

  ReplyDelete
  Replies
  1. ഇനിയും എത്ര കാണാൻ കിടക്കുന്നു.

   Delete